ഓര്‍മ കുറവുള്ള പിതാവിനെ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഉപേക്ഷിച്ചു; തിരികെ കൊണ്ടുപോകാതെ മക്കള്‍; പിതാവ് ഇപ്പോള്‍ ആശുപത്രി ജീവനക്കാരുടെ പരിചരണത്തിൽ; മക്കളില്‍ ഒരാള്‍ സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാരന്‍

സ്വന്തം ലേഖിക

കോഴിക്കോട്: ഓര്‍മ കുറവുള്ള പിതാവിനെ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കി കടന്നു കളഞ്ഞ് മക്കള്‍.

കോവിഡ് ബാധിതനായി ആശുപത്രിയിലെത്തിച്ച വടകര മണിയൂര്‍ സ്വദേശിയായ 77കാരനെ തിരിച്ച്‌ കൊണ്ടുപോകാനാകില്ലെന്നാണ് ഇയാളുടെ മൂന്ന് മക്കളുടേയും നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പൊലീസിനെ സമീപിക്കുകയാണ് ആശുപത്രി അധികൃതര്‍. സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാരനാണ് മക്കളില്‍ ഒരാള്‍.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് നാരായണനെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവിടെ ഇദ്ദേഹത്തിന്റെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല.

രോഗം ഭേദമായി കഴിഞ്ഞ് അച്ഛനെ തിരിച്ച്‌ കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ സമീപിച്ചെങ്കിലും വരാന്‍ മക്കള്‍ കൂട്ടാക്കിയില്ല. ഇപ്പോള്‍ ആശുപത്രി ജീവനക്കാരും വാര്‍ഡിലെ മറ്റ് രോഗികളും ചേര്‍ന്നാണ് നാരായണനെ പരിചരിച്ചിരുന്നത്.