കുതിരാൻ ഇടത് തുരങ്കം ഗതാഗതത്തിന് തുറന്ന ശേഷം കനത്ത മഴപെയ്യുന്നത് ആദ്യമായി; കനത്തമഴയെ തുടർന്ന് കുതിരാൻ തുരങ്കത്തിന് ചോർച്ച ; സംരക്ഷണഭിത്തിയുടെ ഒരു ഭാ​ഗവും തകർന്നു വീണു

സ്വന്തം ലേഖകൻ വടക്കാഞ്ചേരി : കനത്തമഴയെ തുടർന്ന് പാലക്കാട്-തൃശ്ശൂർ ദേശീയ പാതയായ കുതിരാൻ തുരങ്കത്തിലുണ്ടായ ചോർച്ച ആശങ്ക പടർത്തുന്നു. ചോർച്ചയെ തുടർന്ന് സംരക്ഷണഭിത്തിയുടെ ഒരു ഭാ​ഗവും തകർന്നു വീണിട്ടുണ്ട്. ഇടത് തുരങ്കം ഗതാഗതത്തിന് തുറന്ന ശേഷം ആദ്യമായാണ് കനത്ത മഴ പെയ്യുന്നത്. കുതിരാൻ മലയുടെ മുകളിൽനിന്നും ഊർന്നിറങ്ങി പാറയിലൂടെയാണ് തുരങ്ക പാതയിൽ വെള്ളം വീഴുന്നത്. മുകളിലെ വെള്ളം ഇരുവശത്തേക്കും തിരിച്ചുവിട്ട് അഴുക്ക് ചാലിലേക്ക് ഒഴുക്കാൻ സൗകര്യമുണ്ടെങ്കിലും വെള്ളം പൂർണമായും പോകുന്നില്ല. തുരങ്കത്തിനുള്ളിലെ പാറക്കെട്ടുകളിൽ സിമന്റ്‌ മിശ്രിതം തേച്ചിട്ടുണ്ടെങ്കിലും നിരന്തരം വെള്ളം ഒഴുകിയാൽ അടർന്ന് വീഴാനിടയുണ്ട്. […]

‘ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ’ എന്ന് ശ്രീജിത്ത് പണിക്കര്‍; മുഴുഭ്രാന്ത-നായ ഒരുത്തനേ പ്രളയം ആഘോഷിക്കാന്‍ കഴിയൂവെന്ന് മുന്‍ ജഡ്ജ് എസ്. സുധീപ്; വിമര്‍ശിക്കുന്നത് പ്രളയബാധിതരെയല്ല സര്‍ക്കാരിനെയെന്ന് മറുപടി; ‘മഴക്കെടുതി’ ചര്‍ച്ച സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നു

സ്വന്തം ലേഖിക കോഴിക്കോട്: സംസ്ഥാനത്തെ മഴക്കെടുതിയെ സംബന്ധിച്ച ചർച്ചകൾ സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ശ്രീജിത്ത് പണിക്കറിനെതിരെ പ്രതികരണവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സുധീപ് രംഗത്ത് എത്തിയതോടെ മിക്കവരും അത് ഏറ്റുപിടിച്ചിരിക്കുകയാണ്. ‘ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ’ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ ആദ്യ പോസ്റ്റ്. നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്. പ്രളയട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് ശ്രീജിത്ത് പ്രളയം ആഘോഷിക്കുകയാണെന്നും മുഴുഭ്രാന്തനായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അര്‍മാദിക്കാന്‍ കഴിയൂയെന്നും എസ് സുദീപ് വ്യക്തമാക്കി. എത്രയോ സാധുക്കളായ […]

അടുപ്പിൽ നിന്ന് വെള്ളം ഇറക്കുന്നതിനിടെ അച്ഛൻ കുഞ്ഞിന്റെ മൂത്രത്തിൽച്ചവിട്ടി വഴുതി വീണു; തിളച്ചവെള്ളം വീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: തിളച്ചവെള്ളം വീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. വെള്ളം അടുപ്പിൽനിന്നിറക്കവേ അച്ഛൻ വഴുതിവീണു. പൊന്നാനി ചങ്ങരംകുളം സ്വദേശികളായ ബാബുവിന്റെയും സരിതയുടെയും മകൻ അമൻ എസ് ബാബു ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വെള്ളം അടുപ്പിൽനിന്നിറക്കവേ അച്ഛൻ വഴുതിവീണു, തിളച്ചവെള്ളം തെറിച്ചുവീണാണ് കുഞ്ഞിന് പൊള്ളലേറ്റത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അടുപ്പിൽ നിന്ന് വെള്ളം ഇറക്കുന്നതിനിടെ ബാബു കുഞ്ഞിന്റെ മൂത്രത്തിൽച്ചവിട്ടി വഴുതി വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ടു കുട്ടികൾക്കും പൊള്ളലേറ്റു. ബാബു, മക്കളായ അലൻ, അനുദീബ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ചിയാന്നൂരിലെ വാടകവീട്ടിലാണു […]

ദുരിതപ്പെയ്ത്ത്; കെഎസ്‌ഇബിയ്ക്ക് നഷ്ടമായത് 13.67 കോടി രൂപ; തകരാറിലായത് 4.18 ലക്ഷം കണക്ഷനുകള്‍; രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കണക്ഷനുകള്‍ പുനസ്ഥാപിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ കെഎസ്‌ഇബിയ്ക്ക് നഷ്ടമായത് 13.67 കോടി രൂപ. മഴക്കെടുതിയില്‍ 11 കെവി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉള്‍പ്പെടെ നശിച്ചാണ് വലിയ നാശനഷ്ടമുണ്ടായത്. 60 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകളും തകരാറിലായെന്നാണ് കണക്ക്. സംസ്ഥാനത്ത് ആകെ 4.18 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ തകരാറിലായിട്ടുണ്ട്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കും. മൂന്നരലക്ഷം കണക്ഷനുകളാണ് തടസ്സപ്പെട്ടത്. ഇതില്‍ രണ്ടരലക്ഷത്തോളം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. മഴ ഏറെ നാശം വിതച്ച മേഖലകളില്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം കണക്ഷനുകള്‍ പുനസ്ഥാപിക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ കണക്ഷനുകള്‍ പുനസ്ഥാപിക്കും. അതേസമയം, മഴ ശക്തമായതോടെ […]

കക്കി ഡാമിന്റെ നാല് ഷട്ടറുകൾ ഇന്ന് രാവിലെ 11ന് തുറക്കും; വെള്ളപ്പൊക്കത്തിന് സാധ്യത, ജാ​ഗ്രത നിർദേശം

സ്വന്തം ലേഖകൻ പത്തനംതിട്ട; പത്തനംതിട്ടയിൽ മഴ ശക്തമായതോടെ കക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും. നാലു ഷട്ടറുകളിൽ രണ്ടു ഷട്ടറുകളാണ് തുറക്കുക. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ നദികളിൽ വൈകുന്നേരത്തോടെ ജലനിരപ്പ് ഗണ്യമായി വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ കളക്റ്റർ അറിയിച്ചു. നദിക്കരയിലുള്ളവർ സുരക്ഷികേന്ദ്രത്തിലേക്ക് മാറണം ജില്ലയിലെ പ്രധാന അണക്കെട്ടാണ് കക്കി ഡാം തുറക്കുന്നതോടെ പമ്പാ നദിയിലെ ജല നിരപ്പ് പത്ത് മുതൽ പതിനഞ്ച് സെന്റീമീറ്റർ വരെ ഉയർന്നേക്കാം. വനപ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ […]

എവറസ്റ്റ് കീഴടക്കുന്നതിനിടെ നേപ്പാളില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു; മരണം ശ്വാസതടസ്സത്തെ തുടര്‍ന്ന്

സ്വന്തം ലേഖിക എടവണ്ണ: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണം. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (19) ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ഡെൽഹിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി വിവരം ലഭിച്ചു. വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്നും ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. […]

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; വടക്കന്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം; കക്കി ആനത്തോട് അണക്കെട്ട് തുറക്കും; മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ മഴക്കെടുതി അവലോകന യോഗം ചേരും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതെയന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. പരക്കെ മഴ പെയ്യുമെങ്കിലും മഴ മുന്നറിയിപ്പുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകും. ഡിസംബര്‍ വരെ ലഭിക്കേണ്ട തുലാവര്‍ഷ മഴയുടെ 84 ശതമാനവും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്ക്. പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും […]

പറമ്പിലേക്ക് വെള്ളം വകഞ്ഞുമാറ്റാനായി പോയി; കാണാതായപ്പോൾ ബന്ധുക്കളും നാട്ടുകാരും തിരക്കിയിറങ്ങി; പെരുവന്താനം സ്വദേശി ജോയിയുടെ മൃതദേഹം ചെളിയിൽ പുത‍ഞ്ഞ രീതിയിൽ

സ്വന്തം ലേഖിക തൊടുപുഴ: ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കിട്ടി. പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജി (44) ആണ് മരിച്ചത്. ഇന്നലെ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായപ്പോൾ പറമ്പിലേക്ക് ഒഴുകിയെത്തിയ വെള്ളം വകഞ്ഞുമാറ്റാനായി തൂമ്പയുമായി പറമ്പിലേക്ക് പോയതായിരുന്നു ജോജി. രാത്രിയായിട്ടും തിരികെ വരാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും തിരഞ്ഞിറങ്ങി. ഇന്ന് രാവിലെ പത്തോടെയാണ് ചെളിയിൽ പുത‍ഞ്ഞ രീതിയിൽ മൃതദേഹം കിട്ടിയത്. പറമ്പിലെ പണിക്കിടെ വീണ്ടും ഉരുൾപൊട്ടി ജോജിയെ മണ്ണും കല്ലും വന്ന് മൂടുകയായിരുന്നു എന്ന് കരുതുന്നു.

പ്രളയ ദുരന്തം വിതച്ച എരുമേലി, മണിമല കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എം കെ തോമസ്കുട്ടി വ്യാപാരി വ്യവസായി യൂത്ത് വിങ്ങിൻെറ നേതൃത്വത്തിൽ സന്ദർശിച്ചു

സ്വന്തം ലേഖിക കോട്ടയം: പ്രളയ ദുരന്തം വിതച്ച എരുമേലി, മണിമല കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എം കെ തോമസ്കുട്ടി വ്യാപാരി വ്യവസായി യൂത്ത് വിങ്ങിൻെറ നേതൃത്വത്തിൽ സന്ദർശിക്കുകയും സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യ്തു. യൂത്ത് വിംഗ് ജില്ലാ ട്രഷറർ ജിൻറു കുര്യൻ, വൈസ് പ്രസിഡൻറ്മാരായ റൗഫ് റഹീം, റോഷൻ ജോസഫ് , അരുൺ മർക്കോസ് മാടപ്പാട്ട് എന്നിവർ നേതൃത്വം നല്കി. മണിമല റോഡിൽ 12 അടിയോളം ജലനിരപ്പ് ഉയരുകയും നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിൽ ആവുകയും […]

കോട്ടയം ജില്ലയില്‍ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടു കിട്ടി- മന്ത്രി വി. എന്‍ വാസവന്‍

സ്വന്തം ലേഖിക കോട്ടയം: ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളി, കവാലി മേഖലയില്‍ നിന്നു കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടു കിട്ടിയതായി സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി താലൂക്കിലെ 13 പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ(65), മാര്‍ട്ടിന്‍(48), സിനി മാര്‍ട്ടിന്‍(45), സ്‌നേഹ മാര്‍ട്ടിന്‍(14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍(10), ഏന്തയാര്‍ ഇളംതുരുത്തിയില്‍ സിസലി(50), ഇളംകാട് മുണ്ടകശേരി റോഷ്ണി വേണു(48) ഇളംകാട് ആറ്റുചാലില്‍ സോണിയ ജോബി (45), അലന്‍ ജോബി(14), കൂവപ്പള്ളി സ്രാമ്പിക്കല്‍ രാജമ്മ(64), ഇളംകാട് […]