ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.8,000,000/- [80 Lakhs] PV 454524 (PATTAMBI) Consolation Prize Rs.8,000/- PN 454524 PO 454524 PP 454524 PR 454524 PS 454524 PT 454524 PU 454524 PW 454524 PX 454524 PY 454524 PZ 454524 2nd Prize Rs.10,00,000/- [10 Lakhs] PP 406493 (KOTTAYAM) Agent Name: Shalumol Agency No. : K 7044 3rd Prize Rs.100,000/- [1 Lakh] […]

കുടുംബങ്ങളിൽ എങ്ങനെ ഗുണ്ടകളെ സൃഷ്ടിയ്ക്കാം?ഒന്നാമത്തെ കുറ്റക്കാർ മാതാപിതാക്കൾ തന്നെ; കുടുംബങ്ങളിൽ ചങ്ക്, മുത്ത്, ബ്രോസിനെ വളര്‍ത്തി നമ്മളീ നാടിനെ ഗുണ്ടകളുടെ സ്വന്തം നാടാക്കും; കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ കുടുംബങ്ങളിൽ ​ഗുണ്ടകളെ സൃഷ്ടിക്കുന്നതിൽ ഒന്നാമത്തെ കുറ്റക്കാർ മാതാപിതാക്കൾ തന്നെ. കൊച്ചുകുട്ടികളുടെ വികൃതി, കാണുന്നവര്‍ക്കു മുഴുവന്‍ അരോചകമായാലും പല വീട്ടുകാരും കല്ലിനു കാറ്റുപിടിച്ചപോലെ അനങ്ങാതിരിക്കും. ഒരു വാക്കു കൊണ്ടുപോലും തടയില്ല. കുട്ടികള്‍ ശല്ല്യമുണ്ടാക്കാതിരിക്കാന്‍ കുറേ ന്യൂഡില്‍സുംപുഴുങ്ങി കോഴിക്കറിയുമായി ടി.വി.യുടേയോ കമ്പ്യൂട്ടറിന്റെയോ മുന്നില്‍ കൊണ്ടിരുത്തും. അവനവിടിരുന്ന് അതിമാനുഷ്യരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെക്കണ്ട് അവരെ അനുകരിക്കും. വാശിപിടിച്ച് അവരുടെ വേഷംധരിച്ചു നടക്കും. മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ ഉളള ഗെയിമിലൂടെ ബാങ്ക് റോബറിയും മോട്ടോർറെയ്സും കളിക്കും. അതിലൂടെ തനിക്കു ജയിക്കണമെങ്കില്‍ മറ്റുളളവരെ കൊല്ലുകയോ നശിപ്പിക്കുകയോ വേണമെന്നു പഠിക്കും. കൂടുതല്‍ […]

കോട്ടയം കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. വൈക്കം വടയാർ സ്വദേശി മനു മോഹൻ (21), ഏറ്റുമാനൂർ സ്വദേശി സൂരജ് പി. സുരേഷ് (23) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ ഭാഗത്തു നിന്നെത്തിയ ബൈക്കും എതിർ ദിശയിൽ നിന്നെത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾ റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിൽ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. ഇരു വണ്ടികളുടെയും ചക്രങ്ങളും വളഞ്ഞു പോയി. തലയ്ക്കും, കാലുകൾക്കും […]

പാലാ മുരിക്കുമ്പുഴ പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്ന് കാണാതായ രണ്ടു പെൺകുട്ടികളെ കണ്ടെത്തി

സ്വന്തം ലേഖകൻ പാല:  പാലാ മുരിക്കുമ്പുഴ പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്ന് കാണാതായ രണ്ടു പെൺകുട്ടികളെ ഈരാറ്റുപേട്ട ഭാഗത്ത് വച്ച് കണ്ടെത്തി. പാലാ സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാർഥിനികളായ രണ്ടു പെൺകുട്ടികളെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയ ഇരുവരും സ്കൂളിലെത്തിയില്ല. ഈ വിവരം സ്‌കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഹോസ്റ്റൽ അധികൃതർ പെൺകുട്ടികളെ കാണാതായ സംഭവം അറിയുന്നത്. ഉടൻ തന്നെ പോലീസിലും ,വീട്ടുകാരെയും അറിയിക്കുക ആയിരുന്നു.

കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികളെ വെറുതെവിട്ടു; എൻ.ഐ.എ കോടതി വിധിച്ച ഇരട്ടജീവപര്യന്തമാണ് റദ്ദാക്കിയത്

സ്വന്തം ലേഖകൻ കോഴിക്കോട്∙ കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികളെ വെറുതെവിട്ടു.എൻ.ഐ.എ കോടതി വിധിച്ച ഇരട്ടജീവപര്യന്തമാണ് റദ്ദാക്കിയത്. കേസിലെ ഒന്നാം പ്രതി തടിയന്‍റവിട നസീർ, കൂട്ടു പ്രതി ഷഫാസ് എന്നിവരെയാണ് വെറുതെ വിട്ടത്. 2006 മാർച്ച് മൂന്നിനാണ് കോഴിക്കോട് ഇരട്ട സ്ഫോടനം നടന്നത്. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലുമാണ് സ്ഫോടനം നടന്നത്. 2009ൽ കേസ് എൻ.ഐ.എ ഏറ്റെടുത്തു. ഇരട്ട സ്ഫോടന കേസിൽ പ്രതികളും എൻഐഎയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ […]

ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോം കു​ട്ടി​ക​ളി​ൽ ദേ​ശീ​യ ബോ​ധ​വും അ​ച്ച​ട​ക്ക​വും വ​ള​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​; സ്റ്റു​ഡ​​ന്‍റ് പോ​ലീ​സി​ന് മ​ത​വേ​ഷം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോം കു​ട്ടി​ക​ളി​ൽ ദേ​ശീ​യ ബോ​ധ​വും അ​ച്ച​ട​ക്ക​വും വ​ള​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യുള്ളതാണ്. അതിനാൽ സ്റ്റുഡ​​ന്‍റ് പൊ​ലീ​സി​ന് മ​ത​വേ​ഷം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹി​ജാ​ബും ഫു​ൾ​സ്ലീ​വും ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സേ​ന​യി​ലെ ഒ​രു പെ​ണ്‍​കു​ട്ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോ​മാ​ണ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് സേ​ന​യി​ലേ​ത്. കു​ട്ടി​ക​ളി​ൽ ദേ​ശീ​യ ബോ​ധ​വും അ​ച്ച​ട​ക്ക​വും വ​ള​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു രീ​തി ന​ട​പ്പാ​ക്കി​യ​ത്. അ​തി​നാ​ൽ മ​ത​ചി​ഹ്ന​ങ്ങ​ൾ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല. കേ​ര​ള പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ സ്റ്റു​ഡന്‍റ് പോ​ലീ​സ് പ​ദ്ധ​തി […]

അനുസ്മരണ സമ്മേളനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: എൻ സി പി മുൻ ദേശിയ സെക്രട്ടറി ജിമ്മിജോർജിൻ്റെ 5-ാമത് ചരമ വാർഷിക ദിനാചരണം കോട്ടയം എൻ സി പി ഓഫീസിൽ വെച്ച് നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റും വനം വികസന കോർപറേഷൻ ചെയർ പേഴ്സനുമായ ലതിക സുഭാഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ്‌ ബെന്നി മൈലാടൂർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ച കൊട്ടിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എസ്.ടി. സുരേഷ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു മുരിക്കവേലി, പി. കെ. അനന്തക്കുട്ടൻ, […]

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് സഹോദരിമാര്‍ ഉള്‍പ്പെടെ ആറ് പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്

സ്വന്തം ലേഖിക കോഴിക്കോട്: വെള്ളിമാടുക്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി. കോഴിക്കോട് സ്വദേശികളായ ആറ് പെണ്‍കുട്ടികളെയും കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവിടെ നിന്നും കാണാതായത്. 18 വയസില്‍ താഴെ പ്രായമുള്ളവരാണ് ആറ് പേരും. കൂട്ടത്തില്‍ രണ്ട് സഹോദരിമാരുണ്ട്. വ്യക്തമായ പ്ലാനിംഗോടെ കുട്ടികള്‍ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ഏണി വച്ച്‌ പാരപെറ്റിന് മുകളില്‍ കയറിയാണ് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. പെണ്‍കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. വിവിധ കാലയളവില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചവരാണ് ആറ് പേരും. ചേവായൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പാലാ മുരിക്കുംപുഴ പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി

സ്വന്തം ലേഖിക കോട്ടയം: പാലാ മുരിക്കുംപുഴ പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായിയെന്ന് പരാതി. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയതാണ് ഇരുവരും. സ്‌കൂൾ അധികൃതർ വിളിച്ചു പറയുമ്പോഴാണ് സ്‌കൂളിൽ ചെന്നിരുന്നില്ലെന്നു അറിയുന്നത്. ഹോസ്റ്റൽ അധികൃതർ ഉടൻ തന്നെ പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പത്താം ക്ലാസ്സിൽ പഠിക്കുന്നവരാണ് ഈ പെൺകുട്ടികൾ. ഇവരെ കണ്ടെത്തുന്നവർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ 04822212343

ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

സ്വന്തം ലേഖിക വയനാട്: ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. വയനാട് ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ മുറിയിലാണ് ഇന്ന് രാവിലെ സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെ സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിയ തിരുവനന്തപുരത്തു നിന്നുള്ള സൂപ്പര്‍ ഡീലക്സ് ബസ്സിന്റെ ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്. കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം എം മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവർക്കാണ് പരുക്കേറ്റത്. ബസ് ഡിപ്പോയിലെത്തിച്ചതിന് ശേഷം കണ്ടക്ടറും ഡ്രൈവറും വിശ്രമ മുറിയില്‍ ഉറങ്ങുന്നതിനിടയിലാണ് ബെര്‍ത്തില്‍ […]