play-sharp-fill

പ്രണയദിനത്തിൽ വിവാഹിതരാകാൻ ഒരുങ്ങി ട്രാൻസ്ജെൻ‌ഡർ വ്യക്തികളായ ശ്യാമയും മനുവും

സ്വന്തം ലേഖിക തിരുവനന്തപുരം: ഈ വർഷത്തെ പ്രണയദിനത്തിൽ ശ്യാമയും മനുവും ഒരുമിച്ചൊരു ജീവിതം ആരംഭിക്കും. .. ട്രാൻസ്ജെൻഡർ വ്യക്തികളായ ഇവർ പത്തുവർഷത്തിലധികമായി പരസ്പരം അറിയുന്നവരാണ്. ടെക്‌നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ എസ്. പ്രഭ. ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരമായിരിക്കും ഇവരുടെ വിവാഹം. ഇവരെ ജിവിതത്തിലേക്ക് കൈ പിടിച്ചാനയിക്കാൻ ഇരുവരുടെയും വീട്ടുകാരുടെ സാന്നിദ്ധ്യവുമുണ്ട്. പത്തുവർഷം മുമ്പാണ് മനു കാർത്തിക, ശ്യാമയോട് […]

ദത്തെടുത്തു വളര്‍ത്തിയ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥയായ ഗ്രെയിസിന്റെ പഠനച്ചെലവും താമസവും ഏറ്റെടുക്കും: മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖിക പത്തനംതിട്ട : ദത്തെടുത്തു വളര്‍ത്തിയ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥയായ ഗ്രെയിസിന്റെ പഠനച്ചെലവും താമസ സൗകര്യവും സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സഹകരണ ബാങ്കിലെ ജപ്തി നോട്ടീസിന്റെ കാര്യത്തിൽ വകുപ്പു മന്ത്രി വി.എൻ.വാസവനുമായി ചർച്ച നടത്തും. അനാഥത്വത്തിന്റെയും കടത്തിന്റെ നടുവിൽ അകപ്പെട്ട ഗ്രെയിസിന്റെ കഥ വാർത്തയായതോടെ വീണാ ജോർജ് നേരിട്ട് അടൂരിലെ വീട് സന്ദർശിച്ചിരുന്നു. ചൂരക്കോട് പെനിയേൽ വില്ലയിൽ റൂബി ജോർജും ഭർത്താവ് ജോർജ് സാമുവേലും ദത്തെടുത്തു വളർത്തിയതാണ് ഗ്രെയിസിനെ. എന്നാൽ അർബുദ […]

ഒന്നേകാൽ കോടിയോളം വിലവരുന്ന അത്യാഡംബര എസ്.യു.വി സ്വന്തമാക്കി ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട് ;ഇനി സുരാജിന്റെ യാത്രകള്‍ ബെന്‍സ് ജി.എല്‍.എസ്.400 ഡിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം : ഹാസ്യതാരമായി മലയാളത്തിന്റെ വെള്ളിത്തിരയിലെത്തി ഇന്ന് നായകപദവി അലങ്കരിക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. ദേശിയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരത്തിന് യാത്രയൊരുക്കാനെത്തിയ പുതിയ വാഹനമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസിന്റെ അത്യാഡംബര എസ്.യു.വി. മോഡലാണ് സുരാജിന്റെ ഗ്യാരേജിലെ പുതിയ താരം. ബെന്‍സിന്റെ വാഹനനിരയിലെ ഏറ്റവും വലിയ എസ്.യു.വികളിലൊന്നായ ജി.എല്‍.എസ്. 400 ഡിയാണ് സുരാജ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തിനൊപ്പം കൊച്ചിയിലെ മെഴ്‌സിഡസ് വിതരണക്കാരായ കോസ്റ്റല്‍ സ്റ്റാറിലെത്തിയാണ് അദ്ദേഹം ഈ ആഡംബര ഭീമനെ കൂടെക്കൂട്ടിയത്. ആഘോഷമായാണ് […]

‘തലയ്ക്ക് പരിക്ക്’ പൊലീസുകാരന്‍റെ മരണത്തില്‍ ദുരൂഹത ; പൊലീസ് അന്വേഷണം തുടങ്ങി

സ്വന്തം ലേഖിക തിരുവനന്തപുരം: എ ആർ ക്യാമ്പിലെ പൊലീസുകാരനായ കൊട്ടാരക്കര സ്വദേശി ബേർട്ടിയുടെ മരണത്തിൽ ദുരൂഹത. ബേര്‍ട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മദ്യപിച്ച് എആര്‍ ക്യാമ്പിലുണ്ടായ സംഘർഷത്തില്‍ ബേര്‍ട്ടിക്ക് പരിക്കേറ്റതാണെന്ന് ബന്ധുക്കൾ പറഞ്ഞു. മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ പൊലീസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ അന്തരിച്ചു. പൊലീസുകാരന്‍റെ മരണത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.

ലോകായുകത ഓര്‍ഡിനൻസ് നിയമവിരുദ്ധമല്ല; ഹിജാബിന്റെ ചരിത്രം വിശദീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

സ്വന്തം ലേഖിക ഡൽഹി : ലോകായുക്ത ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാബാധ്യതയുണ്ട്. ഓര്‍ഡിനന്‍സ് അംഗീകരിച്ചതുവഴി നിറവേറ്റിയത് ഭരണഘടനാചുമതലയാണ്. തീരുമാനങ്ങൾ എടുക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്നും ഗവർണർ അറിയിച്ചു. ഇസ്‍ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രവാചകൻമാരുടെ കാലം മുതൽക്കെ ഹിജാബിനെ എതിർത്തിരുന്നു. സൗന്ദര്യത്തിൽ പ്രതിഫലിക്കുന്നത് ദൈവത്തിന്റെ മഹത്വമാണെന്ന് അക്കാലത്ത് സ്ത്രീകൾ വിശ്വസിച്ചിരുന്നു.ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വയ്ക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്‌ത്രീകൾ വാദിച്ചിരുന്നുവെന്നും ഗവർണർ ഡൽഹിയിൽ വിശദീകരിച്ചു. സൗന്ദര്യം […]

വിദ്യാര്‍ഥിനികള്‍ക്ക് രാത്രിയില്‍ ചുംബന സ്‌മൈലി ,വീഡിയോ കോള്‍ അദ്ധ്യാപകനെതിരെ റിപ്പോർട്ട്

സ്വന്തം ലേഖിക തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് അപരമര്യദയായി പെരുമാറിയെന്ന പരാതിയില്‍ തിരുവനന്തപുരം ചെമ്പഴന്തി എസ്എന്‍ കോളേജ് അധ്യാപകന്‍ അഭിലാഷിനെതിരെ കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ ഫോണിലൂടെ ശല്യപ്പെടുത്തിയ അധ്യാപകന്റെ പ്രവര്‍ത്തി പദവിക്ക് നിരക്കുന്നത് അല്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അധ്യാപകനെ പിന്തുണച്ച കോളേജ് ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി സെല്ലിന്റെ റിപ്പോര്‍ട്ട് തള്ളുകയും അധ്യാപകനെ രൂക്ഷമായി വിമര്‍ശിക്കുന്നതുമാണ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമായ ടി.അഭിലാഷിനെതിരെയാണ് പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയത്. രാത്രിസമയങ്ങളില്‍ ഫോണിലൂടെ ശല്യം ചെയ്‌തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് കോളേജിലെ […]

മണ്ണെണ്ണ ശരീരത്തിലൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഭാര്യക്ക് തീപ്പെട്ടി നല്‍കിയ ഭര്‍ത്താവ് അറസ്റ്റില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ ഭാര്യ മണ്ണെണ്ണ ശരീരത്തിലൊഴിച്ചപ്പോള്‍ മര്‍ദിക്കുകയും തീ കൊളുത്താന്‍ തീപ്പെട്ടി നല്‍കി ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത ഭര്‍ത്താവ് പിടിയില്‍. വെള്ളായണി സ്റ്റുഡിയോ റോഡ് പ്ലാങ്കാലമുക്ക് നന്ദാവനത്തില്‍ എസ്.ബിജുവിനെയാണ് പ്രേരണാകുറ്റം ചുമത്തി നേമം പൊലീസ് അറസ്റ്റ് ചെയ്തത്. മകളുടെ മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. നേമം പൊലീസ് ക്വാര്‍ട്ടേഴ്‌സ് റോഡില്‍ അംബുജവിലാസത്തില്‍ ശിവന്‍കുട്ടി നായരുടെയും നിര്‍മ്മലകുമാരിയുടെയും മകള്‍ ദിവ്യ (38) ആണ് ഡിസംബര്‍ 9 ന് ഭര്‍തൃവീട്ടില്‍ മരിച്ചത്. വഴക്കിനിടെ മരിക്കുമെന്ന് പറഞ്ഞ് ദിവ്യ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു. ഭാര്യയെ […]

ആരോഗ്യം വീണ്ടെടുത്ത് ബാബു വീട്ടിലേക്ക് മടങ്ങി ;സഹായിച്ചവർക്ക് നന്ദി പറഞ്ഞ് ബാബുവിൻറെ ഉമ്മ റാഷിദ

സ്വന്തം ലേഖിക പാലക്കാട് : മലമ്പുഴ ചെറാട് കൂമ്പാച്ചിമലയിൽ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബു ആരോഗ്യവാനായി തിരികെ വീട്ടിലേക്ക് പുറപ്പെട്ടു .ബാബുവിന് പത്ത് ദിവസത്തെ പൂർണ്ണ വിശ്രമം ആവിശ്യമാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു . നിരവധി പേരാണ് ബാബുവിനെ കാണാൻ ആശുപത്രിക്ക് ചുറ്റും തടിച്ചു കൂടിയത്. രക്ഷപെടുത്തിയവർക്ക് പ്രത്യേകം നന്ദി പറഞ്ഞ് ബാബു

കുറവൻകോണം കൊലപാതകം : പ്രതിയെന്ന് സംശയിക്കുന്നയാളെ തമിഴ്‌നാട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖിക തിരുവനന്തപുരം:കുറവൻകോണം കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനാണെന്നാണ് സൂചന. കുറവൻകോണം കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. സംശയാസ്പദമായ രീതിയിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ നടന്നു പോകുന്നതാണ് ദ്യശ്യങ്ങളിലുള്ളത്. വിനീതയെന്ന മുപ്പത്തിയെട്ടുകാരിയാണ് കുറുവൻകോണത്ത് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റിരുന്നു. ചോരവാർന്നാണ് മരണം. കുറവൻകോണത്തെ […]

ഡാഷ്‌ബോര്‍ഡ് ദൃശ്യങ്ങള്‍ വൈറലായി; കെഎസ്‌ആര്‍ടിസിക്കും ലോറിക്കും ഇടയില്‍പ്പെട്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

സ്വന്തം ലേഖിക പാലക്കാട്: പാലക്കാട് വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ നടപടി. ഡാഷ്‌ബോര്‍ഡ് ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഡ്രൈവർക്കെതിരെ നടപടി എടുത്തുത്. വടക്കഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സി.എല്‍ ഔസേപ്പിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം ഏഴിനായിരുന്നു കെഎസ്‌ആര്‍ടിസിക്ക് ബസിനും ലോറിക്കും ഇടയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്‌ആര്‍ടിസി ബുസായിരുന്നു യുവാക്കളെ അപകടത്തിലാക്കിയത്. സംഭവത്തില്‍ ഡ്രൈവറുടെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുകയും കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുകയും […]