ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പതിനായിരം രൂപ; തൃക്കാക്കര നഗരസഭ അധ്യക്ഷ വിവാദത്തില്‍; ഓരോ കൗണ്‍സിലര്‍മാരെയും ക്യാബിനിലേക്ക് വിളിച്ചുവരുത്തി പണമടങ്ങിയ കവര്‍ കൈമാറുകയായിരുന്നു എന്ന് ആരോപണം; ‘ഇത്രയും പണം നല്‍കാനുള്ള കഴിവ് തനിക്കില്ല, സത്യം തെളിയിക്കേണ്ടത് തന്റെയും ഉത്തരവാദിത്തമാണ്. ആരോപണം അടിസ്ഥാനരഹിതം. പുതിയ ഭരണ സമതിയെ അട്ടിമറുക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്ന്’ നഗരസഭ അധ്യക്ഷ
സ്വന്തം ലേഖകന്‍ കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പതിനായിരം രൂപ വെറുതെ നല്കിയ നഗരസഭ അധ്യക്ഷ വിവാദത്തില്‍. തൃക്കാക്കര നഗരസഭയിലെ അധ്യക്ഷ അജിത തങ്കപ്പന് എതിരെയാണ് പരാതി. അജിത കൗണ്‍സിലര്‍മാര്‍ക്ക് ഓണസമ്മാനമായി 10000 രൂപ വീതം നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ പണം തിരികെ നല്കിയ 18 കൗണ്‍സിലര്‍മാര്‍ വിജലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. ഓരോ കൗണ്‍സിലര്‍മാരെയും ക്യാബിനിലേക്ക് വിളിച്ചുവരുത്തി പണം രഹസ്യമായി കൈമാറുകയായിരുന്നുവെന്നാണ് ആരോപണം. നഗരസഭയിലെ വിവിധ വാര്‍ഡുകളിലേക്കുള്ള ഓണക്കോടി വിതരണത്തിനൊപ്പം കൗണ്‍സിലര്‍മാരെ ക്യാബിനില്‍ വിളിച്ചുവരുത്തി പണമടങ്ങിയ കവറും കൂടി […]