play-sharp-fill

ഏരിയ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ അന്വേഷണത്തിൽ വിശ്വാസമില്ല; ഒരു വനിതാ നേതാവിനെ ഉൾപ്പെടുത്തി സംസ്‌ഥാന തലത്തിലുള്ള അന്വേഷണമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അനുപമ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദത്തുവിവാദത്തിൽ പിഎസ് ജയചന്ദ്രനെതിരായ പാർട്ടി നടപടിയിൽ സന്തോഷമുണ്ടെന്ന് മകൾ അനുപമ. എന്നാൽ ഏരിയ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഒരു വനിതാ നേതാവിനെ ഉൾപ്പെടുത്തി സംസ്‌ഥാന തലത്തിലുള്ള അന്വേഷണമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അനുപമ വ്യക്‌തമാക്കി. പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്ന് ജയചന്ദ്രനെ നീക്കികൊണ്ടാണ് പാർട്ടി നടപടി എടുത്തത്. പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്നും തീരുമാനമുണ്ട്. കേശവദാസപുരം ലോക്കൽ കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിലാണ് തീരുമാനം. താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം […]

കോട്ടയം നഗരസഭയിൽ അവിശ്വാസം പാസായിട്ട് 32 ദിവസം കഴിഞ്ഞു; ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് വൈകിക്കുന്നതിന് പിന്നിൽ ഗൂഡാലോചന

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായിട്ട് 32 ദിവസം കഴിഞ്ഞു. കഴിഞ്ഞ മാസം 24 നാണ് ചെയർപേഴ്സനായിരുന്ന ബിൻസി സെബാസ്റ്റ്യനെ പ്രതിപക്ഷം അവിശ്വാസത്തിലൂടെ പുറത്താക്കിയത്. 22 അംഗങ്ങൾ വീതമാണ് എൽഡിഎഫിനും, യു ഡി എഫിനും .8 അംഗങ്ങൾ ബി.ജെ.പിക്കും ആകെയുള്ള 52 അംഗങ്ങളിൽ 30 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. എൽഡിഎഫിനൊപ്പം ബി ജെ പിയും അവിശ്വാസത്തെ അനുകൂലിച്ചു. ഒരംഗത്തിൻ്റെ വോട്ട് അസാധുവായിരുന്നു. തുടർന്ന് 29 അംഗങ്ങളുടെ പിന്തുണയിൽ ചെയർപേഴ്സനെ പുറത്താക്കുകയായിരുന്നു. അവിശ്വാസം പാസായാൽ 30 ദിവസത്തിനകം അടുത്ത തിരഞ്ഞെടുപ്പ് നടത്തി ചെയർപേഴ്സനെ […]

പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്ന് ജയചന്ദ്രനെ നീക്കി; പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന് തീരുമാനം; ദത്തുവിവാദത്തിൽ അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രന് എതിരെ സിപിഎം നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദത്തുവിവാദത്തിൽ അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രന് എതിരെ സിപിഎം നടപടി. പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്ന് ജയചന്ദ്രനെ നീക്കി. പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന തീരുമാനവും എടുത്തു. സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തിൽ ജയചന്ദ്രൻ വിശദീകരിച്ചു. എന്നാൽ പാർട്ടി അംഗങ്ങളിൽ നിന്ന് ജയചന്ദ്രന് എതിരെ വലിയ എതിർപ്പുയർന്നു. വിഷയം ജയചന്ദ്രന് ശരിയായ രീതിയിൽ കൈകാര്യ […]

രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്‌കൂളിൽ എത്തിയാൽ മതി; ‘തിരികെ സ്‌കൂളിലേക്ക്’; മാർഗരേഖ പുറത്തിറക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ അക്കാദമിക് മാർഗരേഖ വിദ്യാഭ്യസമന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാർഗരേഖ. സ്‌കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കവേണ്ടെന്ന് മാർഗരേഖ പുറത്തിറക്കിയതിന് പിന്നാലെ മന്ത്രി പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്‌കൂളിൽ എത്തിയാൽ മതി. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്‌സിനുകൾ സ്വീകരിച്ച രക്ഷിതാക്കൾ മാത്രം കുട്ടികളെ സ്‌കൂളിൽ വിട്ടാൽ മതിയാകുമെന്നും മന്ത്രി പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്‌കൂളിൽ എത്തിയാൽ മതി. […]

പി എസ് സി പരീക്ഷ തീയതികളിൽ മാറ്റം; പുതുക്കിയ തീയതികൾ ഇപ്രകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളിൽ മാറ്റം. 07-09-2021 ൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയത്. ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പുതുക്കിയ തീയതിയും പി എസ് സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെയിൽസ് മാൻ (സപ്ലൈ കോ), ഫീൽഡ് വർക്കർ (ഹെൽത്ത് സർവ്വീസ്), ഐ സി ഡി എസ് സൂപ്പർവൈസർ (വുമൺ ആന്റ് ചൈൽഡ് ഡെവലപ്‌മെന്റ്) വി ഇ ഒ (എസ് ആർ ഫോർ എസ് സി / എസ് […]

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായി; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായി. ഈ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, […]

സംസ്ഥാനത്ത് ലോക് ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞു; യാത്രക്കാരുടെ കുറവ് മൂലം കൊച്ചി മെട്രോയുടെ നഷ്ടം 19 കോടി രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. ലോക് ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞതായാണ് കണക്കുകൾ. 2016-17 ൽ വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യവും 150.13 ലക്ഷം കേയ്സ് ബിയറും വിറ്റുയ എന്നാൽ 2020 – 21 ൽ ഇത് 187.22 ലക്ഷവും 72.40 ലക്ഷവുമായി കുറഞ്ഞെന്നും എക്സൈസ് മന്ത്രി അറിയിച്ചു. മദ്യത്തിൽ വരുമാനം വർധിച്ചത് നികുതി കൂട്ടിയതുകൊണ്ടാണ്. പുതിയ മദ്യ വിൽപന ശാലകൾക്ക് സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും മന്ത്കി രേഖാമൂലം സഭയെ അറിയിച്ചു. കൊച്ചി മെട്രോ നഷ്ടത്തിലാണെന്നാണ് […]

കുറിച്ചി സ്വദേശിയായ പോലീസുദ്യോ​ഗസ്ഥൻ ലോഡ്‌ജ്‌ മുറിയിൽ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ കോട്ടയം: പോലീസുകാരനെ ലോഡ്‌ജ്‌ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചി സ്വദേശി മധുസൂദനൻ(52) ആണ് മരിച്ചത്. കുറിച്ചി ഔട്ട് പോസ്‌റ്റിന് സമീപത്താണ് സംഭവം. ഇന്ന് രാവിലെ സമീപത്തെ മുറിയിൽ ഉള്ളവരാണ് മധുസൂദനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമായി പിണങ്ങി ഒറ്റയ്‌ക്കായിരുന്നു മധുസൂദനന്റെ താമസം. മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം എആർ ക്യാംപിലെ പോലീസുകാരനാണ്.

കേരള പൊലീസില്‍ നിന്ന് നേരിട്ടത് വളരെ മോശം അനുഭവം; മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കാൻ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ചെറുസംഘത്തിനു അനുമതി നല്‍കിയിട്ടും തന്നെ പ്രവേശിപ്പിച്ചില്ല; സ്പീക്കര്‍ക്ക് പരാതി നല്‍കി ഡീന്‍ കുര്യാക്കോസ്

സ്വന്തം ലേഖിക ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശനം തടഞ്ഞ കേരള പൊലീസിനെതിരെ അവകാശലംഘനം ഉന്നയിച്ച്‌ സ്പീക്കര്‍ക്ക് പരാതി നല്‍കി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. പൊലീസ് ആര്‍ക്കു വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും താന്‍ നേരിട്ടത് വളരെ മോശം അനുഭവമാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ‘എനിക്കുണ്ടായ അനുഭവം വളരെ മോശമാണ്. കേരള പൊലീസ് തന്നെയാണ് തടഞ്ഞത്. രണ്ട് ദിവസമായി ഇടുക്കി ജില്ലാ കളക്ടറുമായി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അവ്യക്തമായിരുന്നു. അവര്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ തമിഴ്‌നാടിനെ ബന്ധപ്പെടുകയുണ്ടായി. എനിക്ക് അതിന്റെ ഒരു കാര്യവുമില്ല. ഡാമിന്റെ ചുമതലയുള്ള […]

അവർ എടാപോടാ ബന്ധമുള്ള അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു; ഇവിടെ വാടാ അച്ഛാ എന്നൊക്കെ അവൾ അരുമയോടെ അയാളെ വിളിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു; അനുപമയുടെ അച്ഛൻ ജയചന്ദ്രനെ കുറിച്ച് കുറിപ്പുമായി ഡോക്യൂമെന്ററി ഫിലിം മേക്കർ എൻ വി അജിത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുഞ്ഞിനെ അമ്മയുടെ സമ്മതമില്ലാതെ ദത്ത് നൽകിയെന്ന ആരോപണത്തിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനെ കുറിച്ച് കുറിപ്പുമായി ഡോക്യൂമെന്ററി ഫിലിം മേക്കർ എൻ വി അജിത്ത് . അവർ എടാപോടാ ബന്ധമുള്ള അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു. ഇവിടെ വാടാ അച്ഛാ എന്നൊക്കെ അവൾ അരുമയോടെ അയാളെ വിളിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നുവെന്ന് അജിത്ത് കുറിപ്പിൽ പറയുന്നു ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ആ പിതാവിനെ എനിയ്ക്കറിയാം. കോളേജിൽ പഠിക്കുന്ന മകളെപ്പറ്റി, അവളുടെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി അയാൾ വല്ലാതെ ഊറ്റം കൊണ്ടിരുന്നു. പൊതുവേദികളിലെ മകളുടെ പ്രസംഗത്തെപ്പറ്റി പറയുമ്ബോൾ […]