ഹേമ കമ്മീഷൻ റിപ്പോർട്ട് മൂടിവെക്കുന്നത് ഉന്നതരെ വെള്ളപൂശാനോ? കമ്മീഷന്റെ പേരിൽ ഹേമ കൈപ്പറ്റിയത് ഒരുകോടി രൂപ; കമ്മീഷന്റെ ആകെ ചെലവ് ഒരുകോടി ആറുലക്ഷം രൂപ; ഒരുകോടിയ്ക്ക് മുകളിൽ മുടക്കിയിട്ടും റിപ്പോർട്ട് വെളിച്ചം കണ്ടില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമീഷന്റെ പ്രവർത്തനങ്ങൾക്കായി സർക്കാര് വിനിയോ​ഗിച്ച ചെലവ് കണ്ടാൽ മൂക്കത്ത് വിരൽ വെക്കുകയല്ലാതെ മറ്റ് മാർ​ഗമൊന്നുമില്ല. സിനിമ തൊഴിലിടത്തിലെ ചൂഷണങ്ങളെ സംബന്ധിച്ച് പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് രണ്ട് വർഷമായിട്ടും പുറത്തുവിടാത്തതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ആണ് പുതിയ വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷനായി സർക്കാർ ചെലവാക്കിയത് ഒരു കോടിയിലധികം രൂപയെന്ന് വിവരാവകാശ രേഖ. ഇതിൽ […]

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മൂടിവെക്കുന്നത് ഉന്നതരെ വെള്ളപൂശാന്‍: ഭാഗ്യലക്ഷ്മി

സ്വന്തം ലേഖകൻ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തതില്‍ വിമര്‍ശനം അറിയിച്ച് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.ഉന്നതരെ വെള്ളപൂശുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാത്തതില്‍ പാര്‍വ്വതി തിരുവോത്ത്,റിമ കല്ലിങ്കല്‍ തുടങ്ങിയ ഡബ്ല്യുസിസി അംഗങ്ങളും വിമര്‍ശനം അറിയിച്ചിരുന്നു. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ – ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വിടാത്തത് ഉന്നതരെ വെള്ളപൂശാനാണ്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഞാന്‍ അടക്കമുള്ള സ്ത്രീകള്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് മണിക്കൂറുകളോളം ഹേമാ കമ്മീഷന് മുന്നില്‍ […]

പഴയ കുടിശിക അടച്ചില്ലെങ്കില്‍ രാത്രി വൈദ്യുതി വിച്ഛേദിക്കുമെന്ന് വ്യാജ സന്ദേശം; കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നഷ്ടമായത് 10,000 രൂപ

സ്വന്തം ലേഖിക കോട്ടയം: വൈദ്യുതി കുടിശിക അടയ്‌ക്കാനുണ്ടെന്നും രാത്രി വൈദ്യുതി വിച്ഛേദിക്കുമെന്നും കാണിച്ച്‌ ലഭിച്ച സന്ദേശത്തിന് പിന്നാലെ വനിത ഡോക്ടര്‍ക്ക് നഷ്ടമായത് 10,000 രൂപ. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കാണ് പണം നഷ്ടമായത്. പഴയ വൈദ്യുതി ബില്‍ അടയ്‌ക്കാനുണ്ടെന്നും, രാത്രി 9.30ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുമാണ് ഇവര്‍ക്ക് ലഭിച്ച സന്ദേശം. ഉടന്‍ തന്നെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെടണമെന്നും ഇവര്‍ക്ക് ലഭിച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതിനായി ഒരു ഫോണ്‍ നമ്പറും സന്ദേശത്തോടൊപ്പം നല്‍കിയിരുന്നു. വൈദ്യുതി വകുപ്പില്‍ നിന്ന് ലഭിച്ച ഔദ്യോഗിക സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച്‌ ഡോക്ടര്‍ […]

കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവൃത്തി; പാക് അനുകൂല മുദ്രാവാക്യം ആലേഖനം ചെയ്ത ബലൂൺ വിറ്റ ഹൈപ്പർ മാർക്കറ്റ്‌ ഉടമക്കെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ അഴിയൂർ: പാക് അനുകൂല മുദ്രാവാക്യം ആലേഖനം ചെയ്ത ബലൂൺ വിറ്റ അഴിയൂരിലെ കാരി ഫ്രഷ് ഹൈപ്പർ മാർക്കറ്റ്‌ ഉടമക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തി ചെയ്തതിന് ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ‘ഐ ലവ് പാക്കിസ്താൻ’ എന്ന് ആലേഖനം ചെയ്ത്‌ വിൽപ്പനക്കെത്തിച്ച ബലൂണുകൾ ആളുകൾക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. സംഭവമറിഞ്ഞ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുംബൈയിൽ നിന്നെത്തിച്ച പാക്കറ്റുകളിലെ ബലൂണുകളിലാണ് പാക്ക് അനുകൂല മുദ്രാവാക്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഈ ഹൈപ്പര്‍ മാര്‍ക്കറ്റ് […]

ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണമെന്ന് വീണ ജോര്‍ജ്: സ്വന്തം പാര്‍ട്ടിയോട് പറഞ്ഞിട്ട് ജനങ്ങളെ ഉപദേശിക്കാന്‍ മറുപടി; മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം. സര്‍ക്കാര്‍ പരിപാടികള്‍ക്കും പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെയാണ് പ്രധാന വിമര്‍ശനം ഉയർന്നിരിക്കുന്നത്. ‘മാസ്ക്, സോഷ്യല്‍ ഡിസ്റ്റന്‍സ് ഒന്നുമില്ലാതെ ഒരു തിരുവാതിര… നാണമില്ലേ…??? നിങ്ങള്‍ക്ക് ജനങ്ങളെ ഇങ്ങനെ വിഡ്ഢികള്‍ ആക്കാന്‍’ എന്ന് ഒരാള്‍ ആരോഗ്യമന്ത്രിക്ക് മറുപടിയായി കമന്റില്‍ കുറിച്ചു. ‘ഒരു 10 തിരുവാതിര കൂടി നടക്കട്ടെ മാഡം പഴി […]

പതിനാറുകാരിക്ക് വിവാഹം; മാതാപിതാക്കൾ അലപ്പുഴയിൽ അറസ്റ്റിൽ

സ്വന്തം ലേഖിക ആലപ്പുഴ: പതിനാറുകാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ വധുവിന്റേയും വരന്റേയും മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പൂച്ചാക്കലിലാണ് സംഭവം. വിവാഹത്തിന് നേതൃത്വം നല്‍കിയ പെണ്‍കുട്ടിയുടെ അച്ഛനേയും വരന്റെ അമ്മയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുന്‍പായിരുന്നു തമിഴ്നാട് സ്വദേശിയുടേയും പെണ്‍കുട്ടിയുടേയും വിവാഹം നടന്നത്. തുടര്‍ന്ന് ഇവര്‍ തമിഴ്നാട്ടിലേക്ക് പോയി. സംഭവം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പൂച്ചാക്കല്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പാണാവള്ളിയില്‍ നിന്നു പെണ്‍കുട്ടിയുടെ പിതാവിനെയും തമിഴ്നാട്ടില്‍ നിന്നു വരന്റെ മാതാവിനെയും അറസ്റ്റ് ചെയ്തു. യുവാവിനേയും […]

കോളജുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ അധ്യയനം വീണ്ടും ഓൺലൈനിലേക്ക്? വാരാന്ത്യ കർഫ്യുവിനും സാധ്യത; നിയന്ത്രണങ്ങൾ ഇന്നറിയാം; കോവിഡ് അവലോകന യോഗം ഇന്ന്​ ചേരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന്​ ചേരും. സ്കൂളുകളുടെ പ്രവർത്തനവും പരീക്ഷകളും സംബന്ധിച്ച ചർച്ചയും തീരുമാനവുമുണ്ടാകും. ഓഫിസുകളിലും നിയന്ത്രണം ഏർപ്പെടുത്തണമെന്ന്​ ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായമുണ്ട്. ഇതും യോഗം പരിഗണിക്കും. സ്​കൂളുകളിലെ സാഹചര്യം സംബന്ധിച്ച്​ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തി. അവലോകന യോഗത്തിൽ വിദഗ്‌ധരുടെ നിർദേശപ്രകാരം തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞതായി ശിവൻകുട്ടി വ്യക്തമാക്കി. കഴിഞ്ഞ അവലോകന യോഗത്തിന്​ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ​​​ങ്കെടുത്തിരുന്നു. സ്​കൂളുകളിൽ തൽകാലം […]

രണ്ട് പതിറ്റാണ്ടിൻ്റെ പാരമ്പര്യവുമായി മാതൃഭൂമി ഫോട്ടോഗ്രാഫർ ജി ശിവപ്രസാദിൻ്റെയും സഹപ്രവർത്തകരുടെയും ക്യാമറകൾ കണ്ട കാഴ്ച്ചകളുമായി നേച്ചർ വൈബ് ഫോട്ടോ എക്സിബിഷൻ ഇന്ന് മുതൽ; ഉദ്ഘാടനം രാവിലെ 10 മണിക്ക്

സ്വന്തം ലേഖിക കോട്ടയം: രണ്ട് പതിറ്റാണ്ടിൻ്റെ പാരമ്പര്യവുമായി മാതൃഭൂമി ഫോട്ടോഗ്രാഫർ ജി ശിവപ്രസാദിൻ്റെയും സഹപ്രവർത്തകരുടെയും ക്യാമറകൾ കണ്ട കാഴ്ച്ചകളുമായി നേച്ചർ വൈബ് ഫോട്ടോ എക്സിബിഷൻ ഇന്ന് മുതൽ. രാവിലെ പത്തിന് കോട്ടയം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗാലറിയിൽ മന്ത്രി വി.എൻ വാസവൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആശംസകൾ അർപ്പിക്കും. രാവിലെ പത്തു മുതൽ വൈകിട്ട് ഏഴര വരെ ചിത്രപ്രദർശനം കാണാൻ അവസരം ഉണ്ട്. പൊലീസുകാരന്റെ ഉൾപ്പടെ ആറു ഫോട്ടോ ഗ്രാഫർമാരുടെ പ്രദർശനമാണ് കോട്ടയത്ത് ഇന്ന് ആരംഭിക്കുന്നത്. കൊല്ലാട് സ്വദേശിയും പ്രഫഷണൽ […]

വ്യാജപേര് നല്‍കി മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങി; പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വന്ന് ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി; സംശയത്തെ തുടർന്ന് പോലീസെത്തിയതോടെ കള്ളം പൊളിഞ്ഞു; ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞ് വ്യാജ വനിതാഡോക്ടർ

സ്വന്തം ലേഖകൻ തൃശൂർ: നെടുപുഴയിൽ വ്യാജ വനിതാ ഡോക്ടറെ പിടികൂടി പോലീസ്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് അറസ്റ്റ് ചെയ്തത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി പരിശേധന ആരംഭിക്കാനിരിക്കെയാണ് സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചത്. തുടന്ന് പോലീസെത്തിയതേടെ കള്ളം പൊളിയുകയായിരുന്നു. നേരത്തെ ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു ജയലളിത. കൂടുതൽ പണമുണ്ടാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പ്രതിയില്‍ നിന്ന് സ്റ്റെതസ്‌കോപ്പും വെള്ള ഓവര്‍ക്കോട്ടും പ്രഷര്‍ നോക്കുുന്ന ഉപകരണവും കണ്ടെടുത്തു. നേരത്തെ ഹോംനഴ്‌സായി ജോലി ചെയ്യുകയായിരുന്നു പിടിയിലായ […]

സൗദിയിൽ വിമാനത്താവള ജീവനക്കാരനാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചു; വീഡിയോ കോളിലൂടെ സെക്‌സ്‌ ചാറ്റ്; സ്‌ക്രീന്‍ ഷോട്ടുകള്‍ കാണിച്ച് ഭീഷണി; പാലായിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിവാഹിതൻ അറസ്റ്റിൽ

സ്വന്തം ലേഖിക പാലാ: ഫെസ്‌ബുക്കിലൂടെ പരിചപ്പെട്ട കോളേജ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ചെയ്‌ത കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. കൊട്ടാരക്കര, തലച്ചിറ പുല്ലാനിവിള സജീറി(33)നെയാണു പാലാ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഫെസ്‌ബുക്കില്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ്‌ ഒമ്പതു മാസം മുൻപ് സജീര്‍ കോട്ടയത്തെ കോളേജ്‌ വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത്‌. സൗദിയില്‍ വിമാനത്താവള ജീവനക്കാരനാണെന്നും അവിവാഹിതനാണെന്നും പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണു സൗഹൃദം സ്‌ഥാപിച്ചത്‌. പിന്നീട്‌, വീഡിയോ കോളിലൂടെ സെക്‌സ്‌ ചാറ്റിനു പ്രേരിപ്പിച്ചു. അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന്‌, പല സ്‌ഥലങ്ങളിലും കണ്ടുമുട്ടി. പെണ്‍കുട്ടിയുടെ ഫോണ്‍ നന്നാക്കാനെന്ന വ്യാജേന വാങ്ങിയ പ്രതി അതിലുള്ള […]