കെവിൻ വധക്കേസിൽ വീഴ്ച വരുത്തിയ രണ്ടു ഡിവൈഎസ്പിമാരെ മാറ്റി ജില്ലാ പൊലീസിൽ വൻ അഴിച്ചു പണി
സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിൽ വീഴ്ചവരുത്തിയ കോട്ടയത്തെ രണ്ടു ഡിവൈ.എസ്.പിമാർക്കു സ്ഥാന ചലനം. കോട്ടയം ഡിവൈ.എസ്.പി ഷാജിമോൻ ജോസഫും, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിനെയുമാണ് മാറ്റിയത്. ഷാജിമോൻ ജോസഫിനെ ഇടുക്കി എസ്.ബി.സി.ഐഡിയിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്. പകരം ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാർ ചുമതലേയ്ക്കും. […]