പണിക്കൻകുടി കൊലപാതകം: സിന്ധുവിനെ അടുക്കളയിൽ കുഴിച്ചുമൂടിയത് ജീവനോടെ; കഴുത്തുഞെരിച്ചതിനെ തുടർന്ന് ബോധരഹിതയായ സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമം; കൊലപാതകത്തിന് പിന്നിൽ സംശയരോഗം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ
ഇടുക്കി: പണിക്കൻകുടി കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടമ്മയായ സിന്ധുവിനെ അടുക്കളയിൽ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പ്രതി ബിനോയുടെ മൊഴി. വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ് പ്രതി ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്.
ആദ്യം കഴുത്തുഞെരിച്ചതിനെ തുടർന്ന് ബോധരഹിതയായ സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു. എന്നാൽ മരിച്ചില്ലെന്ന് മനസിലായതോടെ അടുക്കളയിൽ ജീവനോടെ കുഴിച്ചിടുകയായിരുന്നുവെന്ന് ബിനോയി പോലീസിനോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയെ തെളിവെടുപ്പിന് ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പ് ആവശ്യമായതിനാൽ ഉടൻ തന്നെ കസ്റ്റഡി അപേക്ഷ നൽകുമെന്നും പോലീസ് അറിയിച്ചു. സംശയത്തെ തുടർന്നാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ വെളിപ്പെടുത്തൽ.
കൊല നടത്തിയ ശേഷം കേരളം വിട്ട ബിനോട് തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായിട്ടായിരുന്നു ഒളിവിൽ കഴിഞ്ഞത്. രണ്ട് ദിവസം മുൻപ് പെരിഞ്ചാംകുട്ടിയിൽ എത്തി. ഇവിടെ വച്ചാണ് പൊലീസ് പിടിയിലായത്. പ്രതിയെ ചൊവ്വാഴ്ച കൊലനടന്ന സ്ഥലത്തെത്തിച്ചു തെളിവെടുക്കും.
കഴിഞ്ഞ 16 മുതൽ ഒളിവിൽ കഴിയുകയായിരുന്ന ബിനോയിയെ പെരിഞ്ചാംകുട്ടി വനമേഖലയിൽനിന്നാണ് പിടികൂടിയത്. ഈ മാസം മൂന്നിനാണ് ഇടുക്കി തങ്കമണി സ്വദേശിനി വലിയപറന്പിൽ സിന്ധുവിൻറെ (45) മൃതദേഹം ബിനോയിയുടെ വീടിൻറെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
ഒളിവിൽ കഴിയവെ കൈയിലുണ്ടായിരുന്ന പണമെല്ലാം തീർന്നതോടെ പെരിഞ്ചാംകുടിയിലെത്തി. രണ്ട് ദിവസമായി ഒരു പാലത്തിന് കീഴിൽ കഴിഞ്ഞു വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തുന്നത്.