play-sharp-fill

വിദ്യാര്‍ഥിക്ക് പൊള്ളലേറ്റ സംഭവം ; തട്ടുകടകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ അസറ്റിക് ആസിഡ് സാന്നിധ്യമില്ലെന്ന് പരിശോധന ഫലം

സ്വന്തം ലേഖകൻ കോഴിക്കോട്: ബീച്ചിലെ തട്ടുകടകളിൽ നിന്ന് ശേഖരിച്ച അഞ്ച് സാമ്പിളുകളിലും അസറ്റിക് ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം. പരിശോധനക്ക് അയച്ച, മൂന്ന് ഉപ്പിലിട്ട വസ്‌തുക്കൾ സൂക്ഷിച്ചിരുന്ന ദ്രാവകവും വിനാഗിരി ലായനി തന്നെയാണെന്ന് പരിശോധനയിൽ കണ്ടെത്തി. മറ്റു നിരോധിച്ച രാസപദാർഥങ്ങളുടെയോ മിനറൽ ആസിഡുകളുടെയോ സാന്നിധ്യം ഇവയിൽ കണ്ടെത്തിയിട്ടില്ല. രണ്ട് സ്‌ഥാപനങ്ങളിൽ കന്നാസുകളിലായി പ്രത്യേകം സൂക്ഷിച്ചിരുന്ന ദ്രാവകത്തിന്റെ രണ്ട് സാമ്പിളുകൾ ശേഖരിച്ച് അയച്ചിരുന്നു. ഇത് ​ഗ്ളേഷ്യൽ അസറ്റിക് ആസിഡ് ആണെന്ന് കണ്ടെത്തി. ഇതിലും നിരോധിക്കപ്പെട്ട രാസ പദാർഥങ്ങളുടെയോ മിനറൽ ആസിഡുകളുടെയോ സാന്നിധ്യം ഇല്ല. ബീച്ചിലെ തട്ടുകടയില്‍ […]

ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ; ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

സ്വന്തം ലേഖകൻ കോഴിക്കോട്: മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം . ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ കൈപ്പത്തി തകർന്നു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ ഹരിപ്രസാദിന്റെ ഇരു കൈപ്പത്തിയും ചിന്നിച്ചിതറി.ദേഹമാസകലം പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര,പയ്യോളി എന്നിവിടങ്ങളില്‍ നിന്നും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ടെറസില്‍ രണ്ട് വലിയ ഓലപടക്കവും മരുന്ന് മാറ്റിയ നിലയിലുള്ള ഓല പടക്കത്തിന്റെ അവശിഷ്ടങ്ങളും,രക്തവും ചിതറി കിടക്കുന്നുണ്ട്. ഓലപ്പടകങ്ങള്‍ അഴിച്ച് വെടി മരുന്ന് ശേഖരിച്ച് ബോംബ് നിര്‍മിക്കുന്നതിനിടയിലാണ് അപകടമെന്ന് […]

സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം റദ്ദാക്കി; സർക്കാർ, സ്വകാര്യ മേഖലകളിൽ അനുവദിച്ച ഇളവ് പിൻവലിച്ചു; തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം റദ്ദാക്കി. സർക്കാർ, സ്വകാര്യ മേഖലകളിൽ അനുവദിച്ച ഇളവ് പിൻവലിച്ചു. വർക്ക് ഫ്രം ഹോം റദ്ദാക്കിയ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. കോവിഡ് കേസുകൾ കുറഞ്ഞ സഹചര്യത്തിലാണ് നടപടി. രാജ്യത്ത് കൊവിഡ് മൂന്നാം തരം​ഗം തുടങ്ങിയതോടെ കൊവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടായത്. നാലായിരത്തോളം മരണങ്ങളാണ് മൂന്നാം തരം​ഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിലും കൊവിഡ് സാഹചര്യം മോശമായിരുന്നു. പ്രതിദിനം അര ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മൂന്നാം തരം​ഗത്തിൽ ഒമിക്രോൺ വകഭേദമാണ് വ്യാപിച്ചിരുന്നത്. […]

ഉറക്കവും വണ്ടിയും പറപറക്കാന്‍ ലഹരി; നിരോധിത പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒൻപത് കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ പിടിയില്‍

സ്വന്തം ലേഖിക പാലക്കാട്‌: നിരോധിത പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്ന കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ പിടിയില്‍. കഴിഞ്ഞയാഴ്‌ച കുഴല്‍മന്ദം വെള്ളപ്പാറയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസിടിച്ച്‌ രണ്ട്‌ യുവാക്കള്‍ ദാരുണമായി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്‌ച രാത്രി പാലക്കാടിനും ആലത്തൂരിനും ഇടയില്‍ ദേശീയപാതയില്‍ മോട്ടോര്‍ വാഹന വകുപ്പ്‌ നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ സംഭവം കണ്ടെത്തിയത്‌. ഒരു മണിക്കൂറിനുള്ളില്‍ 12 ബസുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഒന്‍പത്‌ ഡ്രൈവര്‍മാരും നിരോധിത പാന്‍മസാല, പുകയില തുടങ്ങിയവ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഓടിക്കുന്നതിനിടെ കഴിക്കാന്‍ പോക്കറ്റിലും ബാഗിലും അടിവസ്‌ത്രത്തിലും ഒളിപ്പിച്ച നിലയിലാണ്‌ ഇവ കണ്ടെത്തിയത്‌. പരിശോധനയ്‌ക്കിടെ കടലയും […]

പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ ബൈക്കില്‍ അഭ്യാസ പ്രകടനം; വിദ്യാർത്ഥികൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക പാലാ: പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ അഭ്യാസം കാണിച്ച 17 വയസ്സുകാരായ വിദ്യാർത്ഥികളെ പാലാ സി.ഐ. കെ.പി. ടോംസൺ അറസ്റ്റ് ചെയ്തു. ബൈക്ക് ഉടമ, ഇവരുടെ മാതാപിതാക്കൾ ഇവർക്കെല്ലാമെതിരെ പോലീസ് കേസ്സെടുക്കും.

നാല് വയസ്സുകാരിക്ക് നേരെ ലൈംഗിക പീഡനം; അറുപതിയാറുകാരന് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

സ്വന്തം ലേഖിക തൃശ്ശൂർ: നാല് വയസ്സുകാരിക്ക് നേരെ ലൈംഗിക പീഡനം നടത്തിയ 66കാരന് 20 വര്‍ഷം തടവും ഒരു ലക്ഷം പിഴയും വിധിച്ചു. മണ്ണുത്തി ചിറ്റിലപ്പിള്ളി വീട്ടില്‍ ലൂയിസ് (66) എന്നയാളെ തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും പിഴയടക്കാത്ത പക്ഷം ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കുന്നതിനുമാണ് സ്‌പെഷ്യല്‍ ജഡ്ജ് ബിന്ദു സുധാകരന്‍ പോക്‌സോ കേസില്‍ വിധിച്ചത്. 2014ല്‍ ആണ് കേസ്സിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചു […]

പാലായില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ബംഗാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖിക പാലാ: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമബംഗാള്‍ കച്ചിബാര്‍ മത്താബാംഗ്ലയില്‍ മുഷിഗഞ്ചില്‍ ബള്‍ച്ചറാക്കരയില്‍ ഐനുള്‍ ഹക്ക് (20)നെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭംവം. പതിനേഴ് വര്‍ഷമായി പാലായില്‍ സ്ഥിരതാമസക്കാരാണ് പെണ്‍കുട്ടിയും മാതാപിതാക്കളും. പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്തിരുന്നത്. പാലായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് പഠനാവശ്യത്തിനാണ് മാതാപിതാക്കള്‍ മൊബൈൽ ഫോണ്‍ വാങ്ങി നല്‍കിയത്. സോഷ്യല്‍ മീഡിയ വഴിയാണ് […]

പ്രാര്‍ത്ഥനയുടെ മറവില്‍ വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

സ്വന്തം ലേഖിക കാസര്‍കോട്: വീട്ടമ്മയെ നിരന്തരം പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രാര്‍ത്ഥനയുടെ മറവില്‍ പ്രതിയുടെ വീട്ടില്‍ വച്ചും പരാതിക്കാരിയുടെ വീട്ടില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിയെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2014 മാര്‍ച്ച്‌ മുതല്‍ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി സണ്ണി ഒന്നര ലക്ഷം പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന; സംസ്ഥാനത്ത് ഇന്ന് 12,223 പുതിയ രോഗികള്‍; 25 മരണം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍ 444, പാലക്കാട് 438, മലപ്പുറം 419, കാസര്‍കോട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,052 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,26,887 പേര്‍ ക്വാറന്റൈനിലും […]

കോട്ടയം ജില്ലയിൽ 1062 പേർക്ക് കോവിഡ്; 2713 പേർക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 1062 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 14 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 2713 പേർ രോഗമുക്തരായി. 6383 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 446 പുരുഷൻമാരും 500 സ്ത്രീകളും 116 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 251 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 12206 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 438228 പേർ കോവിഡ് ബാധിതരായി. 422046 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 15859 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. […]