play-sharp-fill
മോഷ്‌ടിച്ച ഫോണിൽ നിന്ന് ലൈവ്, ലൈക്കും ഷെയറും പിന്നാലെ പോലീസും; പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്റെ ഫോൺ മോഷ്ടിച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി

മോഷ്‌ടിച്ച ഫോണിൽ നിന്ന് ലൈവ്, ലൈക്കും ഷെയറും പിന്നാലെ പോലീസും; പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്റെ ഫോൺ മോഷ്ടിച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി


സ്വന്തം ലേഖകൻ

കെയ്‌റോ: ഫോൺ കട്ടെടുത്ത് ഓടിയ കള്ളനെ കുടുക്കി ഫേസ്‌ബുക്ക്‌ ലൈവ്. ഈജിപ്‌തിലാണ് സംഭവം. ഫേസ്‌ബുക്കിൽ ലൈവ് ചെയ്‌ത് കൊണ്ടിരുന്ന ഒരു പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്റെ ഫോണാണ് കക്ഷി ബൈക്കിൽ പറന്നെത്തി തട്ടിയെടുത്തത്. ഫോണിൽ ലൈവ് ഓൺ ആയിരുന്നു എന്ന കാര്യം അറിയാതെയായിരുന്നു യാത്ര.

പ്രദേശത്തുണ്ടായ ഭൂചലനം റിപ്പോർട് ചെയ്‌തുകൊണ്ടിരുന്ന യൂം എന്ന പ്രാദേശിക മാദ്ധ്യമത്തിലെ മഹമൂദ് റഗബ് എന്ന റിപ്പോർട്ടറുടെ ഫോണാണ് കള്ളൻ തട്ടിയെടുത്തത്. ഈജിപ്‌തിലെ ശുബ്ര അൽ ഖൈമ നഗരത്തിലെ പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൽസമയം കള്ളനെ കണ്ടത് 20000ത്തിലേറെ പേരായിരുന്നു. ഇതൊന്നും അറിയാതെ കള്ളൻ മൊബൈൽ ഫോണുമായി ബൈക്കിൽ യാത്ര തുടരുകയായിരുന്നു. ബൈക്കിന് മുന്നിൽ ഫോൺ വെച്ച് സിഗരറ്റും വലിച്ച് കൂളായി യാത്ര ചെയ്യുന്ന കള്ളന്റെ മുഖം ലൈവിലൂടെ ആളുകൾ കൃത്യമായി കാണുകയും ചെയ്‌തു. ഇത്രയും ഗതികെട്ട കള്ളനോ എന്ന രീതിയിൽ കമന്റുകളും വരാൻ തുടങ്ങിയതോടെ ലൈവ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.

പോലീസിന് അധികം കഷ്‌ടപ്പെടേണ്ടി വന്നില്ല. ഉടൻ തന്നെ സ്‌ഥലത്തെത്തി കള്ളനെ അറസ്‌റ്റ്‌ ചെയ്‌തു. ഇയാളുടെ വ്യക്‌തിവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ലൈവ് വീഡിയോ 18000ത്തിലേറെ പേർ ഷെയർ ചെയ്‌തുകഴിഞ്ഞു. ഇതിനകം തന്നെ 70 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.