play-sharp-fill

പി സി ജോര്‍ജ് ജയില്‍മോചിതനായി; പൂമാല അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജ് ജയില്‍മോചിതനായി. ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയ പി സി ജോര്‍ജിനെ ബിജെപി പ്രവര്‍ത്തകര്‍ പൂമാല അണിയിച്ച് സ്വീകരിച്ചു. ഹൈക്കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. വെണ്ണലയിലും തിരുവനന്തപുരത്തും നടത്തിയ രണ്ട് പ്രസംഗങ്ങള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രായവും ജനപ്രതിനിധിയാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം. സമാനമായ പ്രസംഗങ്ങള്‍ നടത്തരുത്, ചോദ്യം ചെയ്യലിനു ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം […]

എആർ സർവ്വീസ് സഹകരണ ബാങ്ക് ക്രമക്കേട്; പികെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ; കള്ളപ്പണ നിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം

സ്വന്തം ലേഖകൻ മലപ്പുറം; എആർ സർവ്വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ ശക്തമായ അന്വേഷണത്തിലേക്ക് നീങ്ങുന്നു. മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് ബാങ്കിൽ നടത്തിയ കള്ളപ്പണ നിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് അന്വേഷണം വ്യപിപ്പിക്കുക. ഹാഷിഖ് ഏകദേശം മൂന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്നാണ് വിവരം. ഈ സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിച്ച ഒന്നര കോടിയോളം വരുന്ന പലിശയും ഹാഷിഖിന്റെ പേരിൽ വരും. ഇത്രയധികം കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെ ബാങ്കിലെ ചില നിക്ഷേപകർ പണത്തിന്റെ […]

സംസ്ഥാനത്ത് എസ് എഫ് ഐക്ക് പുതിയ നേതൃത്വം; കെ അനുശ്രീ പ്രസിഡന്റ്‌; പി എം ആർഷൊ സെക്രട്ടറി

സ്വന്തം ലേഖകൻ പെരിന്തൽമണ്ണ: എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പി എം ആർഷൊയാണ്‌ സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ: ഡോ ഷെറീന സലാം (ആയുർവേദം), എ എ അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം), വി വിചിത്ര (പാലക്കാട്‌). ജോയിന്റ് സെക്രട്ടറിമാർ: അഞ്ജു കൃഷ്‌ണ ജി ടി (കൊല്ലം), കെ വി അനുരാഗ് (കോഴിക്കോട്), ഹസ്സൻ മുബാറഖ് (തൃശ്ശൂർ), ഇ അഫ്‌സൽ (മലപ്പുറം). സെക്രട്ടറിയേറ്റ് അംഗങ്ങൾ: ജിഷ്‌ണു ഷാജി (വയനാട്), അമൽ എബ്രഹാം (പത്തനംതിട്ട), ടോണി കുരിയാകോസ് (ഇടുക്കി), ബിബിൻ […]

കോട്ടയം ജില്ലയിൽ നാളെ ( 28/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മെയ് 25 ശനിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1)കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശവക്കോട്ട, തിരുവാതുക്കൾ, മുഞ്ഞനാട് 1 & 2, ഇളമ്പള്ളി, മാന്താർ, കരിമ്പിൻ പടി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 2)വാകത്താനം സെക്ഷൻ പരിധിയിൽ നാളെ രാവിലെ 9 മുതൽ 2 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 3)അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കുറ്റിയക്കവല, […]

ഇതേ വേഷത്തില്‍ അയ്യപ്പന്‍മാരെ കൊണ്ടുപോയിട്ടുണ്ട്; .ചെട്ടികുളങ്ങര ഉത്സവ സ്‌പെഷ്യല്‍ സര്‍വീസ് പോയിട്ടുണ്ട് ഇതേ വേഷത്തില്‍… എടത്വ പള്ളി പെരുന്നാളിന് ഭക്തരെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍; തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ച വാർത്തയ്ക്കെതിരെ പ്രതികരിച്ച് അഷ്‌റഫിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിഫോം ഒഴിവാക്കി മതവേഷം ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജോലി ചെയ്തുവെന്ന വ്യാജ പ്രചരണത്തിനെതിരെ ഡ്രൈവറുടെ മുന്‍ സഹപ്രവര്‍ത്തകന്‍ രംഗത്ത്. ‘ഇതേ വേഷത്തില്‍ വിവിധ ക്ഷേത്രങ്ങളിലേക്കും പളളികളിലേക്കും തങ്ങള്‍ ഒരുമിച്ച് സര്‍വീസ് നടത്തിയിട്ടുണ്ട്. മനുഷ്യനോട് സാമ്യമുള്ള ചില മൃഗങ്ങള്‍ താങ്കളെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു പരത്തുന്നു’ ഡ്രൈവര്‍ പി എച്ച് അഷ്റഫിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ കെഎസ്‌ആര്‍ടിസി കായംകുളം ഡിപ്പോയിലെ കണ്ടക്ടറായ ബിനു വാസവനാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എതിരെ രംഗത്തുവന്നിരിക്കുന്നത്. ‘ഇത് എന്റെ കൂടെ ജോലി ചെയ്ത പിഎച്ച്‌ അഷ്റഫ്. ഒരു സാധു […]

നടിയെ പീഡിപ്പിച്ച കേസ്; താൻ നിയമത്തിൽനിന്നും ഒളിച്ചോടിയിട്ടില്ല; പൊലീസ് കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്ന് നടനും നിർമാതാവുമായ വിജയ് ബാബു

സ്വന്തം ലേഖകൻ കൊച്ചി ∙ പൊലീസ് കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്ന വാദവുമായി നടിയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ നടനും നിർമാതാവുമായ വിജയ് ബാബു. താൻ നിയമത്തിൽനിന്നും ഒളിച്ചോടിയിട്ടില്ലെന്നും കേസെടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്കു പോയതെന്നും വിജയ് ബാബു വ്യക്തമാക്കി. എന്നാൽ ഏപ്രിൽ 22ന് കേസെടുത്തിരുന്നതാണന്നും രണ്ടു ദിവസം കഴിഞ്ഞ് 24ന് വിജയ് ബാബു രാജ്യം വിട്ടത് വ്യക്തമായ ബോധ്യത്തോടെയാണെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഇരയുടെ അമ്മയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച […]

രാമപുരം എസ് എച്ച് എൽ പി സ്കൂളിൽ ശതാബ്ദി ആഘോഷ സമാപന സമ്മേളനം നടത്തി

സ്വന്തം ലേഖകൻ രാമപുരം : എസ് എച്ച്‌ എൽ പി സ്കൂളിൽ ശതാബ്ദി ആഘോഷ സമാപന സമ്മേളനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിന്റെ ഉദ്ഘാടനവും ശതാബ്ദി സ്മരണികയുടെ പ്രകാശനവും നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി മുഖ്യപ്രഭാഷണം നടത്തി. പാലാ എം എൽ എ മാണി സി കാപ്പൻ പൂർവ പ്രഥമാധ്യാപകരെ ആദരിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഉപജില്ല വിദ്യാഭ്യാസ […]

കോട്ടയം-ചിങ്ങവനം റെയില്‍പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായില്ല; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരും

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം- കോട്ടയം റെയില്‍പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായില്ല. ഞായറാഴ്ചയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരുമെന്ന് റെയില്‍വേ അധികൃതര്‍. ജനശതാബ്ദി, വേണാട്, ചെന്നൈ മെയില്‍ ഉള്‍പ്പെടെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. ശബരി എക്‌സ്പ്രസ്, പരശുറാം എന്നിവയുള്‍പ്പെടെ നാല് ട്രെയിനുകള്‍ ഭാഗികമായും റദ്ദുചെയ്തിട്ടുണ്ട്. ഏഴ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടാനും റെയില്‍ വേ തീരുമാനമായിട്ടുണ്ട്. ശബരി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും തൃശൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. മെയ് 20 മുതല്‍ 28 വരെയായിരുന്നു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ […]

നട്ടുച്ചയ്ക്കു വീട്ടിൽ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്യാസക്തിക്കുള്ള 54 കാരൻ പിടിയിലായത് ചികിത്സാ കേന്ദ്രത്തിൽ നിന്ന്

സ്വന്തം ലേഖിക മലപ്പുറം: വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റു ചെയ്തു. കോഹിനൂർ കോളനിയിൽ താമസിക്കുന്ന കുന്നംകുളത്ത് വീട്ടിൽ വേലായുധൻ എന്ന ബാബുവിനെ (54)ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിൽ തേഞ്ഞിപ്പലം സ്വദേശിയായ വയോധിക കഴിഞ്ഞ ദിവസം നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച ഇവർ ബന്ധുവീട്ടിൽ താമസിച്ചു വരികയായിരുന്നു. ആളില്ലാത്ത സമയത്ത് ഉച്ചയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വയോധികയെ ബലാൽസംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് മാനസിക പ്രയാസങ്ങൾ പ്രകടിപ്പിച്ച ഇവരോട് ബന്ധുക്കൾ […]

ലഡാക്കിൽ സൈനിക വാഹനം പുഴയിലേക്ക് മറിഞ്ഞു; ഏഴ് സൈനികര്‍ മരിച്ചു

സ്വന്തം ലേഖകൻ ലഡാക്ക്: സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേർ മരിച്ചു. ഇന്ത്യ – ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 19 പേരെ ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. നാവികസേനയുടെ സാഹയത്തോടെ എയർലിഫ്റ്റ് ചെയ്താണ് ഇവരടെ രക്ഷിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണു സംഭവം. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക […]