Thursday, April 23, 2026

ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വയനാട്: ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്.

വയനാട് ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ മുറിയിലാണ് ഇന്ന് രാവിലെ സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെ സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിയ തിരുവനന്തപുരത്തു നിന്നുള്ള സൂപ്പര്‍ ഡീലക്സ് ബസ്സിന്റെ ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം എം മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവർക്കാണ് പരുക്കേറ്റത്.

ബസ് ഡിപ്പോയിലെത്തിച്ചതിന് ശേഷം കണ്ടക്ടറും ഡ്രൈവറും വിശ്രമ മുറിയില്‍ ഉറങ്ങുന്നതിനിടയിലാണ് ബെര്‍ത്തില്‍ സൂക്ഷിച്ചിരുന്ന മെഷീന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ശബ്ദംകേട്ട് ഉണര്‍ന്ന ജീവനക്കാര്‍ കണ്ടത് മെഷീന്‍ കത്തുന്നതാണ്.

തുടര്‍ന്ന് ബെര്‍ത്തില്‍ നിന്നും മാറ്റുന്നതിനിടെയാണ് ഇരുവരുടേയും കൈകള്‍ക്ക് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ല

മെഷീന്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അന്വേഷണത്തിനുവേണ്ടി മെഷീന്‍ മാറ്റിയിട്ടുണ്ട്. ഒരു മാസം മുമ്പ് മൈക്രോ എഫ്എക്സ് എന്ന കമ്പനിയില്‍ നിന്നും വാങ്ങിയ മെഷീനാണ് പൊട്ടിത്തെറിച്ചത്. ആദ്യമായാണ് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.