video
play-sharp-fill

പ്രണയത്തിൽ നിന്ന് പിന്മാറാൻ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: ഗാന്ധിനഗർ എസ്. ഐ. എം. എസ് ഷിബുവിനു സസ്‌പെൻഷൻ.

സ്വന്തം ലേഖകൻ കോട്ടയം: പ്രണയത്തിൽ നിന്നു പിന്മാറാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്. ഐയ്ക്ക് സസ്‌പെൻഷൻ. ഗാന്ധിനഗർ എസ്. ഐ എം. എസ് ഷിബുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

ട്രെയിൻയാത്ര: നിലവിലെ രണ്ടുവരി റെയിൽപാതക്ക്​ സമാന്തരമായി മറ്റൊരുപാതകൂടി​ വേണം -പിണറായി വിജയൻ

സ്വന്തം ലേഖകൻ കോട്ടയം:  സംസ്ഥാനത്തെ നിലവിലെ രണ്ടുവരി റെയിൽവേ പാതക്ക്​ സമാന്തരമായി മറ്റൊരുപാതകൂടി തീർക്കണമെന്ന്​ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെടുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം തിരുനക്കര മൈതാനത്ത്​ സംസ്ഥാന സർക്കാറി​െൻറ രണ്ടാംവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ […]

പ്രചാരണ വാഹനം കെട്ടി വലിച്ച് ആംആദ്മി; പെട്രോൾ വിലയിൽ വ്യത്യസ്ത പ്രതിഷേധം

സ്വന്തം ലേഖകൻ ചെങ്ങന്നൂർ. പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥി രാജീവ് പള്ളത്തിന്റെ പ്രചാരണ വാഹനം കെട്ടിവലിച്ച് ആം ആദ്മി പ്രതിഷേധിച്ചു, രാവിലെ 10ന് ആരംഭിച്ച പ്രതിഷേധ പ്രചാരണം ജനശ്രദ്ധയാകർഷിച്ചു, ആംആദ്മി പാർട്ടി ചെങ്ങന്നൂരിന്റ ചരിത്രം മാറ്റി മറിയ്ക്കുമെന്ന് സംസ്ഥാന […]

ഇടിമിന്നലേറ്റ് മിക്‌സി പൊട്ടിത്തെറിച്ചു: ഇരട്ടക്കുട്ടികൾക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഇടിമിന്നലേറ്റ് മിക്‌സി പൊട്ടിത്തെറിച്ച് ഇരട്ടക്കുട്ടികൾക്ക് പരിക്കേറ്റു. ഇടിമിന്നലിൽ വൻ ശബ്ദത്തോടെ മിക്‌സ് പൊട്ടിത്തെറിച്ചതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. ഏറ്റുമാനൂർ വെമ്പള്ളി കോയിപ്പുറത്ത് റെജീവിന്റെ ഇരട്ടക്കുട്ടികളായ ജിഷ്ണു (14), ദിവ്യ(14) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. […]

ചെങ്ങന്നൂരിൽ ഇന്ന് കലാശക്കൊട്ട്; മൂന്ന് മൂന്നണികൾക്കും ഭീഷണിയായി ആം ആദ്മി പാർട്ടി

ശ്രീകുമാർ ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. രണ്ടര മാസം നീണ്ട പ്രചരണ പ്രവർത്തനങ്ങൾക്കൊടുവിൽ വിജയം ഉറപ്പിക്കാനുള്ള അവസാനഘട്ട തിരക്കിലാണ് മൂന്നു മുന്നണിയും. ശക്തമായ പോരാട്ടവുമായി ആം ആദ്മി പാർട്ടിയും മുന്നിലുണ്ട്. അവസാനമണിക്കൂറിലെ ശക്തിപ്രകടനത്തിലാണ് എല്ലാ […]

സുരക്ഷാ ആവശ്യങ്ങൾക്കുള്ള ബോട്ടിൽ പൊലീസ് ഉന്നതന്റെയും കുടുംബത്തിന്റെയും വിനോദയാത്ര: സ്പീഡ് ബോർഡിൽ തകർത്ത് യാത്ര ചെയ്തത് തേക്കടി തടാകത്തിൽ

സ്വന്തം ലേഖകൻ തേക്കടി: പൊലീസിന്റെ സുരക്ഷാ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കാനുള്ള സ്പീഡ് ബോട്ടിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും വിനോദയാത്ര. പോലീസിന്റെ ആവശ്യങ്ങൾക്കു മാത്രമായി അനുവദിച്ചിരിക്കുന്ന സ്പീഡ് ബോട്ടിലാണ് ഇവർ മുല്ലപ്പെരിയാർ അണക്കെട്ടും പരിസരവും കണ്ട് തടാകത്തിലൂടെ സഞ്ചരിച്ചത്. ഇന്നലെ രാവിലെ […]

നിപ്പാ വൈറസ് ഭീതിയിൽ കേരളം: ഭീതി പടർത്തിയത് മരുന്ന് – മാധ്യമ കൂട്ടുകെട്ടോ..? നിപ്പയെ ഇത്രമേൽ ഭയക്കേണ്ടതുണ്ടോ..?

ബ്രിട്ടോ എബ്രഹാം കൊച്ചി: കോഴിക്കോട് പേരാമ്പ്രയിൽ ഒരു കുടുംബത്തെയും, അവരെച്ചുറ്റിപ്പറ്റി നിൽക്കുന്ന കുറച്ച് ആളുകളെയും മാത്രം ബാധിച്ച നിപ്പ വൈറസ് പനിയെപ്പറ്റി കേരളമൊട്ടാകെ ഭീതി പടർത്തിയതിനു പിന്നിൽ ആഗോള തലത്തിലെ മരുന്ന് – മാധ്യമ ലോബിയെന്ന് സൂചന. കേരളത്തിലെ മാധ്യമങ്ങളും ഒരു […]

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ; നിലയ്ക്കൽ പ്രക്ഷോഭത്തിന്റെ നായകൻ ഇനി മിസോറാമിന്റെ അമരക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന ബിജെപി അധ്യക്ഷൻ കുമ്മനം രാജേശഖരനെ മിസോറാം ഗവർണറാക്കി നിശ്ചയിച്ച് രാഷ്ട്രപതിയുടെ ഉത്തരവ്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഷ്ട്രപതി ഭവനിൽ നിന്നുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിതമായി ബിജെപി സംസ്ഥാന അധ്യക്ഷനു ലഭിച്ച സ്ഥാനലബ്ദി […]

ജേക്കബ് തോമസ് ഇറക്കിയ 48 സർക്കുലറിൽ 36 എണ്ണം വിജിലൻസ് ഡയറക്ടർ എൻ. സി അസ്താന റദ്ദാക്കി.

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഇറക്കിയ 48 സർക്കുലറിൽ 36 എണ്ണവും വിജിലൻസ് ഡയറക്ടർ എൻ.സി അസ്താന റദ്ദാക്കി. ഉന്നത നിയമനങ്ങളിൽ വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കിയത് ഉൾപ്പെടെയുള്ള സർക്കുലറുകളാണ് റദ്ദാക്കിയത്. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പ്രകാരം […]

ഈ ക്രൂരത ജീവിച്ചിരിക്കുന്ന മാലാഖമാരോട് വേണോ..? ലിനിയുടെ സഹപ്രവർത്തകർക്ക് കൊടിയ അവഗണയും, അയിത്തവും

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പാ ബാധിതരെ ശുശ്രൂഷിച്ച് മരണത്തിനു കീഴടങ്ങിയ മാലാഖയായ ലിനിയെ സോഷ്യൽ മീഡിയയും, സമൂഹവും ഒറ്റക്കെട്ടായി പ്രകീർത്തിക്കുമ്പോൾ ലിനിയുടെ സഹപ്രവർത്തകർക്ക് കൊടിയ അവഗണനയും അയിത്തവും. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാർക്കും ജീവനക്കാർക്കുമാണ്് ഒരുകൂട്ടം മനുഷ്യർ അപ്രഖ്യാത വിലക്ക് ഏർപ്പെടുത്തിയത്. […]