play-sharp-fill

കെ എസ് യു കുട്ടികളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും എസ് എഫ് ഐ അഴിഞ്ഞാടുകയാണെന്ന് രമേശ് ചെന്നിത്തല

സ്വന്തം ലേഖിക കൊല്ലം: കോളേജുകളിൽ സമാധാനപരമായി സംഘടനാ പ്രവർത്തനം നടത്തുന്ന കെ എസ് യു കുട്ടികളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും എസ് എഫ് ഐ അഴിഞ്ഞാടുകയാണെന്ന് രമേശ് ചെന്നിത്തല. ഇതിൻ്റെ അവസാന ഉദാഹരണമാണ് കൊല്ലം ശാസ്താംകോട്ട ഡിബി കോളേജിൽ നടന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ഗുണ്ടകൾ മാരകായുധങ്ങളുമായി വന്ന് കെ എസ് യു കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചാലുംമൂട്ടിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മാതാപിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് തങ്ങളുടെ ദുരിതവും കഷ്ടപ്പാടുകളും മക്കളെയറിയിക്കാതെ ആഗ്രഹിക്കുന്ന വിദ്യാഭ്യാസത്തിനായി […]

“ഓമനിച്ചു വളര്‍ത്തിയ ഒരു നാടന്‍ നായക്കുട്ടിയെ കാണാതായപ്പോള്‍ ഇത്ര സങ്കടം, അപ്പോള്‍ നിൻ്റെ അച്ഛനും അമ്മയും സഹോദരങ്ങളും എത്രമാത്രം നെഞ്ചു നീറിക്കാണും.. അവള്‍ ഒന്നും മിണ്ടാതെ നിറ കണ്ണുകളോടെ തല കുനിച്ചു നിന്നു”; പാലാ ഡിവൈഎസ്പി ഷാജു ജോസ് സ്വന്തം അനുഭവം പങ്കുവെച്ചപ്പോൾ മിഴി നിറഞ്ഞ് കൗമാരക്കാരികളും അദ്ധ്യാപകരും മാതാപിതാക്കളും

സ്വന്തം ലേഖിക എന്റെ നാടിനടുത്താണ് മൂന്നു പെണ്‍മക്കളും അച്ഛനും അമ്മയും അടങ്ങിയ പാവപ്പെട്ട ആ കുടുംബം. അച്ഛന്‍ ഓട്ടോറിക്ഷ ഓടിച്ച്‌ ഒരുവിധം കുടുംബം പുലര്‍ത്തുന്നു. സുന്ദരികളായ മൂന്ന് പെണ്‍കുട്ടികളും നന്നായി പഠിക്കും. കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞുവളര്‍ന്നിരുന്ന പെണ്‍കുട്ടികളില്‍ മൂത്തയാള്‍ പക്ഷേ, ഫേസ്ബുക്കിലൂടെ ഒരു യുവാവിനെ പരിചയപ്പെട്ടു. അവനാകട്ടെ കള്ളും കഞ്ചാവും. ഒരു രാത്രി ആ കുടുംബത്തിന്റെ ഹൃദയം തകര്‍ത്തുകൊണ്ട് മുത്ത പെണ്‍കുട്ടി ആ യുവാവിനൊപ്പം ബൈക്കില്‍ കടന്നുകളഞ്ഞു. വിലപിച്ചെത്തിയ മാതാപിതാക്കളുടെ ഹൃദയവേദന കണ്ട് പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പുലര്‍ച്ചെ 1.15 ന് പോയ പെണ്‍കുട്ടിയെ […]

മേയറുടെ വലിയ മോഡല്‍; പൊങ്കാല ശുചീകരണം സീറോ ബജറ്റില്‍; ചരിത്രമെഴുതി തിരുവനന്തപുരം നഗരസഭ

സ്വന്തം ലേഖിക തിരുവനന്തപുരം: സീറോ ബഡ്ജറ്റിൽ ആറ്റുകാല്‍ പൊങ്കാല ശുചീകരണം നടത്തി ചരിത്രമെഴുതി ഇത്തവണ തിരുവനന്തപുരം നഗരസഭ. പ്രവിശ്യത്തെ പൊങ്കാല മഹോത്സവം കഴിഞ്ഞ് പൊങ്കാലയുടെ മാലിന്യങ്ങള്‍ നഗരസഭ സമയബന്ധിതമായി തന്നെ നീക്കം ചെയ്തുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുന്‍കാലങ്ങളില്‍ വിപുലമായി പൊങ്കാല നടക്കുമ്ബോള്‍ 30 ലക്ഷത്തോളം രൂപ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാകാറുണ്ടായിരുന്നു. വാഹനങ്ങളും, തൊഴിലാളികളും പണിയാധുങ്ങളും ഭക്ഷണവുമടക്കം ഭാരിച്ച ചെലവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഈ വിഷയത്തില്‍ ചില തല്‍പ്പരകക്ഷികള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ […]

ചോറ്റാനിക്കര ദേവിക്ക് 60 സെന്റ് സ്ഥലം കാണിക്കയായി സമര്‍പ്പിച്ച് ഭക്ത ; ചേർത്തല സ്വദേശിനി ശാന്ത എല്‍. പിള്ളയാണ് മരണ ശേഷം തന്റെ പേരിലുള്ള ചേര്‍ത്തല പള്ളിപ്പുറത്തെ 60 സെന്റ് സ്ഥലം ദേവിക്ക് കാണിക്കയായി നല്‍കിയത്

സ്വന്തം ലേഖിക ചോറ്റാനിക്കര: ചോറ്റാനിക്കര ദേവിക്ക് ജീവിതം സമർപ്പിച്ച് ഭക്ത. ഒപ്പം 60 സെന്റ് സ്ഥലം ദേവിക്ക് കാണിക്കയായി നൽകി . ചേർത്തല സ്വദേശിനി ശാന്ത എല്‍. പിള്ളയാണ് മരണ ശേഷം തന്റെ പേരിലുള്ള ചേര്‍ത്തല പള്ളിപ്പുറത്തെ 60 സെന്റ് സ്ഥലം ദേവിക്കു കാണിക്കയായി നല്‍കിയത്. ഒരു മാസം മുൻമ്പ് ശാന്ത മരിച്ചു. ചോറ്റാനിക്കര ഉത്സവത്തിന്റെ പൂരം നാളായ ഇന്നലെ സഹോദരി ലക്ഷ്മി പി. പിള്ള ക്ഷേത്രത്തിലെത്തി വില്‍പത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാറിനു കൈമാറി. 20 വര്‍ഷത്തോളം ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ […]

പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍, അച്ഛന്‍ ഒളിവില്‍

സ്വന്തം ലേഖിക നെയ്യാറ്റിന്‍കര: പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് പിടിയില്‍. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവിലാണ്. പെണ്‍കുട്ടി പിതാവിന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര ഇരുമ്ബില്‍, അരുവിപ്പുറം, കുഴിമണലി വീട്ടില്‍ ബിജുവിനെ (39) ആണ് നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയത്. ബിജുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കൊല്ലങ്കോട് സ്വദേശിയായ പെണ്‍കുട്ടിയെ മദ്യ ലഹരിയില്‍ പിതാവ് പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഈ സംഭവത്തില്‍ തമിഴ്‌നാട് കൊല്ലങ്കോട് പൊലീസിലും കേസുണ്ട്. സുഹൃത്തിന്റെ […]

ഗൾഫ് രാജ്യങ്ങളിൽ ‘ആറാട്ട്’ സര്‍വ്വകാല റെക്കോഡിലേക്ക്

സ്വന്തം ലേഖിക മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ‘ആറാട്ട്’ ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍വ്വകാല റെക്കോഡിലേക്ക്. ചിത്രം ഇപ്പോള്‍ ഒരു ദിവസം 150 സ്ഥലങ്ങളിലായി 450 സ്‌ക്രീനുകളില്‍ 1000 പ്രദര്‍ശനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. ഗള്‍ഫില്‍ റിലീസിനുശേഷം പ്രേക്ഷകരുടെ തിരക്കുകൊണ്ട് സ്‌ക്രീനുകള്‍ വന്‍ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയില്‍ ആഘാതമേറ്റ വേള്‍ഡ് വൈഡ് ഫിലിംസിംന്റെ ഒരു വന്‍ തിരിച്ചുവരവ് കൂടിയാണ് ആറാട്ട്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. ചിത്രത്തില്‍ […]

കച്ചവടത്തെ ചൊല്ലി തർക്കം; വഴിയോര കച്ചവടക്കാരുടെ യൂണിയന്‍ നേതാവിന്റെ മൊബൈല്‍ തട്ടുകടയ്ക്ക് മറ്റൊരു കച്ചവടക്കാരന്‍ തീയിട്ടു; വാന്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

സ്വന്തം ലേഖിക ചെങ്ങന്നൂർ: ബിഎംഎസ് വഴിയോര കച്ചവടക്കാരുടെ യൂണിയന്‍ നേതാവിന്റെ തട്ടുകടയ്ക്ക് മറ്റൊരു വഴിയോര കച്ചവടക്കാരന്‍ തീയിട്ടു. ചെങ്ങന്നൂര്‍ കല്ലിശ്ശേരി ജംഗ്ഷന് സമീപം എംസി റോഡിലാണ് സംഭവം. വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി സതീഷ് ജോര്‍ജ്ജിന്റെ മൊബൈല്‍ തട്ടുകടയ്ക്കാണ് തീയിട്ടത്. സംഭവത്തില്‍ പഴക്കച്ചവടക്കാരനായ ഷുക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിഐടിയു യൂണിയന്‍ നേതാവാണ് ഇയാള്‍. സതീഷ് രാത്രി പതിനൊന്നരയോടെ കച്ചവടം അവസാനിപ്പിച്ച്‌ മടങ്ങിയിരുന്നു. ഇതിന് ശേഷമാണ് തീയിട്ടത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ടെമ്പോ ട്രാവലര്‍ വാനും ഒരു ലക്ഷം രൂപ […]

ബാറില്‍ അടിയുണ്ടാക്കി വിദേശത്തേക്ക് മുങ്ങിയ പ്രതിയെ ഇന്‍റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു

സ്വന്തം ലേഖിക തൃശ്ശൂര്‍: ചേലക്കരയിലെ ബാറില്‍ അടിയുണ്ടാക്കി വിദേശത്തേക്ക് കടന്ന പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. ചേലക്കര പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 2019 ഒക്ടോബറില്‍ അടിയുണ്ടാക്കി മുങ്ങിയ സംഘത്തിലെ രണ്ടാം പ്രതിയായ പുലാക്കോട് സ്വദേശി ഗോപാലകൃഷ്ണന്‍ എന്ന ബാലനെയാണ് അറസ്റ് ചെയ്തത് നാട്ടിലെത്തിച്ചത്. പ്രതിയെ പിടികൂടുന്നതിനായി ചേലക്കര പൊലീസ് ആദ്യം ലുക്ക്‌ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതി കീഴടങ്ങാതെ വന്നതോടെ പൊലീസ് റെഡ് നോട്ടീസ് പുറപ്പെടുവിച്ച്‌ ഇന്‍റര്‍പോളിന്‍റെ സഹായം തേടുകയായിരുന്നു. ഇതോടെ ദുബായിലായിരുന്ന പ്രതിയെ ഇന്റര്‍പോള്‍ അറസ്റ് ചെയ്ത് കഴിഞ്ഞ […]

അവയവദാനത്തിന്റെ മറ്റൊരു മാതൃകയായി രമേഷ്; കണ്ണൂർ സ്വദേശിയായ രമേഷിന്റെ അഞ്ച് അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ജീവനാകും

സ്വന്തം ലേഖിക മംഗളൂരു: കണ്ണൂര്‍ ചിറക്കല്‍ കടലായി ശ്രീനിലയത്തില്‍ രമേഷ് അവയവദാനത്തിന്റെ മറ്റൊരു മാതൃകയായി. രമേഷിന്റെ ആഗ്രഹമായിരുന്നു മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യണമെന്ന്. തലയിടിച്ചുവീണ് വ്യാഴാഴ്ച മസ്തിഷ്‌കമരണം സംഭവിച്ച രമേഷി(56)ന്റെ അവയവങ്ങൾ 5 പേർക്ക് പുതു ജീവൻ നൽകി. രണ്ട് വൃക്കകള്‍, കരള്‍, കണ്ണുകള്‍ എന്നിവയാണ്‌ സര്‍ക്കാറിന്റെ അവയവ സ്വീകര്‍ത്താക്കളുടെ പട്ടികയിലുള്ള മുന്‍ഗണനക്കാരെ കണ്ടെത്തി നല്‍കിയത്. രമേഷിന്റെ രണ്ട് കണ്ണുകള്‍ മണിപ്പാലിലെ രണ്ടുപേര്‍ക്ക് പുതുവെളിച്ചമേകും. രണ്ട് വൃക്കകളിലൊന്ന് മംഗളൂരു എ.ജെ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കും മറ്റൊന്ന് മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയിലെ രോഗിക്കും ആശ്വാസമാകും. […]

ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് പണവും ലാപ്ടോപ്പും; മോഷണശേഷം ബീഹാര്‍ സ്വദേശി കടന്നത് ഡല്‍ഹിയിലേക്ക്; ഒളിസങ്കേതത്തിലേക്ക് പോലീസ് എത്തിയത് മയക്കുമരുന്ന് ഡീലര്‍മാര്‍ എന്ന വ്യാജേന; കാറും ജീപ്പും കടക്കാത്ത ഇടുങ്ങിയ വഴികളിലൂടെ അതിസാഹസികമായി പ്രതിയെ പിടികൂടിയതിങ്ങനെ

സ്വന്തം ലേഖിക കൊച്ചി: കലൂര്‍ പുതിയ റോഡില്‍ ആളൊഴിഞ്ഞ വീട്ടില്‍ മോഷണം നടത്തിയ ബീഹാര്‍ സ്വദേശി പിടിയില്‍. ജഗാവുള്ളയെയാണ് പോലീസ് സംഘം ഡല്‍ഹിയിലെ ഗലിയില്‍ നിന്നും സാഹസികമായി പിടികൂടി നാട്ടിലെത്തിച്ചത്. ഇതേ കേസുമായി ബന്ധപ്പെട്ട 17 വയസുകാരനായ ബീഹാര്‍ സ്വദേശിയെ പോലീസ് നേരത്തെ കണ്ടെത്തി ജുവനൈല്‍ ബോര്‍ഡിന് മുന്നിൽ ഹാജരാക്കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ ജഗാവുള്ള കറുകപ്പള്ളിയിലെ ബാഗ് നിര്‍മ്മാണ ശാലയില്‍ കുറച്ച്‌ കാലം ജോലി ചെയ്തിരുന്നു. ഇവിടെ വച്ചാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തത്. പുതിയ റോഡിലുള്ള ആളൊഴിഞ്ഞ ബാവാസ് മന്‍സില്‍ എന്ന വീട്ടില്‍ […]