നൗ​ഷാ​ദ് ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ൽ തന്നെ; മരിച്ചുവെന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ കോ​ട്ട​യം: പാ​ച​ക വി​ദ​ഗ്ധ​നും, ​സി​നി​മ നി​ർ​മാ​താ​വുമാ​യ നൗ​ഷാ​ദ് മ​ര​ണ​പ്പെ​ട്ടു​വെ​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്ന് സു​ഹൃ​ത്തും നി​ർ​മാ​താ​വു​മാ​യ നൗ​ഷാ​ദ് ആ​ല​ത്തൂ​ർ. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും നൗ​ഷാ​ദ് പറയുന്നു. സുഹൃത്തുക്കളായ നിരവധിപേർ ഇപ്പോളും ആശുപത്രിയിൽ ഉണ്ടെന്നും ഫോണിൽ വിളിച്ച് താൻ സംസാരിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. കാ​ഴ്ച, ച​ട്ട​മ്പി​നാ​ട്, ബെ​സ്റ്റ് ആ​ക്ട​ര്‍, ല​യ​ണ്‍, പ​യ്യ​ന്‍​സ്, സ്പാ​നി​ഷ് മ​സാ​ല തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​താ​വാ​ണ് നൗ​ഷാ​ദ്. അദ്ദേഹത്തിൻ്റെ ഭാര്യ കഴിഞ്ഞ ആഴ്ച മരണപ്പെട്ടിരുന്നു. […]

എം.എസ്.എഫ്. നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശം; ‘ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല’; പരസ്യ ഖേദ പ്രകടനവുമായി എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്;നേ​താ​ക്ക​ള്‍​ക്ക് എ​തി​രാ​യ പ​രാ​തി പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് ഹ​രി​ത

സ്വന്തം ലേഖകൻ കോഴിക്കോട്: എം.എസ്.എഫ്. നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഫെയ്‌സ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനവുമായി പി.കെ. നവാസ് എത്തിയത്. ആരോപണ വിധേയരായ നേതാക്കള്‍ ഫെയ്‌സ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചാല്‍ മതിയെന്ന തീരുമാനമായിരുന്നു ഇന്ന് നേതൃത്വം കൈക്കൊണ്ടത്. ഒരു വനിതാ പ്രവര്‍ത്തകയുള്‍പ്പെടെ മുപ്പതോളം പേര്‍ പങ്കെടുത്ത യോഗത്തിലെ സംസാരത്തില്‍ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല. യോഗത്തില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍, തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. […]

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 28-ാം തിയതി എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 29-ാം തിയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും 30 ന് തിയതി ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം. മുതല്‍ 204.4 എം.എം. വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ […]

ഹോണടിച്ചു പേടിപ്പിക്കുകയാണോടാ….വീട്ടിൽ കയറി ഇടിക്കും..പു……ല്ലേ !!!! പറഞ്ഞ വാക്കുപാലിച്ച് 70 വയസുള്ള വയോധികനെ വീട്ടിൽ കയറി മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു

സ്വന്തം ലേഖകൻ പനച്ചിക്കാട് : റോഡിലെ വളവിൽ അപകടമുണ്ടാകാതിരിക്കുവാൻ ഹോണടിച്ചെന്ന കാരണത്താൽ ബൈക്ക് ഓടിച്ചു വന്ന വയോധികനെ പിന്നീട് വീട്ടിൽ കയറി മർദ്ദിച്ചു. കുഴിമറ്റം മന്നം സ്കൂളിനു സമീപം രജിതാ നിവാസിൽ രാധാകൃഷ്ണൻ (70) – നാണ് മർദ്ദനമേറ്റത്. 23 ന് രാത്രി എട്ടര മണിയോടുകൂടിയാണ് സംഭവം. ക്രൂര മർദ്ദനത്തിനിരയായ രാധാകൃഷ്ണൻ ജനറൽ ആശുപത്രിയിൽ ചികിൽസ തേടുകയും ചിങ്ങവനം പോലീസിൽ പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് കുഴിമറ്റം പാറപ്പുറം കാരടിക്കുഴിയിൽ ലിബിൻ കെ ഐസക്കിനെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു. പശുക്കളെ […]

മാസ്കില്ലാത്തതിൻ്റെ പേരിൽ രോഗിയുടെ ഭർത്താവിനെ പോലീസ് മർദ്ദിച്ചു; ബലമായി വാഹനത്തിൽ കയറ്റിഡോർ അടക്കുന്നതിനിടെ ഡോറിനിടയിൽ കാൽ കുടുങ്ങി കാലൊടിഞ്ഞതായും പരാതി; കോട്ടയം പൊലീസ് കൺട്രോൾ റൂം ​ഗ്രേഡ് എസ്.ഐയ്ക്ക് സസ്പെൻഷൻ

  സ്വന്തം ലേഖകൻ ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ ചികിത്സാർത്ഥം ഗൈനക്കോളജി വിഭാഗത്തിലെത്തിയ ഭർത്താവിനെ മാസ്ക്, വയ്ക്കാത്തതിൻ്റെ പേരിൽ ഹൈവേ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇയാളെ ബലമായി വാഹനത്തിൽ കയറ്റിഡോർ അടച്ചപ്പോൾ ഇതിനിടയിൽപ്പെട്ട് കാലൊടിഞ്ഞതായും പരാതി. കോട്ടയം പള്ളം കരുണാലയ0 വീട്ടിൽ അജി (45)ക്കാണ് മർദ്ദനമേറ്റത്.ഇന്നലെ രാവിലെ 10.30 ന് മെഡിക്കൽ കോളജ് ഗൈനക്കോളജിയിലാണ് സംഭവം. അജിയുടെ ഭാര്യ കുമാരനല്ലൂർ സ്വദേശിനിയായ 42 കാരി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ഗർഭപാത്രസംബന്ധമായി ചികിത്സയിലാണ്. ഇന്നലെ രാവിലെ അജി, […]

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേരള സർക്കാർ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചത് ജനപ്രതിനിധികൾ ഉൾപ്പെടുന്ന 36 കേസുകൾ; പിൻവലിച്ചത് 2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലുള്ള കേസുകൾ

സ്വന്തം ലേഖകൻ ഡൽഹി: കേരള സർക്കാർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എംപിമാർക്കും എംഎൽഎമാർക്കും എതിരെയുള്ള 36 കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചു. 2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകൾ പിൻവലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ് സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ജനപ്രതിനിധികൾ ഉൾപ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ക്രിമിനൽ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ നിന്ന് […]

താ​ലി​ബാ​ൻ ധാ​ര​ണ വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്നത്; ഇ​ന്നും 20 ഇ​ന്ത്യ​ക്കാ​രെ തടഞ്ഞു വെച്ചതായി കേ​ന്ദ്രം

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: താ​ലി​ബാ​ൻ ധാ​ര​ണ വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും, പറഞ്ഞ വാക്ക് താലിബാൻ പാ​ലി​ച്ചി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സ​ർ​വ​ക​ക്ഷി യോ​ഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോ​ഗം പാ​ർ​ല​മെ​ൻറ് മ​ന്ദി​ര​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്നും 20 ഇ​ന്ത്യ​ക്കാ​രെ താ​ലി​ബാ​ൻ ത​ട​ഞ്ഞു​വ​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്താ​ൻ ഇ​വ​രെ അ​നു​വ​ദി​ച്ചി​ല്ല. പ​ത്ത് കി​ലോ​മീ​റ്റ​റി​ന​ക​ത്ത് താ​ലി​ബാ​ൻറെ 15 ചെ​ക്ക്പോ​സ്റ്റു​ക​ളാ​ണ് ഉ​ള്ള​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ദോ​ഹ​യി​ൽ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യ്ക്കു അ​നു​സൃ​ത​മാ​യി ഒ​രു സ​ർ​ക്കാ​രാ​ണ് അ​ഫ്ഗാ​നി​ൽ വേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ അ​ഫ്ഗാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും അ​വി​ടെ നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ൽ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളു​മാ​ണ് […]

വർഗ്ഗീയതയ്‌ക്കെതിരെ സംസാരിച്ച ഫാദർ ജെയിംസ് പനവേലിന് നേരെ സൈബർ ആക്രമണവും ഭീഷണിയും

സ്വന്തം ലേഖകൻ ചേർത്തല: വർഗ്ഗീയതയ്‌ക്കെതിരെയുള്ള പ്രസംഗത്തിലൂടെ വൈറലായ ഫാദർ ജെയിംസ് പനവേലിന് നേരെ ഭീഷണി. സോഷ്യൽ മീഡിയയിലൂടെയും ഫോണിലൂടെയുമാണ് ഭീഷണികൾ വരുന്നതെന്ന് അദ്ദേഹം പറയുന്നു. തിരുനാളിനിടെ ‘ഈശോ’ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ ഫാദർ ജെയിംസ് നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു. സത്യദീപം അസോസിയേറ്റ് എഡിറ്ററാണ് ഫാദർ ജെയിംസ് പനവേലിൽ. കഴിഞ്ഞ കുറച്ചുകാലങ്ങളായാണ് ഇത്രമേൽ വർഗ്ഗീയത സോഷ്യൽ മീഡിയകളിൽ കണ്ടുതുടങ്ങിയതെന്ന് ഫാദർ ജെയിംസ് പറയുന്നു. ഇത് എല്ലാ മതങ്ങളിലും കടന്നുകയറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറലായ പ്രസംഗത്തിന് പിന്നാലെ കനത്ത സൈബർ ആക്രമണമാണ് നേരിട്ടതെന്ന് ഫാദർ […]

സ്വർണവിലയിൽ കുറവ്; കോട്ടയത്തെ ഇന്നത്തെ സ്വർണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് കുറവ്. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 15 രൂപയും പവന് 120രൂപയും കുറഞ്ഞു. അരുൺസ് മരിയ ഗോൾഡ് സ്വർണ്ണവില ഗ്രാമിന് : 4420 പവന് : 35360

സു​പ്രീം​കോ​ട​തി ജ​ഡ്ജി​ നിയമനം; കൊ​ളീ​ജി​യ​ത്തി​ൻറെ ശി​പാ​ർ​ശ കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ജ​ഡ്ജി​ നിയമനത്തിനായുള്ള സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ൻറെ ശി​പാ​ർ​ശ കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു. കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് സി.​ടി. ര​വി​കു​മാ​റും മൂ​ന്നു വ​നി​താ ജ​ഡ്ജി​മാ​രും ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​തു പേരുടെ പേരുകളാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം ശുപാർശ ചെയ്തത്. ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​ത ചീ​ഫ് ജ​സ്റ്റീ​സാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന​യും പ​ട്ടി​ക​യി​ലു​ണ്ട്. നി​ല​വി​ൽ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ജ​സ്റ്റീ​സ് ബി.​വി.​നാ​ഗ​ര​ത്‌​ന. ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​റി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു വ​നി​ത ചീ​ഫ് ജ​സ്റ്റീ​സാ​കാ​നു​ള്ള വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. 2027ൽ ആയിരിക്കും […]