ഒന്നിലധികം തവണ ലൈംഗികമായി അതിക്രമിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: പ്രായപൂര്‍ത്തിയാവാത്ത ആണ്‍സുഹൃത്ത് പിടിയില്‍

സ്വന്തം ലേഖകൻ കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍സുഹൃത്ത് പിടിയില്‍. സുഹൃത്ത് പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറയുന്നു. ഡിസംബര്‍ 22ന് ആലുവ വെളിയത്തുനാട് സ്വദേശിനിയായ 15കാരി സ്‌കൂളില്‍ നിന്നു മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് തെരച്ചിലിനിടെ പിറ്റേന്ന് തടിക്കക്കടവ് പാലത്തിനു സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി പാലത്തിന് അടുത്തേക്ക് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പാലത്തിനു സമീപത്തു നിന്ന് സ്‌കൂള്‍ ബാഗും ചെരിപ്പും മറ്റും […]

ടിക്കറ്റ് നൽകുന്ന സമയത്ത് യുവതിയുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചു; കണ്ടക്ടറുടെ പ്രവൃത്തി കോർപറേഷന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കി; വൈക്കം ഡിപ്പോ കണ്ടക്ടർ പി. പി അനിലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

സ്വന്തം ലേഖകൻ വൈക്കം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ കണ്ടക്ടറെ പിരിച്ചുവിട്ടു. വൈക്കം ഡിപ്പോ കണ്ടക്ടർ പി. പി അനിലിനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. യാത്രക്കാരിക്ക് ടിക്കറ്റ് നൽകുന്ന സമയത്ത് അപമര്യാദയായി പെരുമാറിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. ടിക്കറ്റ് നൽകുന്ന സമയത്ത് യുവതിയുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. കണ്ടക്ടറുടെ പ്രവൃത്തി കോർപറേഷന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും അന്വേഷണത്തിൽ വിലയിരുത്തി. സംഭവത്തെ കുറിച്ച് അനിലിനോട് വിശദീകരണം തേടിയിരുന്നെങ്കിലും അതുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ നവംബർ 25 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. […]

‘തന്നെ കൈവച്ച കെ എസ് സുദര്‍ശന്റെ കൈവെട്ടും; ഡിവൈഎസ്പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലും’; അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ പദ്ധതിയിട്ടു; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ പുതിയ കേസിന്റെ എഫ് ഐ ആർ പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ പദ്ധതിയിട്ടു. നടന്‍ ദിലീപിനെതിരായ പുതിയ കേസിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. എസ്പി കെ എസ് സുദര്‍ശന്റെ കൈവെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറില്‍ പറയുന്നു. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും അപായപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്നാണ് എഫ്‌ഐആറിലെ കണ്ടെത്തല്‍. 2017 നവംബര്‍ 15നായിരുന്നു ഗൂഡാലോചന നടന്നത്. ‘തന്നെ കൈവച്ച കെ എസ് സുദര്‍ശന്റെ കൈവെട്ടും. ഡിവൈഎസ്പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്ന് ദിലീപ് ഭീഷണി […]

“കറുകച്ചാലിലെ വൈഫ് എക്സ്ചേഞ്ച്” ആയിരത്തിലധികം ദമ്പതിമാരുള്ള ഫേസ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മ; ഡോക്ടർമാരും വക്കീലന്മാരും, വ്യവസായികളുമായി നിരവധി ഉന്നതർ കൂട്ടായ്മയിൽ; സോഷ്യൽ മീഡിയ പരിചയം ഭാര്യമാരെ പരസ്പരം കൈമാറുന്ന രീതിയിലെത്തും; ചില സ്ത്രീകൾക്ക് നാലുപേരുമായി ബന്ധപ്പെടാന്‍ വരെ അവസരം ; വൈഫ് എക്സ്ചേഞ്ചിൽ കുടുങ്ങുന്നത് കോട്ടയം ജില്ലയിലെ പ്രമുഖർ

സ്വന്തം ലേഖകൻ കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറി ലൈം​ഗിക ബന്ധത്തലേർപ്പെടുന്ന സംഘം കോട്ടയത്ത്. കേട്ടുകേൾവി മാത്രമുള്ള വാർത്ത ആനുഭവസ്ഥ വിശദീകരിക്കുമ്പോൾ സാംസ്കാരിക കേരളം തല കുനിക്കുന്നു. മറ്റുള്ള രാജ്യങ്ങളിൽ ചിലപ്പോൾ സ്ഥിരം സംഭവിക്കുന്നവയാണെങ്കിലും സാംസ്കാര സമ്പന്നരായ മലയാളികൾ തന്നെ അതും കോട്ടയത്ത് ഇത് അനുകരിക്കുന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നു. ഫെയ്സ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ‘കപ്പിള്‍ മീറ്റ് കേരള’എന്ന ഗ്രൂപ്പുകളിലൂടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ആദ്യം ഗ്രൂപ്പുകളിലൂടെ പരസ്പരം പരിചയപ്പെടും. പിന്നീട് നേരിട്ട് കാണുകയും പരസ്പരം ഭാര്യമാരെ കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതാണ് […]

കോട്ടയം ജില്ലയില്‍ 364 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 192 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 364 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 364 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 192 പേര്‍ രോഗമുക്തരായി. 3312 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 169 പുരുഷന്‍മാരും 165 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 76 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2870 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 347761 പേര്‍ കോവിഡ് ബാധിതരായി. 341875 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12883 പേര്‍ ക്വാറന്റയിനില്‍ […]

സംസ്ഥാനത്ത് ഇന്ന് 6238 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 2390 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6238 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,108 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

തിരുവല്ലയില്‍ വൈദികനും ഭാര്യയും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു; ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ആളപായമില്ല

സ്വന്തം ലേഖകൻ പത്തനംതിട്ട: തിരുവല്ലയില്‍ വൈദികനും ഭാര്യയും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു. വൈദികനായ .പി.റ്റി കോശി, ഭാര്യ അച്ചാമ്മ കോശി എന്നിവർ സഞ്ചരിച്ച കാർ തിരുവല്ലയ്ക്കടുത്ത് തോട്ടഭാഗം നിര്‍മ്മല ലൈബ്രറിക്കു മുന്‍പിലാണ് അപകടത്തിൽപെട്ടത്. റാന്നിയില്‍ നിന്നും തിരുവല്ല കിഴക്കന്‍ മുത്തൂര്‍ ഉള്ള വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇടിയുടെ ആഘാതത്തില്‍ കാറിടിച്ച് രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ ഒടിഞ്ഞുവീണു. ലൈന്‍ കമ്പികള്‍ അടക്കമാണ് കാറിന് മുകളിലേക്കും റോഡിലേക്കും വീണത്. തിരക്ക് കുറഞ്ഞ സമയത്താണ് അപകടമുണ്ടായത്. അതിനാൽ വൻ ദുരന്തം ഒഴിവായി . പൊലീസോ ഫയര്‍ഫോഴ്‌സോ […]

ക്യാബിന്‍ ക്രൂവിനോട് മാനേജ്‌മന്റ് വിവേചനപരമായ സമീപനം സ്വീകരിക്കുന്നു; അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയന്‍; പങ്കെടുക്കുന്നത് മുന്നോറോളം ജീവനക്കാർ; സംസ്ഥാനത്ത് 86 വിമാന സര്‍വീസുകളെ ബാധിച്ചേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന്‍ ക്രൂവിനോട് മാനേജ്‌മന്റ് വിവേചനപരമായ സമീപനം സ്വീകരിക്കുന്നു എന്നാരോപിച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയന്‍. ജനുവരി 15 മുതല്‍ ജീവനക്കാർ സമരം ആരംഭിക്കും. ഡ്യൂട്ടിക്കിടയില്‍ അംഗവൈകല്യം ഉണ്ടായ ക്യാബിന്‍ ക്രൂവിനോട് നീതി പാലിക്കുക, ക്യാബിന്‍ ക്രൂവിന്റെ അഞ്ചുവര്‍ഷത്തെ നിയമന കരാര്‍ ഒരുവര്‍ഷമായി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുക, നിയമന അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഓപ്പറേഷന്‍ ഫിനാന്‍സ്, എയര്‍പോര്‍ട്ട് സര്‍വീസ് […]

ബാഗുകൾ‍ കീറാതെ വിദഗ്ധമായി തുറന്ന് മോഷണം;ഏഴ് ദിവസത്തിനിടെ ആറ് മോഷണങ്ങൾ! സ്വർണവും പണവും അടിച്ചുമാറ്റുന്നു; മൂവാറ്റുപുഴയിൽ ബസ് യാത്രക്കാരെ വിറപ്പിച്ച് മോഷ്ടാക്കൾ

സ്വന്തം ലേഖകൻ കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസിൽ മോഷണം തുടർക്കഥയാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ആറ് മോഷണങ്ങളാണ് മൂവാറ്റുപുഴ നഗരത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസുകളിൽ നടന്നത്. പൊലീസിൽ ഉൾപ്പെടെ പരാതി നൽകിയ മോഷണങ്ങളുടെ എണ്ണമാണിത്. വേറെയും മോഷണങ്ങൾ നടന്നിട്ടുണ്ടെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ഡിസംബർ 31ന് സ്വകാര്യ ബസിൽ നിന്ന് മഠത്തിക്കുടിയിൽ മിനിമോളുടെ 1 പവൻ മാലയും 1000 രൂപയുമാണ് കവർന്നത്. രാവിലെ 9.45 പുളിഞ്ചുവടിനും വെള്ളൂർകുന്നത്തിനും ഇടയ്ക്കാണ് മോഷണം നടന്നത്. എടിഎം കാർഡുകളും മറ്റു വിലപ്പെട്ട രേഖകളും അടങ്ങുന്ന ബാഗും നഷ്ടമായി. വെള്ളുർക്കുന്നത്ത് […]

സംസ്ഥാനത്ത് കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ നാളെ മുതൽ; കരുതല്‍ ഡോസ് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ അറിയേണ്ടതെല്ലാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് വാക്‌സിന്‍ നല്‍കുക. കരുതല്‍ ഡോസിനുള്ള ബുക്കിങ് ഇന്നു മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയും നേരിട്ടും ബുക്ക് ചെയ്യാം. കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ […]