മദ്യത്തിനൊപ്പം ‘ശംഖുവരയൻ ചുട്ടത് ടച്ചിങ്സ്’; രണ്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ; കഴിച്ചത് പാമ്പിന്റെ തലയും വാലും

സ്വന്തം ലേഖകൻ റായ്പുര്‍: മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുകഴിച്ച യുവാക്കൾ ​ഗുരുതരാവസ്ഥയിൽ. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുഡ്ഡു ആനന്ദ്, രാജു ജാങ്‌ഡെ എന്നീ യുവാക്കളാണ് പാമ്പിനെ ചുട്ടുതിന്നത്. വെള്ളിക്കെട്ടന്‍ (ശംഖുവരയൻ) വിഭാഗത്തില്‍പ്പെടുന്ന പാമ്പിന്റെ തലഭാഗവും വാലുമാണ് ചുട്ടുകഴിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇരുവരെയും ബന്ധുക്കൾ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗന്‍ പരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. പാമ്പിനെക്കണ്ട വീട്ടുടമ ഇതിനെ പിടികൂടി തീയിലിട്ടു. പാതിവെന്ത പാമ്പിനെ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതുവഴി പോയ യുവാക്കൾ പാമ്പിനെ കാണുകയും, എടുത്തുകൊണ്ടു […]

നിപ: സംസ്ഥാനത്ത് 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ച അഞ്ച് സാംപിളുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ച 15 സാംപിളുകളുമാണ് നെഗറ്റീവായത്. ഇനി 21 പേരുടെ സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതിനോടകം 30 പേരുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ 30 ഉം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 68 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. ചൊവ്വാഴ്ച രാത്രി വൈകി 10 പേരെ കൂടി പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ചെറിയ പനി, തലവേദന […]

സ്വത്തുതർക്കം; മദ്യപിച്ചെത്തിയ മകൻ വയോധികരായ മാതാപിതാക്കളെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്നു; സംഭവം തൃശൂരിൽ

സ്വന്തംലേഖകൻ തൃശ്ശൂർ: മദ്യപിച്ചെത്തിയ മകൻ വയോധികരായ മാതാപിതാക്കളെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്നു. തൃശ്ശൂർ അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത്ത് രാമകൃഷ്ണൻ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മകൻ പ്രദീപ് കമ്പിപ്പാര ഉപയോഗിച്ചാണ് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. രാമകൃഷ്ണന് തലയ്ക്കാണ് അടിയേറ്റത്. തങ്കമണിക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ […]

കോവിഡിനും നിപ്പയ്ക്കും പിന്നാലെ കരിമ്പനിയും കേരളത്തിൽ റിപ്പോർട്ട് ചെയ്തു; തൃശൂർ വെള്ളിക്കുളങ്ങര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. രോഗം പരത്തുന്നത് മണലീച്ചകൾ

സ്വന്തം ലേഖകൻ തൃശൂര്‍: കൊവിഡിനും നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് കരിമ്പനിയും സ്ഥിരീകരിച്ചു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലെ ഒരു വൃദ്ധനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരുവര്‍ഷത്തിനുമുൻപും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു. ഏറെ കരുതലോടെ കാണേണ്ട പകര്‍ച്ചപ്പനിയാണ് കരിമ്പനി. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്റ് ഫ്ളൈ എന്നറിയപ്പെടുന്ന പ്രാണികളാണ് രോഗം പരത്തുന്നത്. ഈ പ്രാണികള്‍ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയുന്നത്. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്ബോഴാണ് കരിമ്ബനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. സംസ്ഥാനത്ത് മണലീച്ചകളുടെ […]

വ്യാജ ചികിൽസയുടെ പേരിൽ കോടികൾ സമ്പാദിച്ച് മുങ്ങിയ ഡോക്ടർ നാട്ടിൽ വിലസുന്നു; കൺമുന്നിൽ കണ്ടിട്ടും നടപടി എടുക്കാതെ പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: ഷാജഹാന്‍ യൂസഫ് എന്ന വ്യാജ ഡോക്ടറുടെ തട്ടിപ്പുകളുടെ കഥകേട്ടാല്‍ ആരും അമ്പരന്നു പോകും. ഇയാളുടെ വ്യാജചികിത്സയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ അനവധിയാണ്. അവര്‍ നല്‍കിയ പരാതികള്‍ അധികാരികൾ അവഗണിച്ചു. ഒടുവില്‍ നിവര്‍ത്തിയില്ലാതെ കേസെടുത്തെങ്കിലും ഷാജഹാന്‍ യൂസഫിനെ തൊടാന്‍ പോലും പോലീസിനു കഴിയുന്നില്ല ഏഴുനിലകളുള്ള ആശുപത്രി. പത്രങ്ങളിലും ചാനലുകളിലും നിരന്തരം പരസ്യങ്ങള്‍. ഭരണ- പോലീസ് രംഗങ്ങളില്‍ ശക്തമായ സ്വാധീനം. ഇടപ്പള്ളി ബൈപ്പാസിലെ അല്‍ ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫ് കേരളത്തിലുടനീളം തട്ടിപ്പുകള്‍ നടത്തിയത് ഈ അടിത്തറയിലാണ്. പൈല്‍സ് രോഗികൾക്ക് ശസ്ത്രക്രിയ […]

രണ്ട് കാമുകിമാർ, ഒരു കാമുകൻ, രണ്ടാൾക്കും ഒരാളെ തന്നെ വിവാഹം കഴിക്കണം; തർക്കത്തിനൊടുവിൽ ‘ടോസിട്ട്’ വരനെ കണ്ടുപിടിച്ച് പഞ്ചായത്ത്

സ്വന്തം ലേഖകൻ ബംഗളൂരു: രണ്ട് പ്രണയിനികൾ രണ്ടാൾക്കും ഒരാളെ തന്നെ വിവാഹം കഴിക്കണം. തർക്കത്തിനൊടുവിൽ ടോസിട്ട് തീരുമാനം. സംഭവം കഥയല്ല. കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയിലെ സക്‌ലേഷ്പുറിൽ നടന്ന സംഭവമാണ്. രണ്ട് പെണ്‍കുട്ടികള്‍ ഇരുപത്തേഴുകാരനായ യുവാവിനെ പ്രണയിച്ചതോടെയാണ് തീരുമാനത്തിലെത്താന്‍ പഞ്ചായത്തിന് ടോസ് ഇടേണ്ടി വന്നത്. ഒരു വര്‍ഷം മുമ്പ് സകലേഷ്പൂരിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള യുവാവ് അയല്‍ഗ്രാമത്തിലെ ഇരുപത് വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇടക്കിടെ കണ്ടുമുട്ടിയ ഇരുവരും ആരും അറിയാതെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. ആറുമാസം മുമ്പ്, അതേ ഗ്രാമത്തില്‍ നിന്നുള്ള അതേ പ്രായത്തിലുള്ള […]

നിപ: ചാത്തമംഗലം പഞ്ചായത്ത് പൂർണമായും അടച്ചിടും; പരീക്ഷകൾക്കും അവശ്യ സർവീസുകൾക്കും അനുമതി

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്ത് പൂർണമായും അടച്ചിടും. എന്നാൽ പരീക്ഷകൾക്കും അവശ്യ സർവീസുകൾക്കും അനുമതി ഉണ്ടായിരിക്കും. എല്ലാ റോഡുകളും അടക്കും. കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച കൊടിയത്തൂർ, മാവൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ വാർഡുകളിലെ റോഡുകളും അടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വ്യക്തമാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ അവലോകന യോഗം തീരുമാനിച്ചു. പഞ്ചായത്ത് മുഴുവനും കണ്ടെയിൻമെന്റ് സോണാക്കി കലക്ടറുടെ ഉത്തരവുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പൂർണമായും അടച്ചിടുന്നത്. പഞ്ചായത്തിൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, നിപ ബാധിച്ച് […]

പ​ണി​ക്ക​ൻ​കു​ടി​ കൊലപാതകം: സി​ന്ധു​വി​നെ അ​ടു​ക്ക​ള​യി​ൽ കു​ഴി​ച്ചു​മൂ​ടി​യ​ത് ജീ​വ​നോ​ടെ; ക​ഴു​ത്തു​ഞെ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബോ​ധ​ര​ഹി​ത​യാ​യ സി​ന്ധു​വി​നെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മം; കൊലപാതകത്തിന് പിന്നിൽ സംശയരോ​ഗം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ ഇ​ടു​ക്കി: പ​ണി​ക്ക​ൻ​കു​ടി​ കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീ​ട്ട​മ്മ​യാ​യ സി​ന്ധു​വി​നെ അ​ടു​ക്ക​ള​യി​ൽ കു​ഴി​ച്ചു​മൂ​ടി​യ​ത് ജീ​വ​നോ​ടെ​യെ​ന്ന് പ്ര​തി ബി​നോ​യുടെ മൊഴി. വീ​ട്ടി​ലെ​ത്തി​ച്ചു​ള്ള തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് പ്ര​തി ഇ​ക്കാ​ര്യം പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ക​ഴു​ത്തു​ഞെ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബോ​ധ​ര​ഹി​ത​യാ​യ സി​ന്ധു​വി​നെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ മ​രി​ച്ചി​ല്ലെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ അ​ടു​ക്ക​ള​യി​ൽ ജീ​വ​നോ​ടെ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​നോ​യി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം ഇ​ന്ന് ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പ് ആ​വ​ശ്യ​മാ​യ​തി​നാ​ൽ ഉ​ട​ൻ ത​ന്നെ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് സി​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് […]

കാ​ബൂ​ളി​ൽ പാ​ക്കി​സ്ഥാനെതിരെ സ്ത്രീകളും, കുട്ടികളും തെരുവിൽ; വെടിയുതിർത്ത് താലിബാൻ

സ്വന്തം ലേഖകൻ കാ​ബൂ​ൾ: കാ​ബൂ​ളി​ൽ പാ​ക്കി​സ്ഥാ​ൻ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി സ്ത്രീകളും കുട്ടികളുമടക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ തെ​രു​വി​ൽ. സ്ത്രീകൾ ഉൾപ്പടെയുള‌ള പ്രതിഷേധക്കാർ ‘പാകിസ്ഥാൻ അഫ്ഗാൻ വിടുക’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിക്കുന്നത്. ഇവരെ പിരിച്ചുവിടാൻ താലിബാൻ ഭീകരർ ആകാശത്തേക്ക് വെടിയുതിർത്തു. പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചും ബാനറുകൾ ഉയ‌ർത്തിയും കാബൂളിലെ പാകിസ്ഥാൻ എംബസിയിലേക്കാണ് പ്രതിഷേധക്കാർ പ്രകടനം നടത്തിയത്. അതേസമയം സർക്കാർ രൂപീകരണത്തിലേക്ക് കടന്ന താലിബാൻ പാകിസ്ഥാനും ഇറാനും ചൈനയും ഉൾപ്പടെ ആറ് രാജ്യങ്ങളെ അധികാരമേൽക്കുന്ന ചടങ്ങിന് ക്ഷണിച്ചു. നിലവിൽ അമേരിക്കയുമായി ചേർന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനിലുണ്ടാക്കിയിരിക്കുന്ന സൽപേര് […]

നഗരമദ്ധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു; കൊലപാതകമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കോയമ്പത്തൂർ: നഗരമദ്ധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും റോഡിലേക്ക് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു. തിങ്കളാഴ്‌ച പുലർച്ചെ കോയമ്പത്തൂർ നഗരത്തിലെ അവിനാശി റോഡിൽ ചിന്നിയംപാളയത്താണ് സംഭവം. തലയും മുഖവും വാഹനമിടിച്ച് തകർന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അർദ്ധനഗ്നയായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി മൃതദേഹം കോയമ്പത്തൂ‌ർ മെഡിക്കൽ കൊളേജിലേക്ക് മാറ്റി. റോഡ് മുറിച്ചുകടക്കവെ വാഹനം ഇടിച്ച് മരിച്ചതാകാമെന്ന് പൊലീസ് ആദ്യം കരുതിയെങ്കിലും സ്ഥലത്തെ സിസിടിവി ക്യാമറ പരിശോധനയിലാണ് എസ്‌യുവി കാറിൽ നിന്ന് മൃതദേഹം വലിച്ചെറിഞ്ഞതായി കണ്ടത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് […]