play-sharp-fill

ലൈംഗിക പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍

സ്വന്തം ലേഖിക കൊച്ചി: തനിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ആരോപണങ്ങള്‍ക്ക് പിന്നില്‍ നടന്‍ ദിലീപ് ആണെന്ന് ബാലചന്ദ്രകുമാര്‍ ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരായ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പ്രതികാരമായാണ് തനിക്കെതിരായ പീഡന ആരോപണമെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. പരാതിക്കാരിയുടെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എളമക്കര പോലീസാണ് ബാലചന്ദ്രകുമാരിനെതിരെ കേസെടുത്തിട്ടുള്ളത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പത്ത് വര്‍ഷം മുൻപ് […]

മണർകാട്ടെ അറുപതുകാരനായ പമ്പുടമ വിവാഹ വാഗ്ദാനം നല്കി യുവതിയുടെ അശ്ലീല ചിത്രങ്ങൾ വാങ്ങുകയും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം പുറം ലോകമറിഞ്ഞില്ല; 10 ഗ്രാം കഞ്ചാവ് പിടിച്ചാലും പ്രതി ജനിച്ചപ്പോൾ മുതലുള്ള കഥ പറഞ്ഞ് വാർത്ത നല്കുന്ന പൊലീസ് കല്യാണരാമൻ്റെ വാർത്ത മുക്കി

സ്വന്തം ലേഖകൻ കോട്ടയം: മണർകാട്ടെ അറുപതുകാരനായ പമ്പുടമ വിവാഹ വാഗ്ദാനം നല്കി യുവതിയുടെ അശ്ലീല ചിത്രങ്ങൾ വാങ്ങുകയും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം പുറം ലോകമറിയാതെ മുക്കി കോട്ടയത്തെ പൊലീസ്. കഴിഞ്ഞ നവംബറിൽ നടന്ന സംഭവം നാളിതുവരെ പുറം ലോകമറിഞ്ഞില്ല. 10 ഗ്രാം കഞ്ചാവുമായി പിടിക്കുന്ന പ്രതിയുടെ വരെ ജനിച്ചപ്പോൾ മുതലുള്ള കഥ പറഞ്ഞ് ഫോട്ടോ സഹിതം വാർത്ത നല്കുന്ന പൊലീസ് കല്യാണരാമൻ്റെ വാർത്ത മുക്കി. കഴിഞ്ഞ നവംബറിൽ ഏറ്റുമാനൂർ പൊലീസാണ് യുവതിയുടെ പരാതിയിൻമേൽ മണർകാട്ടെ പമ്പുടമ സക്കറിയായിക്കെതിരെ കേസെടുത്തത്. പുനർവിവാഹത്തിനായി പത്രപരസ്യം […]

രണ്ട് വയസുകാരിയെ പീഡിപ്പിച്ച അച്‌ഛന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖിക തിരുവനന്തപുരം: രണ്ട് വയസുള്ള മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 50 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. മുട്ടട സ്വദേശിയായ ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. 2018 ഫെബ്രുവരിയിലാണ് സംഭവം. കുട്ടി പതിവായി രാത്രിയില്‍ കരയുന്നത് ശ്രദ്ധിച്ച അമ്മയ്ക്കാണ് ആദ്യം സംശയം തോന്നിയത്. സ്വകാര്യ ഭാഗത്ത് മുറിവ് കണ്ടതിനെ തുടര്‍ന്നാണ് പ്രതിയെ യുവതി സംശയിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് […]

സംസ്ഥാനത്ത് കോവിഡ് ഭീതി ഒഴിയുന്നു; ഇന്ന് 7780 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,134

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക്കാട് 363, വയനാട് 324, കണ്ണൂര്‍ 282, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,192 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,93,186 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

കോട്ടയം ജില്ലയിൽ കോവിഡ് രോഗികൾ കുറയുന്നു; ഇന്ന് 661 പേർക്ക് കോവിഡ്; 1915 പേർക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 661 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 658 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1915 പേർ രോഗമുക്തരായി. 5341 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 272 പുരുഷൻമാരും 297 സ്ത്രീകളും 92 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 145 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 12206 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 439620 പേർ കോവിഡ് ബാധിതരായി. 429354 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 12225 പേർ ക്വാറന്റയിനിൽ […]

തിയറ്ററുകളില്‍ മോഹന്‍ലാലിന്റെ ആറാട്ട്; നെയ്യാറ്റിന്‍കര ഗോപനായി തിമിര്‍ത്താടി മോഹന്‍ലാല്‍; തകര്‍പ്പന്‍ പ്രകടനവുമായി വൻ താരനിര; ആരാധകരെ കോരിതരിപ്പിക്കുന്ന സംഭാഷണങ്ങളും; “ആറാട്ട്” റിവ്യു…..

സ്വന്തം ലേഖിക ഒരു കംപ്ലീറ്റ് മോഹന്‍ലാല്‍ ഷോയാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് തിയറ്ററുകളില്‍ ആഘോഷമാക്കാന്‍ പോന്ന എല്ലാ ചേരുവകളും ചേര്‍ത്താണ് സംവിധായകന്‍ ബി ഉണ്ണികൃഷ്‍ണന്‍ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. ഒരിടവേളയ്‍ക്ക് ശേഷം മോഹന്‍ലാലിനെ ഫുള്‍ എനര്‍ജിയില്‍ കാണാനാകുന്നുവെന്നത് തന്നെയാണ് ആറാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്‍ട്രോ രംഗം തൊട്ട് മോഹന്‍ലാല്‍ വിളയാട്ടായി മാറുന്നു ചിത്രം. ആറാട്ട് എന്ന ചിത്രം എന്തായിരിക്കും എന്ന് മോഹന്‍ലാലിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ തന്നെ സംവിധായകന്‍ പറഞ്ഞുവയ്‍ക്കുന്നു. ഷോ കഴിഞ്ഞാല്‍ സംസാരിക്കാം എന്നാണ് നെയ്യാറ്റിന്‍കര ഗോപനോട് […]

കരകയറാന്‍ പുതിയ വഴി; സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി.

സ്വന്തം ലേഖിക തിരുവനന്തപുരം: സ്വകാര്യബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ എ.സി. ബസുകള്‍ ഉള്‍പ്പെടെ 250 വണ്ടികളാണ് വാടകയ്‌ക്കെടുക്കുന്നത്. വണ്ടികളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഗണ്യമായ തുകയാണ് കെ.എസ്.ആര്‍.ടി.സി. ചെലവഴിക്കുന്നത്. ഇത് ഒഴിവാക്കാനാണ് ബസുകള്‍ വാടകയ്‌ക്കെടുക്കുന്നത്. ബസുകള്‍ വാടകയ്‌ക്കെടുക്കുന്നതു സംബന്ധിച്ച് നിലവില്‍ രണ്ടു കമ്പനികളുമായി കെ.എസ്.ആര്‍.ടി.സി. ധാരണയിലായത്. ബംഗളൂരു ആസ്ഥാനമായ ഗംഗ ട്രാന്‍സ്‌പോര്‍ട്ട്, മുംബൈ ആസ്ഥാനമായ ഓട്ടോ ഫ്രൂസ് ട്രാവല്‍ സൊലുഷന്‍ എന്നീ കമ്പനികളുമായാണ് ധാരണാപത്രം ഒപ്പിട്ടത്. ഇരുകമ്പനികളില്‍നിന്നും 20 എ.സി. സ്‌കാനിയ ബസുകളും 10 നോണ്‍ എ.സി. സ്ലീപ്പര്‍ബസുകളും 10 സാധാരണ ബസുകളുമാണ് വാടകയ്‌ക്കെടുക്കുന്നത്. […]

മോഡലുകളുടെ മരണം: നമ്പര്‍ 18 ഹോട്ടലുടമക്കെതിരെ ആരോപണം

സ്വന്തം ലേഖിക കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആന്‍സി കബീറിന്‍റെ ബന്ധുക്കള്‍. റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ തങ്ങളെ സ്വാധീനിക്കാന്‍ പ്രതികളിലൊരാളായ അബ്ദുള്‍ റഹ്മാന്‍ ശ്രമിച്ചെന്നാണ് ആരോപണം. കേസ് വഴി തെറ്റിക്കുന്ന തരത്തില്‍ നടക്കുന്ന ഇപ്പോഴത്തെ അന്വേഷണം പ്രഹസനമെന്നും ആന്‍സി കബീറിന്‍റെ ബന്ധു നസിമുദ്ദീന്‍ പറഞ്ഞു. മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനിരിക്കെയാണ് വെളിപ്പെടുത്തലുമായി ആന്‍സിയുടെ കുടുംബം രംഗത്തെത്തുന്നത്. നവംബര്‍ ഒന്നിന് നടന്ന അപകടത്തില്‍ കാറോടിച്ചിരുന്നത് തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാനായിരുന്നു. […]

ഇന്നത്തെ നിർമ്മൽ ലോട്ടറി ഫലം ഇവിടെ കാണാം

1st Prize Rs.7,000,000/- (70 Lakh) NH 845865 (MALAPPURAM) Consolation Prize Rs.8,000/- NA 845865 NB 845865 NC 845865 ND 845865 NE 845865 NF 845865 NG 845865 NJ 845865 NK 845865 NL 845865 NM 845865 2nd Prize Rs.10,00,000/- (10 Lakh) NG 316735 (GURUVAYOOR) 3rd Prize Rs.100,000/- (1 Lakh) NA 235171 NB 894611 NC 441015 ND 904651 NE 335559 NF 756972 NG 656662 […]

മെട്രോ പാളത്തിന്‌ ചരിവ്‌: മണ്ണിന്റെ ഘടന പരിശോധിക്കും ; സര്‍വീസിനെ ബാധിക്കില്ല

സ്വന്തം ലേഖിക കൊച്ചി : കൊച്ചി മെട്രോ പാളത്തിനുണ്ടായ നേരിയ ചരിവ് തൂണിന്റെ പൈല്‍ ഉറപ്പിച്ചിരിക്കുന്ന പാറയ്ക്കുണ്ടായ ലഘു വ്യതിയാനത്താലെന്ന് പ്രാഥമിക നിഗമനം. ഇടപ്പള്ളി പത്തടിപ്പാലത്ത് 347-ാം തൂണിനുസമീപമാണ് ചരിവ്. കൂടുതല്‍ സാങ്കേതിക പരിശോധന നടക്കുകയാണ്. ഇവിടെ ട്രെയിന്‍ വേഗംകുറച്ചാണ് ഓടുന്നത്. ഏഴു മീറ്റര്‍ ആഴത്തിലാണ് പൈല്‍. ഇതിനുമുകളിലുള്ള പൈല്‍ ക്യാപ്പില്‍നിന്നാണ് മെ ട്രോയുടെ തൂണ്(പിയര്‍). ഒരു തൂണിന് അടിയില്‍ നാല് പൈലുണ്ട്. 347––ാം തൂണിന്റെ പൈല്‍ പാറയ്ക്കുമുകളിലാണ്. ഇതിന് വ്യതിയാനമുണ്ടായോ എന്നാണ് പരിശോധിക്കുന്നത് ഇതിനൊപ്പം മണ്ണിന്റെ ഘടനയും പരിശോധിക്കും. ഡിഎംആര്‍സി സാങ്കേതികവിദഗ്ധരുടെ സഹായവും […]