‘നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വിവാഹ വാഗ്ദാനം നല്‍കി’; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 25 വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

സ്വന്തം ലേഖിക തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പട്ടികജാതിക്കാരിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിന്‍ ബിജുവിനെയാണ് (23) തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം അധികം ശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 2017-18 കാലത്താണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരമിട്ട് വിവാഹ വാഗ്ദാനം നല്‍കി പ്രതി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഭീഷണിപ്പെടുത്തി […]

ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിൻ്റെ പേഴ്സണല്‍ സ്റ്റാഫില്‍ 17 പേരെ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്; പുതിയ നിയമനം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ

സ്വന്തം ലേഖിക തിരുവനന്തപുരം: ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിൻ്റെ പേഴ്സണല്‍ സ്റ്റാഫില്‍ 17 പേരെ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ചീഫ് വിപ്പിന്റെ പേര്‍സണല്‍ സ്റ്റാഫില്‍ ഡ്രൈവറും പേഴ്സണല്‍ അസിസ്റ്റൻ്റും അടക്കം 7 പേരെ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ 17 പേരെ കൂടി ഉള്‍പ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് വീണ്ടും പേഴ്സണല്‍ സ്റ്റാഫ് നിയമനം. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതില്‍ 4 പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയവരാണ്. ചീഫ് വിപ്പ് […]

ഗാര്‍ഹിക പീഡന പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല; പൊലീസ് സ്റ്റേഷനു മുന്നില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

സ്വന്തം ലേഖിക കൊല്ലം: പരവൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. പരവൂര്‍ സ്വദേശിനി ഷംനയാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഷംന ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് നടപടി എടുത്തില്ലെന്നാരോപിച്ചാണ് യുവതി സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ചത്. തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലീസ് വാദം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ്; 36 മരണങ്ങള്‍; 3012 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157, ആലപ്പുഴ 136, ഇടുക്കി 120, വയനാട് 87, പാലക്കാട് 77, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,388 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

മതസ്പര്‍ദ്ധയും, ചേരിതിരിവും വളര്‍ത്തുന്ന സന്ദേശങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചാല്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്കെതിരെയും നടപടി; കര്‍ശന നിര്‍ദേശവുമായി കേരളാ പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവ‌ര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ സന്ദേശങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമൂഹത്തിലെ ഏത് കാര്യത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന പ്രവണതയാണ് ഇന്ന് കണ്ടു വരുന്നത്. ഇത് സമൂഹത്തിൽ നിരവധി പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും, പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഇത്തരം ഗ്രൂപ്പിന്റെ അഡ്മിനുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് പൊലീസ് അറിയിച്ചു.

കോട്ടയം ജില്ലയിൽ 253 പേർക്കു കോവിഡ്; 131 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 253 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 253 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയുമുൾപ്പെടുന്നു. 131 പേർ രോഗമുക്തരായി. 4162 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 112 പുരുഷൻമാരും 111 സ്ത്രീകളും 30 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2890 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 343192 പേർ കോവിഡ് ബാധിതരായി. 336368 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20677 പേർ ക്വാറന്റയിനിൽ […]

പിങ്ക് പൊലീസ് പരസ്യ വിചാരണ; ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖിക കൊച്ചി: മോഷണക്കുറ്റം ആരോപിച്ച്‌ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ കോടതി നടപടി. ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാരിനോട് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. സംഭവത്തില്‍ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ ജില്ലാ പോലിസ് മേധാവിയോട് അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ജനങ്ങളുമായി ഇടപെടുന്നത് സംബന്ധിച്ച്‌ സംഭവത്തില്‍ കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് പ്രത്യേക പരിശീലനം കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ പരാതിക്കാര്‍ക്ക് കോടതി ചെലവായി […]

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാണാതായ യുവതി ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍

സ്വന്തം ലേഖിക നന്മണ്ട: കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴകുളം പാറക്കുഴി രജീഷിന്റെ ഭാര്യ (23 ) ശിശിരയെയാണ് ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീടിന് സമീപത്തെ ക്വാറിയില്‍ വെളിച്ചം കണ്ടതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പാറക്കുളത്തിന് സമീപം യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാലുശ്ശേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ആന്റ് റസ്ക്യൂ സംഘം പുലര്‍ച്ചെയോടെ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ […]

നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി നൽകരുതെന്ന ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാത്ത വീര്യം; ദിലീപിനെ 82 ദിവസം ജയിലിൽ കിടത്തിയ ആർജ്ജവം ഇന്നോളം ഒരു രാഷ്ട്രിയക്കാരനും പ്രകടമാക്കാത്തത്; പി ടി തോമസിന്റെ നിശ്ചയദാർഢ്യത്തിന്റെ കഥ ഇങ്ങനെ…

സ്വന്തം ലേഖകൻ കൊച്ചി: വോട്ടു ബാങ്കും സ്വന്തം പാർട്ടിയിലെ ഭൂരിപക്ഷവും എവിടെ എന്ന് നോക്കിയല്ല പി ടി തോമസ് ഒരുകാലത്തും നിലപാടുകൾ എടുത്തിരുന്നത്. നീതി എവിടെയാണോ അവിടെ പി ടി ഉണ്ടായിരുന്നു. ആർക്കാണോ നീതി വേണ്ടത് അവർക്കായി ഉയരുന്ന ശബ്ദമായിരുന്നു പി ടിയുടേത്. താരത്തിളക്കത്തിൽ കേരളം ചർച്ച ചെയ്യാതെ പോകുമായിരുന്ന ഒരു കേസ് ഇന്നും കേരളത്തിൽ കത്തി നിൽക്കുന്നതും പി ടി എന്ന ദ്വയാക്ഷരിയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാ‌ണ്. മലയാളത്തിലെ ജനപ്രിയ നടനായി വിലസിയ ദിലീപിനെ 82 ദിവസം ജയിലിൽ കിടത്തിയത് പി ടി […]

ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തിവെക്കണം; മമ്മൂട്ടിയുടെ സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

സ്വന്തം ലേഖകൻ ചെന്നൈ: നടന്മാരായ മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയ്ക്കടുത്തുള്ള ചെങ്കൽപ്പെട്ടിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്‌നാട് ലാൻഡ് അഡ്മിനിസ്‌ട്രേഷൻ കമ്മിഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചെങ്കൽപ്പെട്ടിലെ കറുപ്പഴിപ്പള്ളം എന്ന സ്ഥലത്ത് 40 ഏക്കർ സ്ഥലമാണ് മമ്മൂട്ടിക്കും ദുൽഖറിനുമുള്ളത്. 1997-ൽ കപാലി പിള്ള എന്നയാളിൽനിന്നാണ് സ്ഥലം വാങ്ങിയത്. 2007-ലാണ് ലാൻഡ് അഡ്മിനിസ്‌ട്രേഷൻ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത്. ഉത്തരവിനെതിരേ അതേവർഷം മദ്രാസ് ഹൈക്കോടതിയിൽനിന്ന് മമ്മൂട്ടി അനുകൂല വിധിയും നേടിയിരുന്നു. എന്നാൽ, ഹൈക്കോടതി ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ 2020 […]