play-sharp-fill

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി; ചെറിയാന് ജയിച്ച്‌ വരാന്‍ കഴിയുന്ന സീറ്റ് കൊടുക്കാന്‍ കഴിഞ്ഞില്ല; അന്നും ഇന്നും അദ്ദേഹത്തോട് വിദ്വേഷം ഇല്ലെന്നും ഉമ്മന്‍ ചാണ്ടി; തൻ്റെ രക്ഷകര്‍ത്താവാണ് ഉമ്മന്‍ ചാണ്ടി എന്ന് ചെറിയാന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി. അന്നും ഇന്നും ചെറിയാന്‍ ഫിലിപ്പിനോട് തനിക്ക് വിദ്വേഷമില്ലെന്നും ഉമ്മന്‍ ചാണ്ടി കേരള സഹൃദയ വേദിയുടെ അവുക്കാദര്‍കുട്ടി നഹ പുരസ്‌കാരദാന ചടങ്ങില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി പറഞ്ഞത്: ‘പുതുപ്പള്ളിയില്‍ എനിക്കെതിരെ ചെറിയാന്‍ ഫിലിപ്പ് മത്സരിച്ചപ്പോള്‍ എല്ലാര്‍ക്കും അതൊരു അത്ഭുതമായിരുന്നു. എല്ലാവരും ധരിച്ചത് ഞാനും ചെറിയാനുമായിട്ടുള്ള സൗഹൃദം അവസാനിച്ചെന്നാണ്. എന്നാല്‍, ഞാന്‍ അങ്ങനെയായിരുന്നില്ല. ഏത് പ്രശ്നം വന്നാലും ഞാന്‍ എതിരെയുള്ള ആളുടെ കാഴ്ചപ്പാടില്‍ കൂടി നോക്കും. അങ്ങനെ നോക്കുമ്ബോള്‍ എനിക്ക് […]

16 പേരെ താമസിപ്പിക്കേണ്ടിടത് 43 പേർ; വൈത്തിരി സബ് ജയിലിലെ 26 തടവുകാര്‍ക്ക് കോവിഡ്; പോസിറ്റീവായ തടവുകാരാണ് ജയിലില്‍ ഭക്ഷണമുണ്ടാക്കുന്നതെന്നും ആരോപണം

സ്വന്തം ലേഖിക കല്‍പ്പറ്റ: വൈത്തിരി സ്‌പെഷ്യല്‍ സബ് ജയിലില്‍ പകുതിയിലധികം പേര്‍ക്കും കോവിഡ്. എട്ട് സെല്ലുകളിലായി രണ്ട് പേര്‍ വീതം 16 പേരെയാണ് താമസിപ്പിക്കേണ്ടതെങ്കിലും 43 തടവുകാരാണ് ഇപ്പോഴുള്ളത്. ഇതില്‍ 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റുള്ളവരില്‍ നിരവധി പേര്‍ക്ക് രോഗലക്ഷണമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച രണ്ടാള്‍ക്കും മാത്രം കിടക്കാവുന്ന ഇടുങ്ങിയ മുറികളിലാണ് എട്ടു പേരെ വീതം പാര്‍പ്പിച്ചിരിക്കുന്നത്. ആകെയുള്ള എട്ട് മുറികളില്‍ ഒരെണ്ണം പാചകകാര്യങ്ങള്‍ നോക്കുന്ന തടവുകാര്‍ക്ക് താമസിക്കാനുള്ളതാണ്. ഒരെണ്ണം പുതുതായി വരുന്നവര്‍ക്കും മറ്റൊരെണ്ണം കൊറോണ പോസിറ്റിവായി എത്തുന്നവര്‍ക്കും നല്‍കാറുണ്. ബാക്കി അഞ്ച് […]

അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ സ്‌റ്റേ ചെയ്തു; കുട്ടിയെ ഉപേക്ഷിച്ചതാണോയെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി; വിഷയത്തില്‍ നവംബര്‍ ഒന്നിന് കോടതി വിശദമായ വാദം കേള്‍ക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് തുടര്‍നടപടികള്‍ കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബ കോടതിയാണ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഡിഎന്‍എ പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ദത്ത് വിവാദത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതി തീരുമാനം വരും വരെ കുഞ്ഞ് ആന്ധ്രാപ്രദേശിലെ ദമ്പതികള്‍ക്കൊപ്പം തുടരും. ശിശുക്ഷേമ സമിതിയുടെ സത്യവാങ്മൂലത്തെ കോടതി വിമര്‍ശിച്ചു. സത്യവാങ്മൂലം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് കോടതി കുറ്റപ്പെടുത്തി. അതേസമയം വിധിയില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. വിഷയത്തില്‍ […]

പാലക്കാട് തിരുവിഴാംകുന്നില്‍ വെള്ളിയാര്‍ പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി; കനത്ത മഴയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ടതാണെന്ന് നിഗമനം

സ്വന്തം ലേഖിക പാലക്കാട്: തിരുവിഴാംകുന്ന് അമ്ബലപ്പാറ വെള്ളിയാര്‍ പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. പിടിയാനയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലത്തെ കനത്ത മഴയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ടതാണെന്നാണ് നിഗമനം. ഇന്ന് രാവിലെ പ്രദേശവാസികളാണ് പുഴയിലെ പാറക്കെട്ടിനും വീണു കിടക്കുന്ന മരത്തിനും ഇടയില്‍ കിടക്കുന്ന കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ സൈലന്‍റ് വാലി വനമേഖലയില്‍ അതിശക്തമായ മഴ പെയ്തിരുന്നു. വെള്ളിയാര്‍ പുഴയില്‍ അതിശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു പുഴയില്‍ അകപ്പെട്ട കാട്ടാന രക്ഷപ്പെടാന്‍ കഴിയാതെ ഒഴുക്കില്‍പ്പെട്ടതാകാനാണ് സാധ്യത. കാട്ടാനയുടെ ശരീരം പാറയില്‍ ഉരഞ്ഞതിന്‍്റെയും മറ്റും പാടുകളുണ്ട്. എന്നാല്‍ മറ്റു […]

പുരാവസ്തു തട്ടിപ്പ് കേസ്; മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു

സ്വന്തം ലേഖിക തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിൻ്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു. എഡിജിപി ശ്രീജിത്താണ് ഇരുവരുടെയും മൊഴിയെടുത്തത്. മോന്‍സനുമായി അടുത്ത ബന്ധമാണ് മുന്‍ പൊലീസ് മേധാവിക്കുണ്ടായിരുന്നത്. മോൻസന്റെ വീട്ടിൽ ബീറ്റ് ബോക്സ് വെച്ചതിലും മ്യൂസിയം സന്ദർശിച്ചതിലുമാണ് ബെഹ്റയോട് വിശദീകരണം തേടിയത്. മോന്‍സൻ്റെ കേസുകള്‍ അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നു. മോൻസൺ കേസുമായി ബന്ധപ്പെട്ട് നാളെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് സമർപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവരിൽ നിന്ന് വിശദീകരണം തേടിയത്. ഏത് സാഹചര്യത്തിലാണ് മോൻസൻ […]

പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം; പുതിയ മാനദണ്ഡം പ്രഖ്യാപിച്ചു; സീറ്റുകള്‍ വര്‍ധിപ്പിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് പുതിയ മാനദണ്ഡം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാലിന മാനദണ്ഡമാണ് പ്രഖ്യാപിച്ചത്. 10 മുതല്‍ 20 ശതമാനം വരെ സീറ്റ് വര്‍ദ്ധിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ ഒഴിവുള്ള പ്ലസ് ഒണ്‍ സീറ്റിന്‍്റെ കണക്കെടുത്തിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. 20 ശതമാനം സീറ്റ് വര്‍ധന നല്‍കിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. സീറ്റ് വര്‍ധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കില്‍ സപ്ലിമെന്‍്റ അലോട്ട്മെന്‍്റ് പ്രസിദ്ധീകരിക്കും. അതിന്‍്റെ അടിസ്ഥാനത്തില്‍ സയന്‍സ് ബാച്ചില്‍ […]

മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കുക; വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് 6 രൂപയാക്കുക; സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പല വട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതായതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കാന്‍ ആലോചിക്കുന്നത്. ‌സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് 2018 മാര്‍ച്ച്‌ മാസത്തിലാണ്. അന്ന് ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 66 രൂപ മാത്രം. ഇന്ന് ഡീസല്‍ വില 103ലെത്തി നില്‍ക്കുന്നു. കോവിഡ് കാലത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ […]

പെന്‍ഡ്രൈവുകള്‍ നശിപ്പിച്ച സംഭവം; മോന്‍സന്‍ മാവുങ്കലിന്‍റെ മാനേജരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സ്വന്തം ലേഖിക കൊച്ചി: മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുകേസില്‍ മാനേജര്‍ ജിഷ്ണുവിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആണ് ജിഷ്ണുവിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സുപ്രധാന തെളിവുകള്‍ നശിപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. പോക്സോ കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും ജിഷ്ണു അന്വേഷണം നേരിടുന്നുണ്ട്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ തൻ്റെ കൈവശമുള്ള പെന്‍ഡ്രൈവുകള്‍ നശിപ്പിക്കാന്‍ ജിഷ്ണുവിനെ ആയിരുന്നു ചുമതലപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണ് പെന്‍ഡ്രൈവ് നശിപ്പിക്കണമെന്ന് ജിഷ്ണുവിനോട് മോന്‍സന്‍ ആവശ്യപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച […]

അനുപമയുടെ പരാതി; കുഞ്ഞിന്‍റെ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി കോടതി ഇന്ന് പരി​ഗണിക്കും; പി എസ് ജയചന്ദ്രന്‍ ഉള്‍പ്പെട്ട സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗം ചേരും

സ്വന്തം ലേഖിക തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി കോടതി ഇന്ന് പരി​ഗണിക്കും. അനുപമയുടെ പിതാവ് പി എസ് ജയചന്ദ്രന്‍ ഉള്‍പ്പെട്ട സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി ഇന്ന് യോഗം ചേരും.സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ അനുപമക്ക് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ വിവാദം യോഗത്തില്‍ ചര്‍ച്ചയാകും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് നടപടിയില്‍ തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടി ദേശീയ തലത്തില്‍ പ്രതിരോധത്തിലായ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന അഭിപ്രായവും ശക്തമാണ്. അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി […]

മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രീംകോടതിയില്‍; പരിഗണിക്കുന്നത് രണ്ട് പൊതുതാല്‍പര്യ ഹര്‍ജികൾ; ഡാമിന്‍റെ ബലക്ഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ വൻ പ്രതിഷേധം

സ്വന്തം ലേഖിക ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രീംകോടതിയില്‍. രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹര്‍ജി. എറണാകുളം സ്വദേശികളായ ഡോ. ജോ ജോസഫ്, ഷീല കൃഷ്ണന്‍ക്കുട്ടി, ജെസിമോള്‍ ജോസ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് […]