play-sharp-fill

റഷ്യ ഏത് നിമിഷവും ഉക്രൈന്‍ ആക്രമിക്കാമെന്ന് യുഎസ്; ഉക്രൈന്‍ അതിര്‍ത്തികളില്‍ റഷ്യന്‍ സൈന്യം നിലയുറപ്പിച്ചു; അമേരിക്കന്‍ പൗരന്മാർ അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഉക്രൈന്‍ വിടണമെന്ന് യു എസ്

സ്വന്തം ലേഖിക റഷ്യ-ഉക്രൈൻ സംഘർഷം ,ഏത് നിമിഷവും യുദ്ധം സംഭവിക്കാമെന്ന് യുഎസ്. യുദ്ധമുണ്ടാകുകയാണെങ്കില്‍ സ്വന്തം പൗരന്മാരെ രക്ഷിക്കാനായി ഉക്രൈനിലേക്ക് സൈന്യത്തെ അയക്കാന്‍ കഴിയില്ലെന്നും യുഎസ് അറിയിച്ചു. യുദ്ധത്തില്‍ റഷ്യ വ്യോമാക്രമണത്തിനാകും പ്രാമുഖ്യം നല്‍കുക. അതിനാല്‍ ആകാശമാര്‍ഗം സുരക്ഷിതമായിരിക്കില്ലെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ മാസങ്ങളായി ഉക്രൈന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ ഒരു ലക്ഷത്തോളം സൈനീകര്‍ തമ്പടിച്ചിട്ടുണ്ടെങ്കിലും ഉക്രൈന്‍ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. റഷ്യൻ സൈനികരുടെ തുടർച്ചയായ ബിൽഡ്-അപ്പ്, അവർ നിലയുറപ്പിച്ച രീതി, അധിനിവേശത്തിന് തുടക്കമിട്ടേക്കാവുന്ന […]

തൃശ്ശൂര്‍ ജില്ലയിലെ ഉത്സവങ്ങളില്‍ ക്ഷേത്രത്തിനകത്ത് പതിനഞ്ച് ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി; കളക്ടര്‍ അധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം; വരവ് പൂരങ്ങൾക്ക് മൂന്ന് ആനയും ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനയും അനുവദിക്കാൻ തീരുമാനിച്ചു; ആറാട്ടുപുഴ പൂരത്തിന് പ്രത്യേക ഡിഎംസി വിളിക്കുവാനും തീരുമാനമായി

സ്വന്തം ലേഖിക തൃശ്ശൂര്‍ :.തൃശ്ശൂരില്‍ ഉത്സവങ്ങളില്‍ 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി .കളക്ടര്‍ അധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വരവ് പൂരങ്ങൾക്ക് മൂന്ന് ആനയും ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനയും അനുവദിക്കാൻ തീരുമാനിച്ചു. ആറാട്ടുപുഴ പൂരത്തിന് പ്രത്യേക ഡിഎംസി വിളിക്കുവാനും തീരുമാനമായി . ഗുരുവായൂർ ക്ഷേത്ര ഉൽസവത്തിന്‍റെ പ്രാരംഭമായി നടത്തുന്ന ആനയോട്ട ചടങ്ങിൽ രവികൃഷ്ണൻ, ദേവദാസ്, വിഷ്ണു എന്നീ ആനകൾ പങ്കെടുക്കും. നേരത്തെ വിദഗ്ധ സമിതി തെരഞ്ഞെടുത്ത ആറ് ആനകളിൽ നിന്ന് ഇവയെ നറുക്കിട്ടെടുക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ആനയോട്ടം […]

കോട്ടയം ജില്ലയിൽ ഇന്ന് 1044 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 3700 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ ഇന്ന് 1044 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 3700 പേര്‍ രോഗമുക്തരായി. 5555 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 418 പുരുഷന്‍മാരും 503 സ്ത്രീകളും 123 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 236 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 20123 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 435935 പേര്‍ കോവിഡ് ബാധിതരായി. 416620 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22959 പേര്‍ […]

മുണ്ടക്കയം കോരുത്തോട് നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞു സെന്റ് ജോർജ് ബേക്കറി ഉടമ മരിച്ചു

സ്വന്തം ലേഖിക മുണ്ടക്കയം :കോരുത്തോടിന് സമീപം കാർ അപകടത്തിൽ യുവാവ് മരിച്ചു. കോരു ത്തോട് – മുണ്ടക്കയം റൂട്ടിൽ കോരുത്തോട് ഷാപ്പു പടിയിൽ ഞായറാഴ്ച 3.ന് ഉണ്ടായ അപകടത്തിൽ കോരുത്തോട് കൊച്ചുതെക്കേൽ ജോജി സെബാസ്റ്റ്യൻ (47) നാണ് മരിച്ചത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു റോഡിന് താഴെയുള്ള വീടിന് മുകളിൽ പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജോജി യെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോരുത്തോട് പള്ളിപ്പടി സെന്റ്.ജോർജ് ബേക്കറിയുടെ ഉടമയാണ് ജോജോ സെബാസ്റ്റ്യൻ. ഭാര്യ : റീന ( കോരുത്തോട് […]

പാലക്കാട് മുതലമട ചപ്പക്കാട് വനത്തിനുള്ളിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി;വനവിഭവം ശേഖരിക്കാനായി പോയ പ്രദേശവാസിയാണ് തലയോട്ടി ആദ്യം കണ്ടത്, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

സ്വന്തം ലേഖിക പാലക്കാട് : പാലക്കാട് മുതലമട ചപ്പക്കാട് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. വനവിഭവം ശേഖരിക്കാൻ പോയ പ്രദേശവാസിയാണ് തലയോട്ടി ആദ്യം കണ്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ കാണാതായ യുവാക്കളിൽ ആരുടേതെങ്കിലുമാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഫൊറൻസിക് പരിശോധനക്കായി തലയോട്ടി തൃശൂരിലെ ലാബിലേക്ക് അയക്കും. ശനിയാഴ്ച്ച വൈകിട്ട് വനവിഭവം ശേഖരിക്കാൻ പോയ ചപ്പക്കാട്ട് സ്വദേശിയായ അയ്യപ്പനാണ് തലയോട്ടി ആദ്യം കണ്ടത്. ഇക്കാര്യം കാണാതായ യുവാക്കളുടെ കുടുംബമാണ് പൊലീസിനെ അറിയിച്ചത്. ചിറ്റൂർ ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിൽ കാട്ടിനുള്ളിൽ പരിശോധന നടത്തി. വനത്തിനകത്തെ തോട്ടിൽ നിന്നാണ് […]

കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു

കണ്ണൂർ :കണ്ണൂർ തോട്ടടയിൽ ബോംബേറ്,ഒരാൾ കൊല്ലപ്പെട്ടു . ഏച്ചൂർ സ്വദേശി വിഷ്ണു(26) ആണ് മരിച്ചത് .കല്യാണ വീട്ടിൽ നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സൂചന . വിവാഹ വീട്ടിലേക്ക് വരും വഴി ഒരു സംഘം ബോംബ് എറിയുകയായിരുന്നു . സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .കണ്ണൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു .

വർഷങ്ങളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം;അൻമ്പതിനോട് അടുക്കുന്ന വേളയിൽ അമ്മയായതിന്റെ സന്തോഷം പങ്കുവച്ച് താരം

സ്വന്തം ലേഖിക തിരുവനന്തപുരം :മലയാളികളുടെ മനസ്സിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സുമ ജയറാം. 1988-ൽ പുറത്തിറങ്ങിയ ഉത്സവപിറ്റേന്ന് എന്ന സിനിമയിലൂടെയാണ് സുമ അഭിനയ രംഗത്തേക്ക് വരുന്നത്. 90-റുകളിൽ സുമ മലയാള സിനിമയിൽ നിറസാന്നിദ്ധ്യമായി മാറി. ഹിസ് ഹൈനെസ് അബ്ദുള്ള, ഏകലവ്യൻ, സ്ഥലത്തെ പ്രധാന പയ്യൻസ്, ആര്യൻ, കുട്ടേട്ടൻ തുടങ്ങിയ സിനിമകളിലെ പ്രകടനം സുമയെ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നു. ഇത് കൂടാതെ അടിക്കുറുപ്പ്, മാല യോഗം, എന്റെ സൂര്യപുത്രിക്ക്, കാബൂളിവാല, ക്രൈം ഫയൽ, മഴയെത്തും മുമ്പേ, ഇഷ്ടം, കസ്തൂരിമാൻ […]

നയപരമായ കാര്യങ്ങളിൽ ചെന്നിത്തല ഒറ്റയ്ക്ക് തീരുമാനമെടുത്താലോ ? ഞങ്ങൾ എന്താ നോക്കുകുത്തികളോ?ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയിൽ കടുത്ത അതൃപ്തി രേഖപെടുത്തി കെപിസിസി

സ്വന്തം ലേഖിക തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ പ്രസ്താവനകൾക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന കോൺഗ്രസ് നേതൃത്വം .ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനമാണ് നേതൃത്വത്തെ പ്രകോപിപ്പിച്ച ഒടുവിലത്തെ സംഭവം. ചെന്നിത്തലയെ അതൃപ്തി നേരിട്ടറിയിക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. അതേ സമയം മുതിർന്ന നിയമസഭാ അംഗമെന്ന നിലയിലാണ് ചെന്നിത്തല പ്രമേയത്തിനുള്ള നീക്കം തുടങ്ങിയതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വിശദീകരണം. നേതൃമാറ്റത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസ്സിലുണ്ടായ പൊട്ടിത്തെറി ശമിച്ചെന്ന് കരുതിയാൽ തെറ്റി. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഉണ്ടായിട്ടും മറ്റൊരു അധികാരകേന്ദ്രമെന്ന നിലയിൽ രമേശ് ചെന്നിത്തല ഒറ്റക്ക് നയപരമായ […]

വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തിൽ സൗജന്യമായി ഭക്ഷണം വിളമ്പി മലപ്പുറത്തെ കുടുംബശ്രീ ജനകീയ ഹോട്ടൽ; ചോറ്, സാമ്പാർ, മീൻകറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, പപ്പടം, അച്ചാർ, പായസം എന്നിവയാണ് വിളമ്പിയത്.പതിവുപോലെ ഭക്ഷണം കഴിച്ച് കൗണ്ടറില്‍ എത്തുമ്പോള്‍ കാഷ്യര്‍ പണം വാങ്ങിയില്ല. ഇന്നത്തെ ഊണിന് പണം വേണ്ട,വാവ സുരേഷ് ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതിന്റെ സന്തോഷത്തിനാണ് ഇന്നത്തെ ഊണെന്ന് ഉപഭോക്താക്കളെ അറിയിച്ചു. അതോടെ കഴിച്ചവരും വിളമ്പിയവരും ഹാപ്പി

സ്വന്തം ലേഖിക മലപ്പുറം :വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തില്‍ സൗജന്യ ഭക്ഷണം വിളമ്പി കുടുംബശ്രീ ഹോട്ടല്‍ മലപ്പുറം ജില്ലയിലെ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് എത്തിയവര്‍ക്ക് സൗജന്യ ഊണ് വിളമ്പിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വിഭവ സമൃദ്ധമായിരുന്നു ഊണ് ചോറ്, സാമ്പാര്‍, മീന്‍കറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, മസാലക്കറി, പപ്പടം, അച്ചാര്‍, പായസം എന്നിവയാണ് വിളമ്പിയത്. പതിവുപോലെ ഭക്ഷണം കഴിച്ച് കൗണ്ടറില്‍ എത്തുമ്പോള്‍ കാഷ്യര്‍ പണം വാങ്ങിയില്ല. ഇന്നത്തെ ഊണിന് പണം വേണ്ട. വാവ സുരേഷ് ആരോഗ്യം വീണ്ടെടുത്ത് […]

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപ്; കേസ് റദ്ദാക്കണെന്നാവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയിലേക്ക്

സ്വന്തം ലേഖിക കൊച്ചി :നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് ‍ കെട്ടിച്ചമച്ചതെന്ന് നടൻ ദിലീപ് .കേസ് റദ്ദാക്കണെന്നാവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയിലേക്ക്. ക്രൈംബ്രാഞ്ച് സംഘം കെട്ടിചമച്ച കേസിൽ എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്. ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇവരുടെ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. തങ്ങളുടെ പരാതി ശരിവയ്ക്കുന്നതാണ് കോടതിയുടെ ഈ കണ്ടെത്തലെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നുമാണ് പ്രതികള്‍ കോടതിയെ അറിയിക്കുക. അതേസമയം പ്രതികളുടെ ഈ നീക്കത്തിനെതിരെ പരമാവധി […]