ബാലികമഠത്തിൽ താമസിച്ചുപഠിക്കുകയായിരുന്ന പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയത് കോവിഡ് ലോക്ഡൗൺ കാലത്ത്; രോഗിയായ അമ്മ ഉറങ്ങിയാൽ അതിക്രമം; കോന്നിയിൽ 13-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് അച്ഛൻ; ബന്ധുക്കളടക്കം വിവരം മറച്ചു വെയ്ക്കാൻ ശ്രമിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്ന്
സ്വന്തം ലേഖകൻ
പത്തനംതിട്ട: കോന്നിയിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛൻ കസ്റ്റഡിയിൽ. കോന്നിയിൽ താമസിക്കുന്ന 45-കാരനെയാണ് പോലീസ് പിടികൂടിയത്. 13 വയസുള്ള മകളെയാണ് പ്രതി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയത്. പെൺകുട്ടിയെ പോലീസ് മഹിളാമന്ദിരത്തിലേക്ക് മാറ്റി.
ബാലികമഠത്തിൽ താമസിച്ചുപഠിക്കുകയായിരുന്നു പെൺകുട്ടി. കോവിഡ് ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞവർഷം വീട്ടിൽ തിരിച്ചെത്തി. അന്നുമുതലാണ് അച്ഛൻ ലൈംഗിക പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ഒന്നരവർഷമായി അച്ഛൻ പീഡിപ്പിച്ചുവരികയാണെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. കുട്ടിയുടെ അമ്മ രോഗിയായതിനാൽ ധാരാളം മരുന്നുകൾ കഴിക്കുന്നയാളാണ്. അതിനാൽതന്നെ മരുന്ന് കഴിച്ച് വേഗം ഉറങ്ങിപ്പോവുമായിരുന്നു. ഈ സാഹചര്യത്തിൽ അമ്മയറിയാതെ രാത്രി ഉറങ്ങുന്നതിനിടെ അച്ഛൻ മകളെ പീഡനത്തിനിരയാക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിക്ക് ചില ശാരീരികപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതോടെ അച്ഛനുതന്നെയാണ് മകൾ ഗർഭിണിയാണെന്ന സംശയം തോന്നിയത്. ഇത് സ്ഥിരീകരിച്ചതോടെ ആരുമറിയാതെ ഗർഭഛിദ്രം നടത്താനായി ബന്ധുവിന്റെ സഹായം തേടുകയായിരുന്നു. എന്നാൽ വിവരമറിഞ്ഞ ബന്ധു ഇക്കാര്യം കോന്നി പോലീസ് സ്‌റ്റേഷനിൽ അറിയിച്ചു. തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. വൈദ്യപരിശോധനാ ഫലത്തിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞതോടെയാണ് അച്ഛനെ കസ്റ്റഡിയിലെടുത്തത്.