play-sharp-fill

വെള്ളമെന്ന് കരുതി തട്ടുകടയിൽ നിന്ന് ആസിഡ് കുടിച്ചു; വിദ്യാർത്ഥി അവശനിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പൊള്ളലേറ്റു

സ്വന്തം ലേഖകൻ കോഴിക്കോട് : ബീച്ചിലെ തട്ടുകടയിൽ നിന്ന് വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാർത്ഥി അവശനിലയിൽ ചികിത്സയിൽ. കോഴിക്കോട്ടേക്ക് വിനോദയാത്ര വന്ന കുട്ടിയാണ് ചികിത്സയിലുള്ളത്. കുട്ടി കുടിച്ച അസിഡിക് സ്വഭാവമുള്ള രാസലായിനി ഏതാണെന്നതിൽ വ്യക്തതയില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പൊള്ളലേറ്റു. ആസിഡ് കുടിച്ചയുടൻ കുട്ടി സുഹൃത്തിന്റെ തോളിലേക്ക് ഛർദിക്കുകയായിരുന്നു. ഛർദ്ദിൽ വീണ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റിട്ടുണ്ട്. രണ്ട് കുട്ടികളെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പ്രാഥമിക ചികിത്സ നൽകിയ കുട്ടിയെ പിന്നീട് പയ്യന്നൂരിലേക്ക് കൊണ്ടുപോയി. ഇപ്പോൾ പയ്യന്നൂരിലെ സ്വകാര്യ […]

കോട്ടയം എം.സി റോഡിൽ അപകടം; കുറിച്ചി മന്ദിരം കവലയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും മറ്റു രണ്ടു കാറുകളിലും ഇടിച്ചു,ബൈക്ക് യാത്രക്കാരന് പരിക്ക്

സ്വന്തം ലേഖിക ചിങ്ങവനം: എം.സി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച്‌ അപകടം. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം മറ്റു രണ്ടു കാറുകളിലും ഇടിക്കുകയായിരുന്നു. അപകട കാരണം എന്താണ് എന്നു വ്യക്തമായില്ല. അപകടത്തെ തുടർന്നു എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കുറിച്ചി എസ്.പുരം കോയിപ്പള്ളിത്തറയിൽ കെ.സി സജിമോനാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ […]

കോര്‍ബോവാക്‌സിനനുമതി; 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നല്‍കാന്‍ രാജ്യത്ത് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണിത്

സ്വന്തം ലേഖിക ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഒരു വാക്‌സിന് കൂടി അനുമതി. ബയോളജിക്കല്‍ ഇയുടെ കോര്‍ബോവാക്‌സ് വാക്‌സിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നല്‍കാന്‍ രാജ്യത്ത് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണിത്. 18 വയസ്സിന് താഴെ 12 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് കോര്‍ബോവാക്‌സ് നല്‍കുന്നത്. നിലവില്‍ 18 നു താഴെ പ്രായമുള്ളവര്‍ക്ക് കോവാക്‌സിനാണ് വിദഗ്ധ സമിതി അനുമതി നല്‍കിയിട്ടുള്ളത്. ഇത് 18 മുതല്‍ 15 വരെ പ്രായമുള്ള കൗമാരക്കാര്‍ക്കാണ് […]

കൊല്ലത്ത് 7 വയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ; പശ്ചിമ ബംഗാൾ സ്വദേശി ഷമീർ ആലമാണ് അറസ്റ്റിലായത്

സ്വന്തം ലേഖിക കൊല്ലം: കൊട്ടാരക്കരയിൽ 7 വയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി ഷമീർ ആലമാണ് അറസ്റ്റിലായത്. പീഡനത്തിനു ശേഷം നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷമീർ ആലം കൊട്ടാരക്കര കുളക്കടയിലുള്ള ഒരു കട്ടക്കമ്പനിയിലെ തൊഴിലാളിയായിരുന്നു. ഇതേ കട്ടക്കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. കുളക്കടയിൽ […]

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി. വിവരം ലഭിച്ചത് മറ്റൊരു കേസിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തപ്പോൾ. കഞ്ചാവ് കേസിൽ അറസ്റ്റിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറേസിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ വിവരം പറയുന്നത്. പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം, പട്ടാമ്പി പോലീസ് സംഘം സ്ഥലത്ത് എത്തി. തിരച്ചിലിനെ തുടർന്ന് മൃതദേഹം ലഭിച്ചു. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം ആഷിക്കിന്റെ ആണോ […]

സാധനങ്ങള്‍ നല്‍കാമെന്ന പേരില്‍ മുന്‍‌കൂര്‍ തുക വാങ്ങി തട്ടിപ്പ്; 15 ലക്ഷം രൂപ തട്ടിയെടുത്തത് പല തരം ചെരുപ്പ് വാങ്ങാനും തിരുമ്മുചികിത്സയ്‌ക്കും മദ്യപാനത്തിനും

സ്വന്തം ലേഖിക പാലാ: കോട്ടയത്ത് സാധനങ്ങള്‍ വാങ്ങി നല്‍കാമെന്ന പേരില്‍ 15 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പ് നടത്തിയ 43കാരന്‍ വാങ്ങിക്കൂട്ടിയത് 400 ജോഡി ചെരുപ്പുകള്‍. വയനാട് പെരിയ സ്വദേശിയായ മുക്കത്ത് ബെന്നി ആണ് പോലീസിന്റെ പിടിയിലായത്. തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുന്‍കൂറായി പണം വാങ്ങി തട്ടിപ്പ് നടത്തി വരികയായിരുന്നു ഇയാള്‍. ആറുമാസത്തിനുള്ളില്‍ പലയിടങ്ങളില്‍നിന്നായി 15 ലക്ഷം രൂപ പ്രതി തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. തട്ടിയെടുത്ത പണം ചെരുപ്പുകള്‍ വാങ്ങിക്കൂട്ടാനും മദ്യപാനത്തിനും തിരുമ്മുചികിത്സയ്ക്കുമായി ചെലവഴിച്ചെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കോട്ടയത്തെ […]

ചാന്നാനിക്കാട് സ്ത്രീകൾ മാത്രം പണിയെടുത്ത പാടത്തിന്റെ ചിറയിൽ പെരുമ്പാമ്പ് ; പാമ്പിനെ കണ്ടതിന്റെ ഭീതിയിൽ തൊഴിലാളികളും ജനപ്രതിനിധികളും; സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം

സ്വന്തം ലേഖകൻ കോട്ടയം: ചാന്നാനിക്കാട് സ്ത്രീകൾ മാത്രം പണിയെടുത്ത പാടത്തിന്റെ ചിറയിൽ പെരുമ്പാമ്പ്. പാമ്പിനെ കണ്ടതിന്റെ ഭീതിയിൽ തൊഴിലാളികളും ജനപ്രതിനിധികളും. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥലത്തു വന്ന് പരിശോധിച്ചപ്പോൾ ആദ്യഞെട്ടൽ മാറി തൊഴിലാളികൾ. ചാന്നാനിക്കാട് തൊഴിലുറപ്പ് പദ്ധതിയിൽ കയർ ഭൂവസ്ത്രം വിരിക്കുവാൻ ചിറ വൃത്തിയാക്കുകയായിരുന്ന സ്ത്രീകളാണ് പെരുമ്പാമ്പിനെ കണ്ടത്. ചാന്നാനിക്കാട് ചൂരവടി – വീപ്പനടി പാടശേഖരത്തിന്റെ പുറം ബണ്ടിൽ ഒരാഴ്ചയായി പണിയെടുക്കുകയായിരുന്ന ഇവർ. കടവിൽ നിന്നും അകലെയായതിനാലും പുരുഷൻമാർ ആരും തന്നെ പണിസ്ഥലത്ത് ഇല്ലാതിരുന്നതിനാലും പാമ്പിനെകണ്ട് ഭയന്ന് പണികൾ നിർത്തിവച്ചു. വിവരമറിഞ്ഞ് പനച്ചിക്കാട് ഗ്രാമ […]

കോട്ടയത്ത് അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന പരിശോധന; റെയിൽവെ സ്റ്റേഷന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് നാലുമാസം മുൻപ് മോഷണം പോയ കൊല്ലം സ്വദേശിയുടെ സ്കൂട്ടർ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നാലു മാസം മുൻപ് കൊല്ലത്തു നിന്നും മോഷണം പോയ സ്‌കൂട്ടർ. ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങളെ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ പാർക്കിംങ് ഏരിയയിൽ നിന്നും കൊല്ലം സ്വദേശിയുടെ സ്‌കൂട്ടർ കണ്ടെത്തിയത്. പൊടിപിടിച്ച് അലങ്കോലമായിരുന്ന സ്‌കൂട്ടർ ഉടമയ്ക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നാലു മാസം മുൻപാണ് കൊല്ലം […]

അടിവസ്ത്രത്തിലും ബാ​ഗിലും ഒളിപ്പിച്ച നിലയില്‍; പാന്‍മസാലയും പുകയിലയും ഉള്‍പ്പെടെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി ഒൻപത് കെഎസ്‌ആര്‍ടിസി​ ഡ്രൈവര്‍മാര്‍ പിടിയില്‍

സ്വന്തം ലേഖിക പാലക്കാട്: പാന്‍മസാലയും പുകയിലയും ഉള്‍പ്പെടെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി കെഎസ്‌ആര്‍ടിസി​ ഡ്രൈവര്‍മാര്‍ പിടിയില്‍. രാത്രി സര്‍വിസ് നടത്തുന്ന ബസുകളിലെ ഒൻപത് ഡ്രൈവര്‍മാരാണ് പരിശോധനയില്‍ കുടുങ്ങിയത്. 12 ബസുകളിലായിരുന്നു പരിശോധന. കുഴല്‍മന്ദത്ത് കഴിഞ്ഞയാഴ്ച രണ്ട് യുവാക്കള്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആലത്തൂരിനും പാലക്കാടിനും ഇടയില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. ഉറക്കം വരാതിരിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്ന് ഡ്രൈവര്‍ പറയുന്നു. എന്നാല്‍, ഇത് ഉപയോഗിച്ചാല്‍ കൂടുതല്‍ ഉറക്കം വരാന്‍ സാധ്യതയുണ്ടെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ ഓര്‍മിപ്പിച്ചു. അടിവസ്ത്രത്തിലും ബാഗിലും […]

കുട്ടികള്‍ പുഴകളിലോ, തടാകത്തിലോ, കിണറുകളിലോ വീണ് മരണപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണ്; സ്കൂള്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുട്ടികള്‍ പുഴകളിലോ, തടാകത്തിലോ, കിണറുകളിലോ വീണ് മരണപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണ്. അതിനാൽ സ്കൂള്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന്‍. മുഴുവന്‍ സ്‌കൂള്‍ വിദ്യാർത്ഥികൾക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുന്നത് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായിക്കുമെന്ന് നിരീക്ഷിച്ച കമ്മീഷന്‍, ഉപയോഗശുന്യമായ പൊതുകിണറുകള്‍ നികത്താനും, പൊതുസ്ഥലത്തെ കിണറുകള്‍ക്ക് ഭിത്തി നിര്‍മ്മിക്കാനും, കുളങ്ങള്‍ സുരക്ഷിതമാക്കാനും നടപടി സ്വീകരിക്കാന്‍ റവന്യു വകുപ്പ് […]