ഇന്നത്തെ നിർമ്മൽ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ നിർമ്മൽ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.7,000,000/- (70 Lakh) NN 608798 Consolation Prize Rs.8,000/- NO 608798 NP 608798 NR 608798 NS 608798 NT 608798 NU 608798 NV 608798 NW 608798 NX 608798 NY 608798 NZ 608798 2nd Prize Rs.10,00,000/- (10 Lakh) NV 705061 3rd Prize Rs.100,000/- (1 Lakh) NN 257784 NO 415004 NP 640331 NR 358722 NS 366702 […]

ഒമിക്രോണ്‍ വ്യാപനത്തെ തടയാന്‍ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വാക്സിന്‍ ഫലപ്രദം; പഠന റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖിക ജോഹന്നാസ്ബര്‍ഗ്: ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിൻ്റെ കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ഒമിക്രോണ്‍ വ്യാപനം ഫലപ്രദമായി തടയാന്‍ കഴിയുമെന്ന് പഠനം. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ പുറത്തിറക്കുന്ന ബൂസ്റ്റര്‍ ഡോസുകള്‍ 80 ശതമാനം വരെ ഒമിക്രോണ്‍ വ്യാപനം തടയാന്‍ കഴിയുമെന്നാണ് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 69000 ആരോഗ്യ പ്രവര്‍ത്തകര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നു. ഇതില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ടാണ് സൗത്ത്‌ ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സില്‍ പുറത്തുവിട്ടിരിക്കുന്നത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 20 വരെയാണ് […]

നി​ല​വി​ലു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ 374 ഗു​ണ്ട​കൾ; 2022ൽ പുതിയ ഗുണ്ടാ ലിസ്റ്റുമായി കോട്ടയം

സ്വന്തം ലേഖകൻ കോ​ട്ട​യം: പു​തു​വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ൽ പു​തി​യ ഗു​ണ്ടാ ലി​സ്റ്റ് വ​രു​ന്നു. ഗു​ണ്ട​ക​ളെ നേ​രി​ടാ​ൻ പു​തി​യ പ്ര​ത്യേ​ക സ്ക്വാ​ഡ് ജി​ല്ല​ക​ൾ തോ​റും രൂ​പീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ രൂ​പീ​ക​രി​ച്ച പു​തി​യ ഗു​ണ്ടാ സ്ക്വാ​ഡാ​ണ് നി​ല​വി​ലു​ള്ള ഗു​ണ്ട​ക​ളു​ടെ ലി​സ്റ്റ് പ​രി​ഷ്ക്ക​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 374 ഗു​ണ്ട​ക​ളാ​ണ് ലി​സ്റ്റി​ലു​ള്ള​ത്. ഈ ​ലി​സ്റ്റാ​ണ് പു​തി​യ ഗു​ണ്ടാ സ്ക്വാ​ഡ് പ​രി​ഷ്ക്ക​രി​ക്കു​ന്ന​ത്. ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എം.​എം. ജോ​സി​നാ​ണ് പു​തി​യ ഗു​ണ്ടാ സ്ക്വാ​ഡി​ൻറെ ചു​മ​ത​ല. […]

മാതാപിതാക്കള്‍ക്ക് വിസ്മയയോട് അമിത സ്‌നേഹം; സഹോദരിയെ കുത്തി വീഴ്‌ത്തിയ ശേഷമാണ് തീ കൊളുത്തിയത്; കത്തിച്ചത് ജീവനോടെയാണെന്നും ജിത്തുവിന്റെ മൊഴി

സ്വന്തം ലേഖിക പറവൂര്‍: പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജിത്തുവിനെ പോലീസ് വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. മാതാപിതാക്കള്‍ക്ക് വിസ്മയയോടുള്ള അമിത സ്‌നേഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിസ്മയ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിസ്മയയെ കുത്തി വീഴ്‌ത്തിയ ശേഷമാണ് തീ കൊളുത്തിയത്. വീട്ടിലെ കറിക്കത്തി ഉപയോഗിച്ചാണ് വിസ്മയെ കുത്തിയത്. അതിനു ശേഷം മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി. വിസ്മയയെ കത്തിച്ചത് ജീവനോടെയാണെന്നും ജിത്തുവിന്റെ മൊഴിയില്‍ പറയുന്നു. കയ്യാങ്കളിക്കിടയില്‍ ജിത്തുവിന്റെ വിരലിന് പരിക്കേറ്റിട്ടുണ്ട്. മുറിവേറ്റ വിരലുകളില്‍ ജിത്തു ബാന്‍ഡേജ് കെട്ടിയിരുന്നു. കൊലപാതകത്തിനു ശേഷം സിറ്റിയിലേക്ക് കടന്നു. പലരോടും ലിഫ്റ്റ് […]

കോവിഡ് മൂന്നാം തരംഗമെന്ന ആശങ്കയോടെ രാജ്യം പുതുവര്‍ഷത്തിലേക്ക്; ആയിരം കടന്ന് ഒമിക്രോണ്‍ ബാധിതര്‍

സ്വന്തം ലേഖിക ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗമെന്ന ആശങ്കയോടെ രാജ്യം പുതുവര്‍ഷത്തിലേക്ക്. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരം കടന്നു. പ്രതിദിന കോവിഡ് കേസുകളിലും 27 ശതമാനം വര്‍ധനയുണ്ടായി. മൂന്ന് ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര ഇരട്ടി കൂടി. പുതുവത്സരരാത്രിക്കായി പ്രധാന നഗരങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1270 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ 420ഉം ഡൽഹിയില്‍ 320ഉം രോഗികളുണ്ട്. 109 രോഗികളുള്ള കേരളമാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ മൂന്നാമത്. ഒന്നര മുതല്‍ മൂന്ന് ദിവസം […]

ചുട്ടു പൊള്ളി കോട്ടയം; പകൽ കത്തുന്ന ചൂടും രാത്രിയിൽ നല്ല തണുപ്പും; മീനച്ചിലാറിൽ ഒഴുക്ക് നിലച്ചു; വരണ്ട കിഴക്കൻ കാറ്റും തെളിഞ്ഞ ആകാശവും ചൂടുകൂടാൻ കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റവും കൂടുതൽ മഴ പെയ്ത കോട്ടയത്തിന് ഇപ്പോൾ പൊള്ളുന്നു. അധിക മഴയുമായാണ് ഇത്തവണ കോട്ടയത്തിന് ലഭിച്ചത്. 529.7 മില്ലീമീറ്റർ മഴയാണു പ്രതീക്ഷിച്ചിരുന്നതെങ്കിൽ പെയ്തത് 1215. 5 മില്ലീമീറ്റർ മഴ. എന്നാൽ കോട്ടയത്തിനെ വീർപ്പ് മുട്ടിക്കുന്നത് ഇപ്പോഴത്തെ കനത്ത ചൂടാണ്. 34, 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് പകൽ സമയത്ത് കോട്ടയത്ത് അനുഭവപ്പെടുന്നത്. ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന ജില്ലയായി കോട്ടയം മാറിയതായി കാലാവസ്ഥ കേന്ദ്രവും രേഖപ്പെടുത്തുന്നു. 23 ഡിഗ്രി വരെ ചൂട് കൂടാനുള്ള സാദ്ധ്യതയും ചൂണ്ടിക്കാണിക്കുന്നു. പകൽ കത്തുന്ന ചൂടും രാത്രിയിൽ […]

ഭൂപരിധി നിയമലംഘനം; പി വി അന്‍വര്‍ കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ നടപടി ആരംഭിച്ചു

സ്വന്തം ലേഖിക കോഴിക്കോട്: ഭൂപരിധി നിയമം ലംഘിച്ച്‌ പി വി അന്‍വര്‍ എംഎല്‍എ ഭൂമി കൈവശം വച്ചെന്ന പരാതിയില്‍ റവന്യു വകുപ്പ് നടപടി ആരംഭിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കോഴിക്കോട് ലാന്‍റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നടപടികള്‍ ആരംഭിച്ചത്. നടപടി വൈകുന്നതിനെതിരെ പരാതിക്കാരന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയാണ് പി വി അന്‍വര്‍ എംഎല്‍എയും കുടംബവും ഭൂപരിധി ചട്ടം ലംഘിച്ച്‌ ഭൂമി കൈവശം വച്ചെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത്. മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി വി […]

പാറമ്പുഴ ബത്‌ലഹേം പള്ളിയിലെ നൂറു വർഷം പഴക്കമുള്ള പടിക്കെട്ട് പൊളിച്ച്‌ നീക്കിയ സംഭവം; നാല് പേരെയും ജെ.സി.ബിയും പൊലീസ് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയിലേക്കുള്ള പടിക്കെട്ടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ നാല് പേരെയും ജെ.സി.ബിയും പൊലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്‌ച അർധരാത്രിക്കു ശേഷമായിരുന്നു ചിലർ മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ പടിക്കെട്ട്‌ പൊളിച്ചത്‌. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ്‌ കേസെടുത്തിരുന്നു. സമീപത്തെ വീടുകളിലേക്ക്‌ വഴി വെട്ടുന്നത്‌ സംബന്ധിച്ച്‌ കോടതിയിൽ കേസ്‌ നിലവിലുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ പടികൾ പൊളിച്ചു നീക്കിയത്. അറുപതോളം പടികൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണമേ ഇപ്പോൾ ബാക്കിയുള്ളൂ. നൂറു വർഷം പഴക്കമുള്ള പള്ളിയുടെ പടികളാണ്‌ പൊളിച്ച്‌ നീക്കിയത്‌. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് […]

കെ റെയിൽ പദ്ധതി; കോട്ടയം ജില്ലയിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം : കെ റെയിൽ പദ്ധതിക്കെതിരെ കോട്ടയം ജില്ലയിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. പദ്ധതിക്കായി ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുന്ന പനച്ചിക്കാട് പഞ്ചായത്തിൽ ശക്തമായ പ്രതിരോധമാണ് നാട്ടുകാർ തീർത്തത്. സർവേ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തിനു മുന്നിൽ അവർ മുട്ടു മടക്കുകയായിരുന്നു. കൂടാതെ ഇട്ട സർവേ കല്ലുകളെല്ലാം നാട്ടുകാർ തന്നെ എടുത്തു കളയുകയാണ് ചെയ്തത്. നിരവധി വീടുകളും കൃഷിയിടങ്ങളും ആരാധനാലയങ്ങളുമെല്ലാം പ്രദേശ വാസികൾക്ക് നഷ്ടമാകും എന്ന ആശങ്ക നില നിൽക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കോട്ടയം ജില്ലയിലെ 11 പഞ്ചായത്തുകളിലൂടെയും […]

ഇനി ഇ-ഓട്ടോകൾ ചാർജിങ് സ്റ്റേഷനുകൾ തേടി അലയണ്ട!; കേരളത്തിലുടനീളം വൈദ്യുതത്തൂണുകളിൽ വരുന്നത് 1140 കേന്ദ്രങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലുടനീളം ഇ-ഓട്ടോകൾക്കായി വൈദ്യുതത്തൂണുകളിൽ 1140 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും നടത്തിയ ചർച്ചയിലാണ് തീരുമാനം. നേരത്തേ കോഴിക്കോട് നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും അഞ്ചുവീതം സ്ഥാപിക്കും. കോർപ്പറേഷൻ പരിധിയിൽ വരുന്ന നിയോജകമണ്ഡലങ്ങളിൽ 15 എണ്ണം വീതവും സ്ഥാപിക്കാനാണ് തീരുമാനമായത്. വൈദ്യുതിവാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ സംരംഭകർക്ക് ഗതാഗതവകുപ്പ് 25ശതമാനം സബ്‌സിഡി നൽകുന്നുണ്ട്. ഇതിനുള്ള നോഡൽ ഏജൻസിയായി അനർട്ടിനെ നിയമിക്കും. കെഎസ്ഇബിയുടെ 26 […]