play-sharp-fill

ഉരുള്‍പൊട്ടലിലെ മലവെള്ളത്തില്‍ 70 കിലോമീറ്ററോളം ഒഴുകിയ അലമാര ഒടുവില്‍ വീട്ടില്‍ തിരികെയെത്തി; മുണ്ടക്കയത്തു നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നുമെല്ലാം നഷ്ടപ്പെട്ട പല സാധനങ്ങളും ഇപ്പോള്‍ കുട്ടനാട്ടില്‍

സ്വന്തം ലേഖിക ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുഴയില്‍ വല വീശാന്‍ ഇറങ്ങിയതാണ് മണ്ണൂത്ര ഷാജിയും കൂട്ടുകാരും, ഒഴുകിവന്നത് തേക്കിന്റെ അലമാര. ഷാജിയും സംഘവും ഇതു കരയ്ക്കു കയറ്റി. ഉള്ളില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു ബാങ്ക് പാസ്ബുക്ക്. വിലാസം നോക്കിയപ്പോള്‍ മുണ്ടക്കയം ഷാസ് നികുഞ്ജത്തില്‍ കണ്ണന്റേതാണ് ഇതെന്നു മനസ്സിലായി. അദ്ദേഹത്തെ കണ്ടെത്തി വിവരമറിയിച്ചു. അങ്ങനെ, 16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകിയ ആ അലമാര സ്വന്തം വീട്ടില്‍ തിരിച്ചെത്തി.കണ്ണന്റെ സഹോദരന്‍ സാബുവിനു 30 വര്‍ഷം മുന്‍പ് സമ്മാനമായി ലഭിച്ചതാണ് ഈ അലമാര. പ്രളയത്തിന്റെ ആറാം ദിവസം […]

സംസ്ഥാനത്ത് ഇന്ന് 8909 പേര്‍ക്ക് കോവിഡ്; 65 മരണങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 725; രോഗമുക്തി നേടിയവര്‍ 8780

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

കുഞ്ഞിനെ നല്‍കിയത് അനുപമയുടെ അറിവോടെ; ഡിവോഴ്‌സ് നല്‍കാന്‍ നിര്‍ബന്ധിച്ചു; അനുപമയ്ക്കും അജിത്തിനും എതിരെ അജിത്തിൻ്റെ ആദ്യഭാര്യ നസിയ

സ്വന്തം ലേഖിക തിരുവനന്തപുരം: മാതാപിതാക്കളുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍, അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയതെന്ന് അജിത്തിൻ്റെ ആദ്യ ഭാര്യ നസിയ. നിര്‍ബന്ധമായാണ് ഡിവോഴ്‌സ് ചെയ്യിപ്പിച്ചത്. ഒരുകാരണവശാലും ഡിവോഴ്‌സ് നല്‍കില്ല എന്ന് താന്‍ പറഞ്ഞതിന് ശേഷമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് നല്‍കാന്‍ അനുപമ തയ്യാറായത്. അബോധാവസ്ഥയില്‍ അനുമതി എഴുതിവാങ്ങി എന്നത് തെറ്റാണ്. ആ സമയത്ത് അനുപമയ്ക്ക് ബോധമുണ്ടായിരുന്നു. താന്‍ പോയി കണ്ടതാണ്’-നസിയ പറഞ്ഞു. അതേസമയം, ആരോപണം നിഷേധിച്ച്‌ അനുപമ രംഗത്തു വന്നു. ‘തന്നില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങിയ സമയത്ത് അജിത്തിൻ്റെ […]

മോഷ്‌ടിച്ച ഫോണിൽ നിന്ന് ലൈവ്, ലൈക്കും ഷെയറും പിന്നാലെ പോലീസും; പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്റെ ഫോൺ മോഷ്ടിച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ കെയ്‌റോ: ഫോൺ കട്ടെടുത്ത് ഓടിയ കള്ളനെ കുടുക്കി ഫേസ്‌ബുക്ക്‌ ലൈവ്. ഈജിപ്‌തിലാണ് സംഭവം. ഫേസ്‌ബുക്കിൽ ലൈവ് ചെയ്‌ത് കൊണ്ടിരുന്ന ഒരു പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്റെ ഫോണാണ് കക്ഷി ബൈക്കിൽ പറന്നെത്തി തട്ടിയെടുത്തത്. ഫോണിൽ ലൈവ് ഓൺ ആയിരുന്നു എന്ന കാര്യം അറിയാതെയായിരുന്നു യാത്ര. പ്രദേശത്തുണ്ടായ ഭൂചലനം റിപ്പോർട് ചെയ്‌തുകൊണ്ടിരുന്ന യൂം എന്ന പ്രാദേശിക മാദ്ധ്യമത്തിലെ മഹമൂദ് റഗബ് എന്ന റിപ്പോർട്ടറുടെ ഫോണാണ് കള്ളൻ തട്ടിയെടുത്തത്. ഈജിപ്‌തിലെ ശുബ്ര അൽ ഖൈമ നഗരത്തിലെ പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. തൽസമയം കള്ളനെ കണ്ടത് […]

സഭ ഭൂമി ഇടപാടിലെ കള്ളപ്പണം; കർദിനാൾ ആലഞ്ചേരിയടക്കം 24 പ്രതികൾ; ഇഡി അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. ഇടപാടുകളിലെ കള്ളപ്പണത്തെ കുറിച്ചാണ് അന്വേഷണം. കേസിൽ ആലഞ്ചേരി ഉൾപ്പടെ 24 പ്രതികളാണുള്ളത്. സിറോ മലബാർ സഭ ഭൂമി കച്ചവടത്തിൽ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇഡി കേസെടുത്തത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭൂമി വിൽപനയിലെ ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാ​ഗമായി ഇടനിലക്കാർക്ക് ഇഡി […]

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് അതിശക്ത മഴ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിങ്കളാഴ്ച 11 […]

അജ്മൽബിസ്മിയിൽ തകർപ്പൻ വിലക്കുറവുമായി ദീപാവലി മെഗാ സെയിൽ

സ്വന്തം ലേഖകൻ എറണാകുളം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി ദീപാവലി മെഗാ സെയിൽ. എൽജി ഉത്പ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ 8 കോടിയുടെ സമ്മാനങ്ങൾ സ്വന്തമാക്കാനുളള അവസരം ഒരുക്കിക്കൊണ്ടാണ് ദീപാവലി സെയിൽ ഉപഭോക്താക്കളിലേക്കെത്തുന്നത്. ഇലക്ട്രോണിക്സ് വിഭാഗത്തിൽ മികച്ച വിൽപ്പന – വിൽപ്പനാന്തര സേവനങ്ങളോടെ പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ആക്സസറികൾ, സ്മാർട്ട് ടിവികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, മൈക്രോവേവ് ഓവനുകൾ തുടങ്ങിയവ സ്വന്തമാക്കാം. അതും മറ്റാരും നൽകാത്ത ഓഫറുകളോടെ. എല്ലാ ഉത്പ്പന്നങ്ങളും ഓൺലൈനിൽ ലഭിക്കുന്നതിനേക്കാൾ […]

നടത്തിക്കൊണ്ടുപോകുമ്പോൾ പിടിവിട്ട് ഓടിയ കുതിരയെ കാറിടിച്ചു; ​ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം ചവറയിൽ വിരണ്ടോടിയ കുതിരയെ കാറിടിച്ച് കുതിരക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ദേശീയപാതയിൽ കന്നേറ്റി പള്ളിമുക്കിലായിരുന്നു സംഭവം. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് ചെറുകോൽ പറമ്പിൽ മുഹ്‌സിന്റെ ഉടമസ്ഥതയിലുള്ള നാല് വയസ്സ് പ്രായമായ സൈറ എന്ന കുതിരക്കാണ് അപകടം സംഭവിച്ചത്. കുതിരയെ നടത്തിക്കൊണ്ടുപോകുമ്പോൾ പിടിവിട്ട് ഓടുകയായിരുന്നു. എൽപി സ്‌കൂളിന് മുന്നിൽ നിന്ന് ഓടിയ കുതിര കന്നേറ്റി പള്ളിമുക്കിലെ ദേശീയപാതയിൽ പ്രവേശിച്ചു. അതിവേഗത്തിൽ ഓടിയ കുതിരയെ കാറിടിക്കുകയായിരുന്നു. ഹരിപ്പാട് കരുവാറ്റ സ്വദേശി ശംഭു, പിതാവ് വിജയകുമാർ […]

വരൻ യുക്രൈയിനിൽ, വധു പുനലൂരിൽ; സംസ്‌ഥാനത്തെ ആദ്യ ഡിജിറ്റൽ വിവാഹത്തിന് വേദിയായി പുനലൂർ സബ്‌ രജിസ്‌ട്രാർ ഓഫീസ്

സ്വന്തം ലേഖകൻ പുനലൂർ: യുക്രൈനിലിരുന്ന് ജീവൻകുമാർ പുനലൂരിലെ സബ്‌ രജിസ്‌ട്രാർ ഓഫിസിൽ ഹാജരായ ധന്യയെ ജീവിതസഖിയാക്കി. സംസ്‌ഥാനത്ത് ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ആദ്യവിവാഹമാണ് പുനലൂരിൽ നടന്നത്. സബ്‌ രജിസ്‌ട്രാർ ടിഎം ഫിറോസിന്റെ മേൽനോട്ടത്തിലായിരുന്നു ചടങ്ങുകൾ. മിനിറ്റുകൾക്കുള്ളിൽ തന്നെ വിവാഹ സർട്ടിഫിക്കറ്റ് വധുവിന് കൈമാറി. പുനലൂർ ഇളമ്പൽ സ്വദേശിയാണ് ജീവൻ കുമാർ. യുക്രൈനിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് കോവിഡ് വ്യാപനം കാരണം നാട്ടിലെത്താൻ കഴിയുമായിരുന്നില്ല. തുടർന്ന് സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്‌റ്റർ ചെയ്യുന്നതിന് മാർച്ചിൽ ഇവർ അപേക്ഷ നൽകി. എന്നാൽ, നിശ്‌ചിത കാലാവധിക്കുള്ളിൽ ജീവൻകുമാറിന് […]

സ്വപ്ന ആ​ഗ്രഹിച്ചിരുന്നത് കൂടുതൽ പണം സമ്പാദിച്ചശേഷം നിലവിലുള്ള ജീവിത പങ്കാളികളെ ഉപേക്ഷിച്ച് സരിത്തിനെ വിവാഹം കഴിക്കാൻ; ശിവശങ്കറുമായി അസ്വാഭാവിക ബന്ധം; രാജ്യത്തിനകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളിൽ ശിവശങ്കർ ഒപ്പം കൂട്ടിയിരുന്നത് സ്വപ്നയെ; സ്വർണക്കടത്തു കേസിൽ ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി സ്വപ്‌ന; സ്വപ്‌നയ്ക്കും സരിത്തിനുമൊപ്പം സന്ദീപിനും നിർണ്ണായക പങ്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : നയതന്ത്ര കള്ളക്കടത്തുകേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി കസ്റ്റംസിന്റെ കുറ്റപത്രത്തിൽ പറയുന്നു. നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വർണക്കടത്തിന് സൗകര്യം ഒരുക്കിയത് സ്വപ്‌നയാണ്. ഗൂഢാലോചനയിലും സ്വർണക്കടത്തിലും സ്വപ്‌നയ്ക്ക് നിർണായക പങ്കാളിത്തമുണ്ട്. സരിത്തുമായി സ്വപ്‌ന അടുപ്പത്തിലായിരുന്നു. കൂടുതൽ പണം സമ്പാദിച്ചശേഷം നിലവിലുള്ള ജീവിത പങ്കാളികളെ ഉപേക്ഷിച്ച് ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യം നടന്ന കാലത്തു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഐ എ എസുകാരൻ എം ശിവശങ്കർ, സ്വപ്നയുമായി അസ്വാഭാവികമായ ബന്ധം പുലർത്തി. യുഎഇ […]