play-sharp-fill

പൊലീസല്ല പൗരനാണ് രാ‌ജാവ്; എല്ലാ സ്റ്റേഷനുകളും ജനമൈത്രിയാവണം; മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെന്ന പോലെ പൊതുജനങ്ങള്‍ക്ക് കയറിച്ചെല്ലാന്‍ കഴിയണം; പോലീസ് മാറേണ്ട സമയം അതിക്രമിച്ച്‌ കഴിഞ്ഞിരിക്കുന്നു; കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

സ്വന്തം ലേഖിക കൊച്ചി: കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍. പോലീസുകാരെക്കുറിച്ചുള്ള പരാതികള്‍ കോടതിയില്‍ നിരന്തരം എത്തുന്നുണ്ട്. രാജാക്കന്മാരാണെന്ന തോന്നല്‍ പോലീസുകാര്‍ക്ക് ഉണ്ടാവരുത്. പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ യോഗത്തിലായിരുന്നു ജഡ്ജിയുടെ വിമര്‍ശനം. ‘നീതിപൂര്‍വം, നിയമാനുസരണം നമ്മുടെ പൊലീസ്” പ്രഭാഷണ പരമ്പര കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ‘പോലീസ് മാറണം, മാറേണ്ട സമയം അതിക്രമിച്ച്‌ കഴിഞ്ഞിരിക്കുന്നു. അതില്‍ യാതൊരു സംശയവും വേണ്ട. ആ ഫോഴ്സിൻ്റെ നിലനില്‍പ്പ് എന്നു പറയുന്നത് മാറ്റത്തിലൂടെ മാത്രമാണ്. ഇല്ലെങ്കില്‍ ഒരു […]

മൊബൈല്‍ ഫോണ്‍ വഴി സ്‌നേഹം നടിച്ച്‌ 12 കാരിയെ തട്ടികൊണ്ടുപോയി; പെൺകുട്ടി പിതാവിനെ ഫോണില്‍ വിളിച്ചതോടെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി പൊലീസ് സംഘം സ്ഥലത്തെത്തി; മൂന്ന് രാവും പകലും നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടുപേര്‍ പോലീസിൻ്റെ വലയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: മൂന്ന് രാവും പകലും നീണ്ട തിരച്ചിലിനൊടുവില്‍ പന്ത്രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. മേല്‍പ്പാലത്ത് നിലാവണിവിളയില്‍ പ്രദീപ്(25), വിളവന്‍കോട് അയന്തിവിള വീട്ടില്‍ മെര്‍ളിന്‍(29) എന്നിവരെയാണ് പൂവാര്‍ പൊലീസ് പിടികൂടിയത്. രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതികളെയും പോലീസ് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ വഴി സ്‌നേഹം നടിച്ചാണ് പ്രതികള്‍ പെൺകുട്ടിയുമായി അടുപ്പത്തിലായത്. ഇക്കഴിഞ്ഞ 21ന് ഉച്ചയോടെ അരുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. വൈകുന്നേരത്തോടെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച പൂവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും […]

ക്യാമറയുള്ളത് ശ്രദ്ധിച്ചില്ല; ബിവറേജസ് സെല്‍ഫ് കൗണ്ടറില്‍ നിന്ന് ഓള്‍ഡ് മങ്ക് റമ്മിൻ്റെ ഫുള്‍ ബോട്ടില്‍ അടിച്ചുമാറ്റി; സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയ രോമാഞ്ചത്തെ കൈയോടെ പൊക്കി പൊലീസ്

സ്വന്തം ലേഖിക കൊല്ലം: ബിവറേജസ് സെല്‍ഫ് കൗണ്ടറില്‍ നിന്ന് മദ്യം മോഷ്ടിക്കവേ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയ യുവാവ് പിടിയില്‍. ഇരവിപുരം വാളത്തുംഗല്‍ സരയൂനഗര്‍ 190 മണക്കരവയലില്‍ ബിജുവാണ് (രോമാഞ്ചം ബിജു-32) പിടിയിലായത്. ആശ്രാമത്തെ ബിവറേജസ് സെല്‍ഫ് കൗണ്ടറിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. അടയ്ക്കുന്ന സമയമായതിനാല്‍ തിരക്ക് കുറവായിരുന്നു. മാസ്കും നീല ഷര്‍ട്ടും പാന്റ്സും ധരിച്ചെത്തിയ യുവാവ് കൗണ്ടറില്‍ നിന്ന് 910 രൂപയുടെ ഓള്‍ഡ് മങ്ക് റമ്മിന്റെ ഫുള്‍ ബോട്ടിലാണ് കവര്‍ന്നത്. ഇത് കാമറയില്‍ പതിഞ്ഞു. സംഭവത്തിന് അരമണിക്കൂര്‍ മുന്‍പും ഇയാള്‍ […]

ലോക്കൽകമ്മറ്റി സമ്മേളനത്തിന് 2000 രൂപ പിരിവ് ചോദിച്ചപ്പോൾ 500 രൂപ നൽകാമെന്ന് കടയുടമയുടെ മറുപടി; പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് പ്രവർത്തകരുടെ വക താക്കീത്; പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ വലിയ ബാനറും കൊടികളും; ധന്യാ സൂപ്പര്‍ മാര്‍ക്കറ്റിന് പണികൊടുക്കാൻ വന്ന സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ കൊല്ലം: പാര്‍ട്ടീ സമ്മേളനത്തിന്റെ ഭാഗമായുള്ള പിരിവ് ചോദിച്ച തുക നല്‍കാത്തതിനെതുടര്‍ന്ന് കൊല്ലം കണ്ണനല്ലൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ധന്യാ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നിൽ സിപിഎം പ്രവര്‍ത്തകര്‍ ബാനറും കൊടികളും കെട്ടി തടസ്സമുണ്ടാക്കി. സംഭവം വിവാദമാതോടെ പിന്നീട് അഴിച്ചുമാറ്റി. ഞായറാഴ്ചയായിരുന്നു സംഭവം. സിപിഎം തഴുത്തല ലോക്കൽ സമ്മേളനത്തിന്റെ പ്രചാരണാർഥം പാർട്ടി ഇഎസ്ഐ ബ്രാഞ്ചാണു ബാനറും കൊടികളും കെട്ടിയത്. പിരിവായി 2000 രൂപ ചോദിച്ചപ്പോൾ കച്ചവടമില്ലന്നും അത്രയും തുക നൽകാൻ കഴിയില്ലെന്നും 500 രൂപ നൽകാമെന്നും സൂപ്പർമാർക്കറ്റ് ഉടമ പറഞ്ഞു. അതു സ്വീകരിക്കാതെ പാർട്ടിക്കാർ പോയി. […]

തലസ്ഥാന നഗരത്തിന് പുതു‍വ‍ത്സര സമ്മാനമായി ലുലു‍മാൾ എത്തുന്നു; 300 രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ; 2 ലക്ഷം ചതുരശ്ര അടി വലുപ്പത്തിൽ കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ്; ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയം തലസ്ഥാന നഗരിയിൽ മിഴി തുറക്കാൻ ഇനി രണ്ട് മാസം മാത്രം; ലുലുമാൾ കോട്ടയത്തും ഉടൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയം തലസ്ഥാന നഗരിയിൽ മിഴി തുറക്കാൻ ഇനി 2 മാസം മാത്രം. ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ ഏറ്റവും വലുതും, വലുപ്പത്തിലും ആകർഷണീ‍യതയിലും ഏഷ്യയിൽ ഒന്നാംനിരയി‍ലേതുമായ ലുലു മാൾ തുറക്കുന്നത് ഈ വർഷം അവസാനത്തോടെ. ദേശീയപാതയോരത്ത് ടെക്നോ‍പാർക്കിന് സമീപം ആക്കുളത്ത് പണി പൂർത്തിയാകുന്ന മാൾ വിസ്മയങ്ങളുടെ കൊട്ടാ‍രമാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. മാളുക‍ളുടെ നഗരമായി മാറുന്ന തലസ്ഥാനത്തിന് ഇതും വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവും കരുത്താകുമെന്നാണ് വിലയിരുത്തൽ. ∙ ഫൺ ‍ട്യൂ‍റ കുട്ടികൾക്കായി കേരളത്തിലെ ഏറ്റവും വലിയ […]

ജന്മദിനത്തിലുണ്ടായ അപകടത്തില്‍ മസ്തിഷ്‌കമരണം; ആറു പേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ മടങ്ങി; ആല്‍ബിൻ്റെ അവയവങ്ങള്‍ ഇനി ആറു പേരിലൂടെ ജീവിക്കും

സ്വന്തം ലേഖിക തൃശൂര്‍: ആല്‍ബിൻ്റെ അവയവങ്ങള്‍ ഇനി 6 പേരിലൂടെ ജീവിക്കും. മസ്തിഷ്‌ക മരണം സംഭവിച്ച തൃശൂര്‍ ചാലക്കുടി ചായ്പ്പന്‍കുഴി സ്വദേശി ആല്‍ബിന്‍ പോളിൻ്റെ ശരീരാവയവങ്ങളാണ് മരണ ശേഷം ദാനം ചെയ്തത്. കേരള സര്‍ക്കാരിൻ്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ജന്മദിനത്തില്‍ ഉണ്ടായ അപകടമാണ് ആല്‍ബിനെ മരണത്തിലേക്ക് നയിച്ചത്. ഇനിയൊരു പിറന്നാളിന് മകന്‍ കൂടെയുണ്ടാകില്ലെന്ന ബോധ്യത്തില്‍ നിന്നാണ് മാതാപിതാക്കള്‍ അവയവ ദാനത്തിന് തയാറായത്. ആല്‍ബിൻ്റെ ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. മകൻ്റെ വേര്‍പാടിൻ്റെ […]

മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ല തമിഴ്‌നാടിന് വിട്ടു കൊടുക്കുക; ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാം പണിയും’; മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിൽ പരിഹാരം നിർദ്ദേശിച്ച് സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖിക ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും, തമിഴ്നാടിനു വെള്ളവും കിട്ടുവാന്‍ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശ്‌നം പരിഹാരിക്കാന്‍ മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിഴ്‌നാടിന് വിട്ടു കൊടുക്കണമെന്നും, അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാമും പണിയുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി […]

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി ആക്കണമെന്ന നിലപാടില്‍ ഉറച്ച്‌ തമിഴ്‌നാട്; 137 അടിയാക്കണം എന്നും പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണം എന്നും കേരളം; 2018 ലെ പ്രളയകാലത്തേക്കാള്‍ മോശം അവസ്ഥ; ഉന്നതതല യോഗത്തില്‍ ശക്തമായി വാദിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച്‌ ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ […]

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച കെ മുരളീധരൻ കുടുങ്ങിയേക്കും; പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; മേയറുടെ പരാതിയിൽ നിയമോപദേശം തേടി പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: നഗരസഭ മേയര്‍ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കെ. മുരളീധരന്‍ എംപിക്കെതിരെ പൊലീസ് കേസ് എടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെ. മുരളീധരനെതിരെ മേയര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തത്. മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ ഐപിസി 354, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ തിരുവനന്തപുരം ഡി.സി.സി. സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവും […]

സംസ്ഥാനത്ത് ഇന്ന് 7163 പേര്‍ക്ക് കോവിഡ്; 90 മരണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 614; രോഗമുക്തി നേടിയവര്‍ 6960

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]