മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖിക കണ്ണൂർ: മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്‌ഐ എം സി പ്രമോദിന് സസ്പെൻഷൻ. ഇന്റലിജൻസ് എഡിജിപിയുടേതാണ് നടപടി. ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തതിനു മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ എഎസ്‌ഐ മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. പൊലീസിന് വീഴ്ചപറ്റിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് എസ്പി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷന് നടപടി. ട്രെയിനിലെ ടിടിഇയുടെ ആവശ്യപ്രകാരമാണ് പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടത്. എന്നാല്‍ ട്രെയിനിൽ നിന്ന് ഇറക്കുമ്പോൾ ചവിട്ടിയത് ഗുരുതരമായ തെറ്റാണെന്നും റിപ്പോർട്ടിൽ […]

കുമരകത്ത് ആളൊഴിഞ്ഞ പ്രദേശത്ത് ആത്മഹത്യ ചെയ്ത യുവാവിനൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി; വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിൽ പെൺകുട്ടി കഴിഞ്ഞത് 20 മണിക്കൂർ

സ്വന്തം ലേഖകൻ കുമരകം: ചീപ്പുങ്കൽ ആളൊഴിഞ്ഞ പ്രദേശത്ത് ആത്മഹത്യ ചെയ്ത യുവാവിനൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി. ഇന്ന് രാവിലെ പ്രദേശവാസി വിനോദാണ് പാടത്തെ വരമ്പിൽ തളർന്ന് കിടക്കുന്ന നിലയിൽ പെൺക്കുട്ടിയെ കണ്ടെത്തിയത്. പേടിച്ചു വിറച്ച യുവതി 20 മണിക്കൂറാണ് വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിൽ കഴിഞ്ഞത്. വൈക്കം വച്ചൂർ അംബികാ മാർക്കറ്റ് ഹേമാലയത്തിൽ ഗിരീഷിന്റെ മകൻ ഗോപു വിജയ് (22) തിങ്കളാഴ്ചയാണ് ജീവനൊടുക്കിയത്. ദുരൂഹ സാഹചര്യത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ഇന്നലെ പൊലീസിൻ്റെ നേതൃത്വത്തിൽ മാലിക്കായൽ പ്രദേശത്ത് മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തിയിരുന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. […]

ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ടു; ബില്ലിംഗ് മെഷീന്‍ വലിച്ചെറിഞ്ഞു കേടുപാട് വരുത്തി; ബീവറേജ് ഔട്ട് ലെറ്റില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശൂര്‍: ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ടു. അന്തിക്കാട് ബീവറേജ് ഔട്ട് ലെറ്റില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം യുവാവ് പിടിയില്‍. അരിമ്പൂര്‍ സ്വദേശി പണിക്കെട്ടി വീട്ടില്‍ കുഞ്ഞന്‍ എന്ന് വിളിക്കുന്ന രാകേഷിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാൾ. പൊതുമുതല്‍ നശിപ്പിച്ചെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അന്തിക്കാട് ബീവറേജിലെത്തിയ പ്രതി ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരോട് കയര്‍ത്തു സംസാരിക്കുകയും മദ്യം കൊടുക്കാതെ വന്നപ്പോള്‍ സ്ഥാപനത്തിലെ […]

ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായി; വീട്ടിലെത്തി വിവാഹാലോചന നടത്തി; കെട്ടിക്കോളാമെന്ന് വാ​ഗ്ദാനം നല്കി പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു; ഫോണില്‍ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നീട് മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കം; പരാതി നല്കിയപ്പോൾ മാനസീകരോ​ഗിയെന്ന് മുദ്രകുത്തി പൊലീസ്; നീതി ലഭിക്കണമെന്ന ആവശ്യവുമായി യുവതി

സ്വന്തം ലേഖകൻ കണ്ണൂർ: എട്ടുമാസം പ്രണയിച്ച് വിവാഹ വാഗ്ദാനം നല്‍കി ഓട്ടോ ഡ്രൈവറായ യുവാവ് ഒരുപാട് സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കുകയും മൊബൈല്‍ ഫോണില്‍ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതായും യുവതിയുടെ പരാതി. 23 വയസുകാരിയായ യുവതിയാണ് ഇതുസംബന്ധിച്ചു ചക്കരക്കല്‍ പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ എട്ടു മാസമായി നടുവില്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു. തന്റെ വീട്ടില്‍ വിവാഹ ആലോചനയുമായി എത്തിയ ഇയാള്‍ ഉമ്മയുടെയും അമ്മാവന്റെയും സമ്മതം വാങ്ങുകയും തന്നെ കെട്ടിക്കോളാമെന്ന് വാഗ്ദാനം നല്‍കി പലയിടങ്ങളിലും കൊണ്ടുപോയി […]

കുമരകത്ത് പട്ടാപ്പകല്‍ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നു മോഷണം; മിക്‌സി, കസേരകള്‍, പാത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ടു; ആക്രി പെറുക്കാന്‍ എത്തിയ സംഘമാണു മോഷണം നടത്തിയതെന്നു പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ കുമരകം: പട്ടാപ്പകല്‍ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നു മോഷണം. മിക്‌സി, കസേരകള്‍, പാത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ടു. കവണാറ്റിന്‍കര ഗോഗിനിക്കരി കായലില്‍ മധുവിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണു മോഷണം നടന്നത്‌. വീട്ടുകാര്‍ പുറത്തുപോയ സമയത്താണു മോഷണം. അടുക്കളയില്‍ ഉണ്ടായിരുന്ന മിക്‌സി, കസേരകള്‍, പാത്രങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ എല്ലാം എല്ലാം മോഷ്‌ടാക്കള്‍ അപഹരിച്ചു. ആക്രി പെറുക്കാന്‍ എത്തിയ സംഘമാണു മോഷണം നടത്തിയതെന്നു പ്രാഥമിക നിഗമനം. കുമരകം എസ്‌.ഐ.എസ്‌ സുരേഷിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തി എത്തി അനേ്വഷണം ആരംഭിച്ചു.

പൊലീസ് ഉദ്യോ​ഗസ്ഥർ എന്ന വ്യാജേനയെത്തി എൺപത് ലക്ഷത്തിന്റെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവം; ആലപ്പുഴ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം കോഡൂരില്‍ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്ന വ്യാജേനയെത്തി എൺപത് ലക്ഷത്തിന്റെ കുഴല്‍പ്പണം കവര്‍ച്ച ചെയ്‌ത സംഘത്തിലെ ആലപ്പുഴ സ്വദേശികളായ രണ്ട്‌ പേര്‍ അറസ്റ്റിൽ. ആലപ്പുഴ മുതുകുളം സ്വദേശികളായ വെള്ളശ്ശേരി മണ്ണല്‍ വീട്ടില്‍ അജി ജോണ്‍സന്‍ (32) ,രമ്യ ഭവനം വീട്ടില്‍ രഞ്‌ജിത്ത്‌(26) എന്നിവരേയാണ്‌ മലപ്പുറം ഇന്‍സ്‌പക്‌ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തത്‌. സംഭവദിവസം നാലോളം വാഹനങ്ങളിലായി പോലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്ന വ്യാജേന എത്തിയാണ്‌ പ്രതികള്‍ കുഴല്‍പ്പണം കടത്തിയത്. വാഹനം സഹിതം തട്ടികൊണ്ടു പോയാണ് കവര്‍ച്ച […]

നടി ആക്രമിക്കപ്പെട്ട കേസ്; അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടന്‍ ദിലീപ്; എന്നാൽ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇരയായ നടിയുടെ കത്ത്

സ്വന്തം ലേഖകൻ കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടന്‍ ദിലീപ് രംഗത്ത്. വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെ സംവിധായകന്‍ ബാലചന്ദ്രന്റെ ആരോപണവും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസിന്റെ ഇടപെടലും അന്വേഷിക്കണമെന്നതാണ് ആവശ്യം. ഇതു സംബന്ധമായി സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ഇന്‍്റലിജന്‍സ് മേധാവി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളത്. ഈ വിചാരണയില്‍ നിന്നും രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നാണ് ആരോപണം. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം […]

കോട്ടയം കുമരകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പ്രണയ തർക്കമെന്ന് ആത്മഹത്യാകുറിപ്പ് : ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ കു​​മ​​ര​​കം: ചീ​​പ്പു​​ങ്ക​​ല്‍ പാ​​ല​​ത്തി​​ന് പ​​ടി​​ഞ്ഞാ​​റു ഭാ​​ഗ​​ത്ത് ഇ​​റി​​ഗേ​​ഷ​​ന്‍ വ​​കു​​പ്പി​​ന്‍റെ ചി​​റ​​യി​​ല്‍ ചീ​​പ്പി​​ന്‍റെ സ​​മീ​​പ​​ത്തെ മ​​ര​​ത്തി​​ല്‍ യു​​വാ​​വി​​നെ തൂ​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. അം​​ബി​​കാ മാ​​ര്‍​​ക്ക​​റ്റി​​നു സ​​മീ​​പം മാ​​ന്പ്ര​​യി​​ല്‍ ഹേ​​മാ​​ല​​യ​​ത്തി​​ല്‍ പ​​രേ​​ത​​നാ​​യ ഗി​​രീ​​ഷി​​ന്‍റെ മ​​ക​​ന്‍ ഗോപി വി​​ജ​​യി (19)യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ് തൂ​​ങ്ങി​​യ നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്. ഒ​​രു പെ​​ണ്‍​കു​​ട്ടി​​ക്കൊ​​പ്പം യു​​വാ​​വ് രാ​​വി​​ലെ ഇ​​വി​​ടേ​​ക്ക് വ​​രു​​ന്ന​​ത് പ​​ല​​രും ക​​ണ്ടി​​രു​​ന്നു. സംഭവസ്ഥലത്തുനിന്നും ബാഗും ഗോപി എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. പെൺകുട്ടിയുമായുള്ള പ്രണയം സംബന്ധിച്ച തർക്കം മൂലമാണ് ആത്മഹത്യയെന്ന് കത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു വെ​​സ്റ്റ് പോ​​ലീ​​സ് […]

കോട്ടയം മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും പോക്‌സോ കേസ് അതിജീവിതകളായ നാലു പെണ്‍കുട്ടികളെ കാണാതായി; കാണാതായവരില്‍ 13 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍

സ്വന്തം ലേഖകൻ കോട്ടയം: മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും പോക്‌സോ കേസ് അതിജീവിതകളായ നാലു പെണ്‍കുട്ടികളെ കാണാതായി. 13 വയസുള്ള രണ്ടു പെണ്‍കുട്ടികളെയും, 14 വയസുള്ള ഒരു പെണ്‍കുട്ടിയെയും, ഒരു പതിനേഴുകാരിയെയുമാണ് കാണാതായത്. പോക്‌സോ കേസുകളില്‍ അതിജീവിതകളായ പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്നതിനായി ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തിലാണ് കോട്ടയം മാങ്ങാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ നാലു പെണ്‍കുട്ടികളെ കാണാതായത്. മുണ്ടക്കയം, ഏറ്റുമാനൂര്‍, മണര്‍കാട്, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളില്‍ വിവിധ പോക്‌സോ കേസുകളില്‍ ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളാണ് ഇവര്‍. ഇതില്‍ രണ്ടു […]

രാത്രിയിൽ ക​ര്‍​ഫ്യൂ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ ആ​ല​പ്പു​ഴ പു​ന്ന​പ്ര​യിൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ പൊലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചതായി പരാതി

സ്വന്തം ലേഖകൻ ആ​ല​പ്പു​ഴ: രാത്രിയിൽ ക​ര്‍​ഫ്യൂ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ ആ​ല​പ്പു​ഴ പു​ന്ന​പ്ര​യിൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ പൊലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചെന്ന് പരാതി. ആ​ല​പ്പു​ഴ പു​ന്ന​പ്ര​യി​ലാ​ണ് സം​ഭ​വം. പു​ന്ന​പ്ര സ്വ​ദേ​ശി അ​മ​ല്‍ ബാ​ബു​വി​നെ​യാ​ണ് ഡി​സം​ബ​ര്‍ 31ന് ​രാ​ത്രി​യി​ല്‍ ക​ര്‍​ഫ്യൂ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ പോ​ലീ​സ് മ​ര്‍​ദി​ച്ച​ത്. പ​രി​ക്കേ​റ്റ അ​മ​ല്‍ ബാ​ബു​വി​നെ പോ​ലീ​സു​കാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ഴി​മാ​റ്റി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ലാ​ത്തി​കൊ​ണ്ട് അ​ടി​യേ​റ്റ​തി​ന്‍റെ പാ​ടു​ക​ള്‍ അ​മ​ലി​ന്‍റെ ശ​രീ​ര​ത്തി​ലു​ണ്ട്. യു​വാ​വി​ന് ഇ​പ്പോ​ള്‍ ന​ട​ക്കാ​നോ പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല. അ​മ​ലി​ന്‍റെ കൈ​വ​ശം ആ​പ്പി​ളി​ന്‍റെ ഐ ​ഫോ​ണ്‍ 12 ഉ​ണ്ടാ​യി​രു​ന്നു. ഈ ​ഫോ​ണ്‍ എ​സ്‌ഐ വാ​ങ്ങി നി​ല​ത്തെ​റി​ഞ്ഞ് […]