കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതല്ലേ എന്ന് ഹൈക്കോടതി; കേസിന്റെ അന്വേഷണ പുരോഗതി സമർപ്പിക്കാനും സർക്കാരിനോട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യവുമായി ഹൈക്കോടതി. സി.ബി.ഐക്കും ഇ.ഡിക്കും നോട്ടീസ് അയക്കാൻ കോടതി നിർദ്ദേശിച്ചു. കേസിലെ അന്വേഷണ പുരോഗതി സമർപ്പിക്കാനും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് എന്ന വ്യക്തി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നിലവിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അന്വേഷണം നടത്തുന്നത്. എന്നാൽ നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പുനടന്ന സംഭവത്തിൽ ഒരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമല്ലേ എന്നാണ് കോടതിയുടെ ചോദ്യം.തട്ടിയെടുത്ത പണം ഉപയോഗിച്ച് […]

കോന്നി ഗവ. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കും; പ്രവർത്തന പുരോഗതി അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽ എ യുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി

സ്വന്തം ലേഖകൻ കോന്നി: ഗവ.മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി പ്രവർത്തനം സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കാൻ കഴിയത്തക്ക നിലയിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പ്രവർത്തന പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും, എല്ലാ വകുപ്പ് മേധാവികളും പങ്കെടുത്ത് മെഡിക്കൽ കോളേജിൽ ഉന്നതതല യോഗവും ചേർന്നു. കാഷ്വാലിറ്റി, ഐ.സി.യു, മൈനർ ഓപ്പറേഷൻ തീയറ്റർ തുടങ്ങിയവയുടെ പ്രവർത്തനങ്ങളാണ് ആരംഭിക്കാൻ പോകുന്നത്. കോവിഡ് വാർഡിൻ്റെ പ്രവർത്തനം അവസാനിപ്പിച്ച സാഹചര്യത്തിൽ കിടത്തി ചികിത്സയും പുനരാരംഭിക്കും. കാഷ്വാലിറ്റി വിഭാഗത്തിൽ ട്രയാജ്, റെഡ്, യെല്ലോ, […]

മരകഷ്ണത്തിന്റെ പേരിൽ അയൽവാസികൾ തമ്മിൽ തർക്കവും അടിപിടിയും; ഒരാൾക്ക് വെട്ടേറ്റു; സംഭവം മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ

സ്വന്തം ലേഖകൻ ഇടുക്കി: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ തൊഴിലാളിക്ക് വെട്ടേറ്റു. മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. രാമസ്വാമിയും അയൽവാസി രാജും തമ്മിലായിരുന്നു തർക്കം. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കം അടിപിടിയിലേക്കും തുടർന്ന് കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. തലയ്ക്കും കൈയിലും ഗുരുതരമായി പരിക്കേറ്റ രാമസ്വാമിയെ അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു മുൻ വശത്തായി മറ്റു വാഹനങ്ങൾ നിർത്തിയിടാതിരിക്കുവാൻ രാജ് ഒരു മരകഷ്ണം വച്ചിരുന്നു. ഇത് മാറ്റിയെന്നാരോപിച്ചായിരുന്നു തൊട്ടടത്തുള്ള വീട്ടിലെ താമസക്കാരനായ രാമസാമിയെ ആക്രമിച്ചത്. വീടിൻറെ വാതിൽ തള്ളിത്തുറന്ന് കത്തിയും വടിയുമായി അതിക്രമിച്ചു കയറിയ രാജ് […]

രാജ്യത്ത് കോവിഡ് വാക്സിനേഷൻ 58 കോടി പിന്നിട്ടു; ദേശീയ രോഗമുക്തി നിരക്ക് 97.68% ആയി വർധിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിനേഷൻ 58 കോടി പിന്നിട്ടു. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 58,89,97,805 ഡോസ് വാക്സിനുകളാണ് നൽകിയത്. 65,03,493 സെഷനുകളിലൂടെയാണ് രാജ്യത്ത് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. ദേശീയ രോഗമുക്തി നിരക്ക് 97.68% ആയി ഉയർന്നു. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ 58-ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,486 പേർ സുഖം പ്രാപിച്ചതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 3,17,20,112 ആയി. കേന്ദ്രത്തിന്റെയും […]

മദ്യലഹരിയിൽ രോ​ഗിയുടെ പരാക്രമം; ഡ്രൈവിങിനിടെ ആംബുലൻസ് ഡ്രൈവറുടെ കഴുത്തിനു കുത്തിപിടിച്ച് ആക്രമിക്കാൻ ശ്രമം; നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

സ്വന്തം ലേഖകൻ കാട്ടാക്കട: ആംബുലൻസ് ഡ്രൈവറുടെ കഴുത്തിനു കുത്തിപിടിച്ച് ആക്രമിക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്. ഡ്രൈവറെ ആക്രമിച്ച രോ​ഗി മദ്യ ലഹരിയിലായിരുന്നു. ആംബുലൻസിൽ വീട്ടിലേക്ക് പോകവെയാണ് സംഭവം. രോഗി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ചീനിവിള അണപ്പാടാണ് ആംബുലൻസ് മറിഞ്ഞത്. കാലിനു പരുക്കേറ്റ യുവാവ് മണിയറവിളയിലെ കാട്ടാക്കട താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ചികിത്സയ്ക്കെത്തി. ആശുപത്രിയിൽ പരാക്രമം കാട്ടിയതോടെ ഒപ്പമുണ്ടായിരുന്നവർ യുവാവിനെ ഉപേക്ഷിച്ച് മടങ്ങി. ചികിത്സയ്ക്ക് ശേഷം കുഴിവിളയിലെ വീട്ടിലേക്ക് പോകാൻ ആശുപത്രിക്ക് സമീപം നിർത്തിയിരുന്ന ആംബുലൻസിൽ കയറുകയായിരുന്നു. ആംബുലൻസിൽ […]

കോട്ടയത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ നടത്തി; വാക്സിൻ സ്വീകരിച്ചത് 834 പേർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷൻ നടത്തി. ആളുകൾക്ക് വാഹനത്തിൽ ഇരുന്നുതന്നെ വാക്‌സിൻ സ്വീകരിക്കാനുള്ള സൗകര്യമാണ് അതിരമ്പുഴ സെന്റ് സെബാസ്റ്റിയൻസ് പാരിഷ് ഹാളിൽ ഇന്നലെ ഒരുക്കിയത്. വാക്‌സിൻ സ്വീകരിച്ചതിനുശേഷമുള്ള അരമണിക്കൂർ നിരീക്ഷണ സമയവും വാഹനത്തിനുള്ളിൽതന്നെ ചിലവഴിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. അതിരമ്പുഴയിലെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും മുൻകൂട്ടി അറിപ്പ് നൽകിയവരാണ് വാഹനങ്ങളിൽ എത്തിയത്. തിരക്ക് ഒഴിവാക്കുന്നതിന് ഒരു സമയം നിശ്ചിത എണ്ണം വാഹനങ്ങൾക്കു വീതം ടോക്കൺ നൽകി പാരിഷ് ഹാൾ വളപ്പിലേക്ക് കടത്തിവിടുകയായിരുന്നു. വാക്‌സിൻ നൽകുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ […]

കോവിഡ് വർധന: സംസ്ഥാനത്ത് വാ​ക്‌​സി​നേ​ഷ​നും പ​രി​ശോ​ധ​ന​യും കൂട്ടാൻ തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവി​ഡ് വ്യാ​പ​ന​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധ​ന​യും വാ​ക്‌​സി​നേ​ഷ​നും കൂ​ട്ടാ​ൻ തീ​രു​മാ​നം. ആ​രോ​ഗ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നമുണ്ടായത്. ദി​വ​സം ര​ണ്ടു ല​ക്ഷം പ​രി​ശോ​ധ​ന ന​ട​ത്താ​നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ ജോ​ർ​ജ് നി​ർ​ദേ​ശി​ച്ചു. സെ​പ്റ്റം​ബ​റി​ന​കം ഒ​രു ഡോ​സ് വാ​ക്‌​സി​ൻ എ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി വാ​ക്‌​സി​നേ​ഷ​ൻ ഊ​ർ​ജി​ത​മാ​ക്ക​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ട്ടാ​നും യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗവ്യാ​പ​ന​ മേ​ഖ​ല​ക​ളി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കും. ആ​ൾ​ക്കൂ​ട്ടം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് […]

കോവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു; ഓപ്പറേഷനിലൂടെ ശിശുവിനെ പുറത്തെടുത്തു

സ്വന്തം ലേഖകൻ ആലപ്പുഴ: എടത്വയിൽ കോവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. ഓപ്പറേഷനിലൂടെ ശിശുവിനെ പുറത്തെടുത്തു. തലവടി ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്‍, ബീന ദമ്പതികളുടെ മകള്‍ പ്രിയങ്ക (26) ആണ് മരിച്ചത്. തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ 6.30-നാണ് സംഭവം. ഏഴ് മാസം ഗര്‍ഭിണിയായ പ്രിയങ്കയ്ക്ക് പനി വന്നതിനെ തുടര്‍ന്ന് പച്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിതീകരിച്ചത്. കോവിഡ് ബാധിതയായ പ്രിയങ്കയുടെ തുടര്‍ ചികിത്സക്കായി തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റി. രോഗം മൂര്‍ശ്ശിച്ചതോടെ ഓപ്പറേഷനിലൂടെ […]

പതിനാറുകാരിയെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമം; അയൽവാസിയായ യുവാവ് ഒളിവിൽ‍; പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

സ്വന്തം ലേഖകൻ പാലക്കാട്: പതിനാറുകാരിയെ അയൽവാസി കൊലപ്പെടുത്താൻ ശ്രമിച്ചു. മണ്ണാർക്കാട് തിരുവിഴാംകുന്നിലാണ് സംഭവം. പെൺകുട്ടിയെ ബന്ധുക്കൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ ജംഷീർ എന്ന ആളാണ് പെൺകുട്ടിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ പെൺകുട്ടിയും, സഹോദരനും മുത്തശ്ശിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതിനാറുകാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മുത്തശ്ശിയാണ് യുവാവ് കുട്ടിയെ കൊല്ലാൻ ശ്രമിക്കുന്നത് കണ്ടത്. കഴുത്തിൽ തോർത്ത് മുറുക്കി വായ്ക്കുള്ളിൽ തുണി തിരുകിയ നിലയിലായിരുന്നു പെൺകുട്ടി. മുത്തശ്ശിയെ കണ്ടതോടെ പ്രതി അവരെ ചവിട്ടിയിട്ട് […]

കോവിഡ് സാമ്പത്തിക പ്രതിസന്ധി; കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ വീടിനുള്ളിൽ തൂങ്ങിമരിച്ചു; സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നത് കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കൊല്ലം: കുണ്ടറയിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷ് ആണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. കോവിഡ് ലോക്ക്ഡൗണിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ലോക്ക്ഡൗണിന് മുമ്പ് ഭാര്യയുടെയും തന്റെയും പേരിലുള്ള വസ്തുവകകൾ പണയപ്പെടുത്തി രണ്ട് ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് സുമേഷ് കല്ലു സൗണ്ട്‌സ് എന്ന പേരിൽ സ്വന്തമായി സ്ഥാപനം തുടങ്ങിയത്. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് […]