ലൈംഗിക പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍
സ്വന്തം ലേഖിക
കൊച്ചി: തനിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
ആരോപണങ്ങള്‍ക്ക് പിന്നില്‍ നടന്‍ ദിലീപ് ആണെന്ന് ബാലചന്ദ്രകുമാര്‍ ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരായ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പ്രതികാരമായാണ് തനിക്കെതിരായ പീഡന ആരോപണമെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിക്കാരിയുടെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എളമക്കര പോലീസാണ് ബാലചന്ദ്രകുമാരിനെതിരെ കേസെടുത്തിട്ടുള്ളത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
പത്ത് വര്‍ഷം മുൻപ് ഗാനരചയിതാവിന്റെ വീട്ടില്‍ വച്ചായിരുന്നു പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയില്‍ പറയുന്നു.