play-sharp-fill

കോട്ടയം ജില്ലയിൽ ഒൻപത് എസ്ഐമാർക്ക് സ്ഥലമാറ്റം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഒൻപത് എസ്ഐമാരെ സ്ഥലംമാറ്റി നിയമിച്ചു. സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ഹരിഹര കുമാറിനെ കോട്ടയം ട്രാഫിക് എസ്എച്ച്ഒ ആയും, എറണാകുളം റൂറലിൽ നിന്നും അരുൺ തോമസിനെ മുണ്ടക്കയത്തേക്കും, കൊച്ചി സിറ്റിയിൽ നിന്ന് വിദ്യ .വി യെ തലയോലപ്പറമ്പിലേക്കും, ചിങ്ങവനത്ത് നിന്ന് ഷമീർഖാൻ പി.എ യെ പാമ്പാടിയിലേക്കും, പാമ്പാടിയിൽ നിന്ന് ലെബി മോൻ .കെ എസിനെ കുറവിലങ്ങാട്ടേക്കും, മുണ്ടക്കയത്ത് നിന്ന് മനോജ് കുമാർ റ്റി. ഡി യെ ചിങ്ങവനത്തേക്കും, വെള്ളൂരിൽ നിന്ന് ദീപു. റ്റി. ആറിനെ കാഞ്ഞിരപ്പള്ളിയിലേക്കും, സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് […]

കോട്ടയത്ത് സ്വർണ്ണവില ​ഗ്രാമിന് 10 രൂപ കുറഞ്ഞു

കോട്ടയം :കോട്ടയത്ത് സ്വർണ്ണവില ​ഗ്രാമിന് 10 രൂപയും, പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4485₹ പവന് 35880₹

മുന്‍ ഭാര്യയുടെ വീട്ടില്‍ ഓട് പൊളിച്ച്‌ കയറി; പേരക്കുട്ടിയുടെ കഴുത്തില്‍ നിന്ന് മാലയും അലമാരയില്‍ നിന്ന് വളയും പണവും മോഷ്ടിച്ച്‌ കടന്നു; പ്രതി പൊലീസ് പിടിയില്‍

സ്വന്തം ലേഖിക ചെര്‍പ്പുളശ്ശേരി: മുന്‍ഭാര്യയുടെ വീടിനകത്ത് ഓട് പൊളിച്ച്‌ കയറി സ്വര്‍ണവും പണവും കവര്‍ന്നയാള്‍ അറസ്റ്റില്‍. പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര പറമ്പില്‍ വീട്ടില്‍ മുഹമ്മദ് കബീര്‍(48)ആണ് അറസ്റ്റിലായത്. കുലുക്കല്ലൂര്‍ മപ്പാട്ടുകര കൊപ്പല്‍ത്തൊടി സൈനബയുടെ വീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. രണ്ട് പവൻ്റെ സ്വര്‍ണാഭരണവും 5,500 രൂപയുമാണ് കവര്‍ന്നത്. രാത്രിയില്‍ ഓട് പൊളിച്ച്‌ സൈനബയുടെ വീട്ടില്‍ കയറിയ മുഹമ്മദ് ഉറങ്ങി കിടന്നിരുന്ന പേരക്കുട്ടിയുടെ കഴുത്തില്‍ നിന്ന് ഒന്നേകാല്‍ പവൻ്റെ സ്വര്‍ണ മാല ഊരി എടുത്തു. അലമാരയില്‍ നിന്ന് മുക്കാല്‍ പവൻ്റെ വളയും പണവും […]

‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട് ബാക്കി അടുത്ത ക്ലാസിലെടുക്കാം’; ഓൺലൈൻ ക്ലാസ് അവസാനപ്പിച്ച് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു; ​അധ്യാ​പി​ക​യു​ടെ ആ​ക​സ്​​മി​ക മ​ര​ണത്തിൻ്റെ ഞെട്ടലിൽ കുട്ടികൾ

സ്വന്തം ലേഖിക കാഞ്ഞങ്ങാട്: ‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം…’ ഇത്രയും പറഞ്ഞ് ഓൺലൈൻ ക്ലാസ് അവസാനപ്പിച്ച അധ്യാപിക അതേ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽ.പി. സ്കൂൾ അധ്യാപിക കള്ളാർ ചുള്ളിയോടിയിലെ സി മാധവി (47) ആണ് കുഴഞ്ഞുവീണ് മരിച്ചത്. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സഹോദരന്റെ മകൻ രതീഷിനോട് നേരത്തെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇദ്ദേഹം എത്തിയപ്പോൾ കണ്ടത് മാധവി വീണുകിടക്കുന്നതാണ്. ഉടൻ പൂടങ്കല്ലിലെ താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബുധനാഴ്ച രാത്രി 7.30-നാണ് ഓൺലൈൻ ക്ലാസ് തുടങ്ങിയത്. മൂന്നാം […]

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു; സ്പിൽവേയുടെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തിയത്; രണ്ട് ഷട്ടറുകളിൽ നിന്നായി 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുകുന്നത്; പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദേശം; ഇടുക്കി ഡാം തുറന്നേക്കും ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ ഇടുക്കി:മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നു. രാവിലെ 7.30 ഓടെയാണ് സ്പിൽവേ തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം ഉയർത്തിയത്. ഇത് അറുപത് സെന്റീമീറ്റർ വരെ ഉയർത്തേണ്ടി വന്നേക്കുമെന്നാണ് സൂചന. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോൾ 138.75 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് . ഷട്ടറുകൾ തുറനന്നതോടെ പെരിയാർ തീരത്ത് ജാ​​​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഡാമിലെ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. മുല്ലപ്പെരിയാർ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. […]

പാർട്ടി നേതൃത്വം വീണ്ടും പിണറായി – കോടിയേരി കോക്കസിലേക്ക്; പാർട്ടി സെക്രട്ടറിയെ പോലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറസാന്നിധ്യമായി കോടിയേരി; രോഗാവസ്ഥ ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിൽക്കുന്ന കോടിയേരി ബാലകൃഷ്ണൻ പൂർവ്വാധികം ശക്തിയോടെ തൽസ്ഥാനത്ത് തിരിച്ചെത്തുന്നു; കോടിയേരിയുടെ രണ്ടാം വരവ് പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യ പ്രകാരം; കണ്ണുരിലെ നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാഷ്ട്രീയവഴികളിൽ സ്വയം ചീത്തപ്പേരു വരുത്തിയില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയായും 2008 മുതൽ പാർട്ടിയുടെ സമുന്നത തലമായ പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും തലയുയർത്തി നിന്ന കോടിയേരിയുടെ പിൻമാറ്റം പാർട്ടിയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കാനായിരുന്നെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇളയമകൻ ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചതോടെ വീണ്ടും പാർട്ടിയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കോടിയേരി. ‘‘പാർട്ടി വേറെ മകൻ വേറെ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അത് അങ്ങനെയല്ലെന്നും രണ്ടും ഒന്നാണെന്നും എല്ലാവർക്കും ബോധ്യമായി. മകൻ തെറ്റു ചെയ്താൽ പാർട്ടി സെക്രട്ടറിക്ക് എന്ത് ഉത്തരവാദിത്തം […]

നിരവധി പെൺകുട്ടികളുടെ കണ്ണീർ വീഴ്ത്തിയ പെൺവാണിഭക്കാരി ആലീസ് തോമസ് ഇനി വിയ്യൂർ സെൻട്രൽ ജയിലിലെ സിമൻ്റു തറയിൻ ഉറങ്ങും; ഹോംനേഴ്സിംഗ് അസോസിയേഷൻ നേതാവായ ആലീസ് ഹോംനേഴ്സിംഗിൻ്റെ മറവിൽ നടത്തിയിരുന്നത് വൻ തട്ടിപ്പ് ; ആലീസിൻ്റെ പേരിലുള്ള പീഡനക്കേസടക്കം കുന്നംകുളം പൊലീസ് മുക്കി

സ്വന്തം ലേഖകൻ തൃശൂര്‍ : ഹോം നേഴ്സിംഗിൻ്റെ മറവിൽ പെൺവാണിഭം നടത്തിവന്ന ഹോംനേഴ്സിംഗ് അസോസിയേഷൻ നേതാവായിരുന്ന കുന്നംകുളം സ്വദേശിനി ആലീസ് തോമസിന് ഇനി വിയ്യൂർ സെൻട്രൽ ജയിലിലെ സിമൻറ് തറയിൽ ഉറങ്ങാം. ഹോംനേഴ്സിംഗിൻ്റെ മറവിൽ ആലീസ് നടത്തിയിരുന്നത് വൻ തട്ടിപ്പാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ആലീസിൻ്റെ പേരിലുള്ള പീഡനക്കേസടക്കം പലതും കുന്നംകുളം പൊലീസ് മുക്കുകയായിരുന്നു. ആലീസ് തോമസ് പ്രതിയായ പീഡനക്കേസിനെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ആലീസിൻ്റെ പേരിൽ കേസുകളോ പരാതികളോ ഇല്ലന്ന് കുന്നംകുളം എസ് ഐ ആയിരുന്ന ടി.പി ഫർഷാദ് മറുപടി നല്കുകയായിരുന്നു. […]

ഓര്‍മ കുറവുള്ള പിതാവിനെ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഉപേക്ഷിച്ചു; തിരികെ കൊണ്ടുപോകാതെ മക്കള്‍; പിതാവ് ഇപ്പോള്‍ ആശുപത്രി ജീവനക്കാരുടെ പരിചരണത്തിൽ; മക്കളില്‍ ഒരാള്‍ സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാരന്‍

സ്വന്തം ലേഖിക കോഴിക്കോട്: ഓര്‍മ കുറവുള്ള പിതാവിനെ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കി കടന്നു കളഞ്ഞ് മക്കള്‍. കോവിഡ് ബാധിതനായി ആശുപത്രിയിലെത്തിച്ച വടകര മണിയൂര്‍ സ്വദേശിയായ 77കാരനെ തിരിച്ച്‌ കൊണ്ടുപോകാനാകില്ലെന്നാണ് ഇയാളുടെ മൂന്ന് മക്കളുടേയും നിലപാട്. ഇതോടെ പൊലീസിനെ സമീപിക്കുകയാണ് ആശുപത്രി അധികൃതര്‍. സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാരനാണ് മക്കളില്‍ ഒരാള്‍. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് നാരായണനെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ഇദ്ദേഹത്തിന്റെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. രോഗം ഭേദമായി […]

കേരളത്തിലെ ആദ്യ കാരവന്‍ പാര്‍ക്ക് മറയൂരില്‍; ഇ​ടു​ക്കി, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​യി അ​ഞ്ച് കാ​ര​വ​ന്‍ പാ​ര്‍ക്കു​ക​ള്‍ സ്ഥാ​പി​ക്കും; ആ​ഡം​ബ​ര ഹോ​ട്ട​ല്‍ മാ​തൃ​ക​യി​ലാ​കും സ​ജ്ജീ​ക​രണം; അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ക്കായി ച​ര്‍ച്ചകൾ പു​രോ​ഗ​മി​ക്കുന്നു

സ്വന്തം ലേഖിക മ​റ​യൂ​ര്‍: ആ​ഡം​ബ​ര​വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ത​ന്നെ എ​ല്ലാ​വി​ധ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യും താ​മ​സി​ക്കാ​നു​ള്ള സം​വി​ധാ​നവുമായി സംസ്ഥാന ​സ​ര്‍ക്കാ​രിൻ്റെ പ​രി​സ്ഥി​തി സൗ​ഹൃ​ദ കാ​ര​വ​ന്‍ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ആ​ദ്യ കാ​ര​വ​ന്‍ പാ​ര്‍ക്ക് മ​റ​യൂ​രി​ന് സ​മീ​പം വ​യ​ല്‍ക്ക​ട​വി​ല്‍. ​പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ളി​ല്‍ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും മ​ലി​നീ​ക​ര​ണം കു​റ​ക്കാ​നു​മാ​യി യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ച കാ​ര​വ​ന്‍ ടൂ​റി​സം നേ​ടി​യ സ്വീ​കാ​ര്യ​ത​യാ​ണ്​ പ​ദ്ധ​തി സം​സ്​​ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കാ​ന്‍ ടൂ​റി​സം വ​കു​പ്പി​നെ പ്രേ​രി​പ്പി​ച്ച​ത്. പ​ദ്ധ​തി​യി​ലൂ​ടെ ആ​സ്വാ​ദ്യ​ക​ര​മാ​യ യാ​ത്രാ​നു​ഭ​വ​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ഗ്രൂ​പ്പ്, ഹാ​രി​സ​ണ്‍ മ​ല​യാ​ളം, ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്‌ട് സൊ​സൈ​റ്റി, സി.​ജി.​എ​ച്ച്‌ എ​ര്‍ത്ത് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് […]

മദ്യപാനത്തിനിടെയുള്ള തർക്കം; തിരൂരില്‍ യുവ അഭിഭാഷകന്‍ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; അഭിഭാഷകന്‍ ദീര്‍ഘകാലമായി മദ്യത്തിനും ലഹരിയ്ക്കും അടിമയാണെന്ന് നാട്ടുകാര്‍

സ്വന്തം ലേഖിക തൃശ്ശൂര്‍: മദ്യപാനത്തിനിടെയുള്ള തർക്കത്തെ തുടർന്ന് തിരൂരില്‍ യുവ അഭിഭാഷകന്‍ യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അഭിഭാഷകന്‍ പി ആര്‍ സജേഷിനെ അറസ്റ്റ് ചെയ്തു. വിയ്യൂര്‍ പൊലീസ് കേസന്വേഷണം ആരംഭിച്ചു. അഭിഭാഷകനായ പിആര്‍ സജേഷിൻ്റെ തൃശൂര്‍ തിരൂരിലെ വീട്ടിലായിരുന്നു സംഭവം. മണികണ്ഠനും സജേഷും സുഹൃത്തുക്കളായിരുന്നു. മദ്യപാനത്തിനിടെ വാക്കേറ്റവും ബഹളവുമുണ്ടായി. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. തിരൂര്‍ സ്വദേശിയായ കൊല്ലപ്പെട്ട മണികണ്ഠന്‍ അവിവാഹിതനാണ്. അഭിഭാഷകന്‍ ദീര്‍ഘകാലമായി മദ്യത്തിനും ലഹരിയ്ക്കും അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ വീട്ടില്‍ തനിച്ചാണ് താമസമെന്നും നാട്ടുകാര്‍ […]