play-sharp-fill

നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളു, ഞാനിപ്പോള്‍ കടലിലാ ! സമൂഹ മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസിന്റെ പിടിയിലായി. വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷൈജുവിനെ മലപ്പുറം കോട്ടക്കൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിൽ ഇയാള്‍ക്കെതിരെയുള്ള കേസില്‍ വാറന്‍റ് ഉണ്ടായിരുന്നു. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പല്ലൻ ഷൈജുവിനെ പുറത്താക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു ഇയാൾ. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കുഴല്‍പണം തട്ടൽ, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലൻ ഷൈജു. തൃശൂര്‍ കൊടകര സ്വദേശിയായ ഷൈജു […]

അഭിനയം മോഹിച്ചെത്തിയെങ്കിലും ശോഭിച്ചത് മഹാഗായികയായി; ഏഴ് പതിറ്റാണ്ടു നീണ്ട സംഗീത ജീവിതം; ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഇനി ദീപ്തമായ ഓര്‍മ്മ; അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ പ്രധാനമന്ത്രി അടക്കം പ്രമുഖര്‍; അന്ത്യവിശ്രമം മുംബൈ ശിവാജി പാര്‍ക്കില്‍

സ്വന്തം ലേഖിക മുംബൈ:ആയിരങ്ങളെ സാക്ഷിനിര്‍ത്തി രാജ്യത്തിന്റെ നാദവിസ്മയത്തെ അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഇതിഹാസ ഗായിക ലത മങ്കേഷ്‌കറുടെ ഭൗതികശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുംബൈ ശിവാജി പാര്‍ക്കില്‍ വൈകിട്ട് ആറരയോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ലത മങ്കേഷ്‌കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ശ്രദ്ധ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തു. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാര്‍ക്കിലെത്തിയ […]

ക്രമിനല്‍ കേസ് പ്രതിയെ പിടികൂടാന്‍ പോയ എസ്‌ഐയ്ക്കും സംഘത്തിന് നേരെ ആക്രമണം; പ്രതി പൊലീസുകാരില്‍ ഒരാളുടെ കഴുത്തില്‍ കത്തി വെച്ചതോടെ എസ്‌ഐ തോക്ക് പുറത്തെടുത്തു; റിവോള്‍വര്‍ കൈക്കലാക്കാനുള്ള പ്രതിയുടെ ശ്രമത്തിനിടെ വെടിപൊട്ടി; രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പൊക്കിയപ്പോള്‍ പരിക്കേറ്റത് നാല് പൊലീസുകാര്‍ക്ക്

സ്വന്തം ലേഖിക കൊല്ലം: പുന്നലയില്‍ ക്രമിനല്‍ കേസ് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചുവിട്ട പ്രതിക്ക് പൊലീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്‌ഐ അടക്കം നാല് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. കൊല്ലം പത്തനാപുരത്താണ് സാഹസികമായി പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പരിക്കേറ്റ പ്രതിയും പൊലീസുകാരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളിലെ പ്രതിയായ പുനലൂര്‍ മണിയാര്‍ ചരുവിള വീട്ടില്‍ മുകേഷിനെ ഭാര്യവീടായ പുന്നലയില്‍ നിന്ന് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പ്രതിക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്. മുകേഷ് വീട്ടിലുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് എത്തിയത്. സ്ഥലത്ത് പൊലീസ് എത്തിയത് […]

സ്കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും; ക്ലാസുകള്‍ വൈകുന്നേരം വരെ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകള്‍ ഇന്ന് മുതല്‍ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്. ഒന്ന് മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഒന്ന് മുതല്‍ ഒൻപത് വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന […]

രണ്ട് കിലോ കഞ്ചാവുമായി എസ്‌എഫ്‌ഐ നേതാവ് പിടിയിൽ; കഞ്ചാവ് കച്ചവടത്തിനൊപ്പം നേതാവിന് ഗുണ്ടാ പ്രവര്‍ത്തനങ്ങളുമുണ്ടെന്ന് നാട്ടുകാർ; ഇരുപതുകാരനായ ഏരിയ കമ്മിറ്റി അംഗത്തിന് പിന്നില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നെന്ന സംശയത്തില്‍ എക്സൈസ്

സ്വന്തം ലേഖിക തിരുവനന്തപുരം: കഞ്ചാവുമായി എസ്‌എഫ്‌ഐ നേതാവ് പിടിയില്‍. എസ് എഫ് ഐ വെള്ളറട ഏരിയ കമ്മിറ്റി അംഗമായ രാഹുല്‍ ഭവനില്‍ രാഹുല്‍ കൃഷ്ണയാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പറിന്റെ വീട് ആക്രമിച്ച കേസിലും പ്രതിയാണ് യുവാവ്. നാല്പതുകാരനായ വാഴിച്ചാല്‍വീണ ഭവനില്‍ വിനു എന്നയാളും സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റലായിട്ടുണ്ട്. അമ്പൂരിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരുടെ പിന്നില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മലയോര മേഖലയില്‍ വിതരണം […]

ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; പോലീസ് റെയ്ഡില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍; മുറിയിലെ കട്ടിലിലെ മെത്തക്കടിയില്‍ ഒളിപ്പിച്ചനിലയില്‍ 103 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

സ്വന്തം ലേഖിക പത്തനംതിട്ട: ജില്ലയില്‍ മയക്കുമരുന്നുകള്‍ക്കെതിരായ റെയ്ഡിനിടയില്‍ അടൂര്‍ പറക്കോട്ടു നിന്നും മൂന്ന് യുവാക്കളെ ഡാന്‍സാഫ് ടീം പിടികൂടി അടൂര്‍ പോലീസിന് കൈമാറി. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് നോഡല്‍ ഓഫീസര്‍ ആര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പറക്കോട് ഏഴംകുളം എംസണ്‍ ലോഡ്ജില്‍ നിന്നും അടൂര്‍ പറക്കോട് സുബൈര്‍ മന്‍സിലില്‍ അജ്മല്‍ (26), ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് വയല തോട്ടിറമ്പില്‍ മുനീര്‍ (24), ഏഴംകുളം അറുകാലിക്കല്‍ […]

വേനൽ കടുത്തതോടെ കാട്ടാനകള്‍ കാടിറങ്ങുന്നു; മുണ്ടക്കയത്തിന് സമീപം കണമലയിൽ കാട്ടാന ശല്യം രൂക്ഷം; കൃഷികൾ ഉപേക്ഷിച്ച് പ്രദേശവാസികൾ; ഭീതിയോടെ മലയോരം

സ്വന്തം ലേഖിക മുണ്ടക്കയം: കാട്ടാനകള്‍ കാടിറങ്ങിയതോടെ ഭീതിയോടെ കണമല നിവാസികള്‍. കണമല, ഇടകടത്തി കോസ്വേ പാലങ്ങളുടെ സമീപം ഒറ്റയാന്റെ സാന്നിദ്ധ്യവും കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ കാളകെട്ടി അഴുതാ നദിയില്‍ കുളിക്കാന്‍ പോയ നാട്ടുകാര്‍ കണ്ടത് ആറ് ആനകളെയാണ്. മുൻപ് കുളിക്കാന്‍ ചെന്ന അമ്മയെയും മകനെയും ആന ആക്രമിച്ച സംഭവമുണ്ടായിരുന്നു. കുളിക്കടവില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ആന തകര്‍ത്തു. കണമല പാലത്തിന് താഴെ പമ്പയാറിന്റെ തീരത്താണ് ദിവസങ്ങളായി ഒറ്റയാന്‍ ഭീതി സൃഷ്ടിക്കുന്നത്. തീരത്തെ മരങ്ങള്‍ പിഴുതു നശിപ്പിച്ചു. കഴിഞ്ഞ ദിവസം എരുത്വാപ്പുഴ മലവേടര്‍ ആദിവാസി […]

ഭാര്യ ജോലിക്ക് പോയ സമയത്ത് കിടപ്പുമുറിയിൽ മറ്റൊരു സ്ത്രീയുമായി ഭർത്താവ്: സംഭവം കൈയോടെ പൊക്കിയ ഭാര്യ പൊലീസിൽ വിവരമറിയിച്ചു; ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവായ പോലീസുകാരന് സസ്പെൻഷൻ

സ്വന്തം ലേഖിക കണ്ണൂര്‍: അവിഹിതം ഭാര്യ കയ്യോടെ പിടികൂടിയ സംഭവത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവായ പോലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് സസ്‌പെൻഡ് ചെയ്തത്. ഔദ്യോഗിക ഡ്യൂട്ടിയിലിരിക്കെ ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്ക ലംഘനവും കാണിച്ചതിനാല്‍ 1958 ലെ കെ.പി.ഡി.ഐ.പി ആന്റ് എ റൂള്‍സിലെ ചട്ടം 07 പ്രകാരമാണ് സസ്‌പെന്‍ഷന്‍. ജനുവരി 29 നാണ് സംഭവം നടന്നത്. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് പോലീസുകാരന്റെ വീട്. സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ […]

വിവാഹദിവസം രാവിലെ നവവധു തൂങ്ങി മരിച്ചു; 30കാരി കെട്ടിത്തൂങ്ങിയത് കുളിച്ച് വരാമെന്ന് പറഞ്ഞ് കിടപ്പുമുറിയില്‍ കയറി വാതില്‍ അടച്ച ശേഷം; നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ മേഘയുടെ മരണം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി വിവാഹം നടക്കാനിരിക്കെ

സ്വന്തം ലേഖിക കോഴിക്കോട്: വിവാഹദിവസം രാവിലെ ജീവനൊടുക്കി നവവധു. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) കിടപ്പു മുറിയില്‍ കയറി തൂങ്ങി മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി ഇന്നലെ നടത്താന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായിരുന്നു. എന്നാല്‍ രാവിലെ മുറിയില്‍ കയറി വാതിലടച്ച യുവതി കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. വധൂഗൃഹത്തിലാണ് സംഭവം നടന്നത്. വിവാഹത്തിനായി മണ്ഡപം അടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോള്‍, കുളിച്ചു വരാമെന്ന് പറഞ്ഞ് മേഘ കിടപ്പുമുറിയില്‍ കയറി വാതില്‍ […]

ഗൂഢാലോചന കേസ്; ദിലിപിന്റെ മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്

സ്വന്തം ലേഖകൻ കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ച് ദിലീപ് ഉൾപ്പടെയുള്ളവർക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചക്ക് മുൻപ് വിധിപറയും. ജസ്‌റ്റിസ്‌ പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ദിലീപിനുപുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടിഎൻ സുരാജ്, ഡ്രൈവർ കൃഷ്‌ണപ്രസാദ് (അപ്പു), സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടൽ ഉടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹരജികളാണ് കോടതിയിലുള്ളത്. അതേസമയം, ബാലചന്ദ്രകുമാർ പുറത്തുവിട്ട സംഭാഷണ ശകലങ്ങൾ നടന്‍ ദിലീപിന്റേയും സഹോദരന്‍ അനൂപിന്റേയും സഹോദരീഭര്‍ത്താവ് […]