play-sharp-fill
പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തി

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി.

വിവരം ലഭിച്ചത് മറ്റൊരു കേസിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തപ്പോൾ.

കഞ്ചാവ് കേസിൽ അറസ്റ്റിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറേസിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ വിവരം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം, പട്ടാമ്പി പോലീസ് സംഘം സ്ഥലത്ത് എത്തി. തിരച്ചിലിനെ തുടർന്ന് മൃതദേഹം ലഭിച്ചു. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

മൃതദേഹം ആഷിക്കിന്റെ ആണോ എന്ന് ഫോറൻസിക് പരിശോധന നടത്തും.