play-sharp-fill
വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം; നിബന്ധന വിദേശികൾക്കും ബാധകം; സ്ഥാപന ഉടമകളും, ജീവനക്കാർക്കും വാക്സിൻ നിർബന്ധം; വാക്സിൻ എടുക്കാതെ വരുന്നവരെ തിരിച്ചയക്കും

വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം; നിബന്ധന വിദേശികൾക്കും ബാധകം; സ്ഥാപന ഉടമകളും, ജീവനക്കാർക്കും വാക്സിൻ നിർബന്ധം; വാക്സിൻ എടുക്കാതെ വരുന്നവരെ തിരിച്ചയക്കും

സ്വന്തം ലേഖകൻ

വയനാട്: കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് നിർദ്ദേശം. വിദേശികൾക്കും നിർദ്ദേശം ബാധകമാണ്. ജില്ലാ പോലീസ് മേധാവി അരവിന്ദ് സി. കുമാർ.

വിനോദ സഞ്ചാരികൾ താമസിക്കുന്ന റിസോർട്ട്/സർവ്വീസ് വില്ല/ഹോംസ്റ്റേ/ ലോഡ്ജ് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചുവെന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഉൾപ്പെടെ വിനോദ സഞ്ചാരികൾ കൈവശം കരുതണം.

സംഘങ്ങളായി എത്തുന്ന വിനോദ സഞ്ചാരികളിൽ വാക്‌സിൻ എടുക്കാത്തവരുണ്ടെങ്കിൽ അത്തരക്കാരെ തിരിച്ചയക്കുകയും വാഹന നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സ്ഥാപന നടത്തിപ്പുകാർ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശങ്ങളിലുണ്ട്.

വിനോദ സഞ്ചാരികൾക്ക് സൗകര്യങ്ങൾ ഒരുക്കി നൽകുന്ന സ്ഥാപന നടത്തിപ്പുകാരും ജീവനക്കാരും വാക്‌സിൻ എടുത്തവരായിരിക്കണം.

മുഴുവൻ സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ പരിധിയിലെ സ്ഥാപനങ്ങൾ സന്ദർശിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന കാര്യങ്ങൾ ഉറപ്പാക്കണം.

ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനായി ജില്ലാ-സംസ്ഥാന അതിർത്തികളിൽ പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാനസർക്കാർ പരിഷ്‌കരിച്ച കൊവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് നിർദ്ദേശങ്ങൾ.

കോവിഡ് മാർഗ്ഗ നിർദേശങ്ങൾ ലംഘിച്ച് കടകളോ ഇതര സ്ഥാപനങ്ങളോ പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ കർശനനടപടി സ്വീകരിക്കാനും ഉന്നതപോലീസ് അധികാരികൾ നിർദ്ദേശം നൽകിയിട്ടുണ്ട്.