play-sharp-fill

ഇന്ധന വില കുതിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ എട്ടാം ദിവസവും ഇന്ധന വില വർദ്ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80.69 രൂപയും ഡീസലിന് 73.61 രൂപയുമാണ് നിരക്ക്. ഈ എട്ട് ദിവസത്തിനുള്ളിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് വില ഉയർന്നത്. കൊച്ചിയിൽ പെട്രോളിന് 79.40 രൂപയും ഡീസലിന് 72.40 രൂപയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 79.66 രൂപയും ഡീസലിന് 72.66 രൂപയുമാണ് വില.

അപൂർവ വൈറൽ പനി: ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു; രോഗം പടരുന്നു; ഭീതിയിൽ പ്രദേശവാസികൾ

സ്വന്തം ലേഖകൻ പേരാമ്പ്ര: അപൂർവ വൈറസ് രോഗം ബാധിച്ച് ചങ്ങരോത്ത് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചതോടെ പ്രദേശവാസികൾ ഭീതിയിൽ. ഒരു കുടുംബത്തിലെ മൂന്നു പേർ രോഗമെന്താണെന്നു കണ്ടെത്തുക പോലും ചെയ്യും മുൻപ് മരിച്ചതോടെ നാട്ടുകാർ ഭിതിയിലാണ്. ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിൽ വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവർക്കു പിന്നാലെ മൂസയുടെ സഹോദരൻ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൂസ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു […]

സുപ്രീം കോടതിയിൽ നിർണായക നീക്കങ്ങൾ; കോൺഗ്രസ് നൽകിയ ഹർജിയിൽ തിരിച്ചടി.

സ്വന്തം ലേഖകൻ ബെംഗളൂരൂ: കർണ്ണാടകത്തിൽ പ്രോ ടെം സ്പീക്കറായി കെ ജി ബൊപ്പയ്യയെ നിയമിച്ച നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജിയിൽ തീർപ്പ് കൽപിച്ചു. സത്യപ്രതിജ്ഞക്ക് ബൊപ്പയ്യ തന്നെ അധ്യക്ഷനായിക്കൊള്ളട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞതോടെ കോൺഗ്രസ് നൽകിയ ഹർജി പിൻവലിക്കുകയായിരുന്നു. കേസിൽ വാദം തുടർന്നാൽ വിശ്വാസ വോട്ടെടുപ്പ് മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഏറ്റവും മുതിർന്ന അംഗത്തെ തന്നെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്ന് കപിൽ സിബൽ വാദിച്ചുവെങ്കിലും അങ്ങനെ അല്ലാത്ത ചരിത്രവും ഉണ്ടല്ലോയെന്ന് ജസ്റ്റിസ് എ.കെ സിക്രി ചൂണ്ടിക്കാട്ടി. ഇതോടെ ഒരാളുടെ സത്യസന്ധതയും […]

തുണയുണ്ടോ, പൊലീസ് ഇനി വിരൽപ്പാട് അകലെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തുണയുണ്ടെങ്കിൽ പൊലീസ് ഇനി ഒരു വിരൽപ്പാട് അകലെയുണ്ട്. പൊലീസ് സേവനങ്ങളെല്ലാം ഓൺലൈനാക്കുന്നതിനുള്ള സിറ്റിസൺ പോർട്ടലായ ‘THUNA ‘ യാണ് സംസ്ഥാന പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്രൈം ആൻഡ് ക്രിമിനൽ നെറ്റ് വർക്ക് ട്രാക്കിംഗ് സിസ്റ്റം (CCTNS) പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലേക്കും മറ്റിതര പോലീസ് ഓഫീസുകളുമായും ബന്ധപ്പെടുന്നതിന് കേരള പോലീസ് തയ്യാറാക്കിയ സിറ്റിസൺ പോർട്ടലാണ് THUNA- ( The Hand yoU Need for Assistance). ഈ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലേക്ക് പോകാതെ തന്നെ ഇന്റർനെറ്റ് മുഖേന […]

വിശ്വാസ വോട്ടെടുപ്പ് വൈകുന്നേരം നാല് മണിക്ക്

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കർണാടകയിൽ നിന്നും ഹൈദരാബാദിലേക്ക് മാറ്റിയിരുന്ന കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാർ ഇന്ന് രാവിലെ ബംഗളൂരുവിൽ തിരിച്ചെത്തി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ കൊടുത്തിരുന്ന 15 ദിവസത്തെ സമയം പിൻവലിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് യെദ്യൂരപ്പയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനോടനുബന്ധിച്ചാണ് എം.എൽ.എമാരുടെ മടങ്ങിവരവ്. രാവിലെ തന്നെ സഭാനടപടികൾ ആരംഭിക്കും. രാവിലെ 10.30ന് പ്രോടൈം സ്പീക്കറെ നിയമിച്ചത് സംബന്ധിച്ച് കോൺഗ്രസ്സും ജെ.ഡി.എസുമായി നൽകിയ കേസ് സുപ്രീംകോടതി പരിഗണിക്കും. തുടർന്ന് 11 മണിമുതൽ നിയമസഭാംഗങ്ങളുടെ സത്യ പ്രതിജ്ഞ നടക്കും. രാവിലെ പതിനൊന്ന് […]

ക്യൂബയിൽ വൻ വിമാന ദുരന്തം: മരണം നൂറുകഴിഞ്ഞു

സ്വന്തം ലേഖകൻ ഹവാന: ക്യൂബയിൽ വൻ വിമാന ദുരന്തം നൂറുപേരിലധികം കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട്. ബോയിംഗ് 737 എന്ന രാജ്യാന്തര സർവീസ് നടത്തുന്ന വിമാനമാണ് ഇപ്പോൾ തകർന്നുവീണിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്നുള്ള ടേക്ക് ഓഫിനിടെയായിരുന്നു അപകടം. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാത്താവളത്തിൽ നിന്ന് പറന്ന് ഉയർന്ന് , മിനിറ്റുകൾക്കകമാണ് വിമാനം തകർന്ന് വീണത്. ക്യൂബയുടെ കിഴക്കൻ നഗരമായ ഹൊൽഗ്യൂനിലേക്ക് പോയതായിരുന്നു വിമാനം. ഒമ്പത് ജീവനക്കാരടക്കം 113 പേർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ മൂന്നു പേർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടേക്ക് […]

സൗദി രാജകുമാരൻ കൊല്ലപ്പെട്ടു..? റിപ്പോർട്ടുകളുമായി മാധ്യമങ്ങൾ

സ്വന്തം ലേഖകൻ റിയാദ്: സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ രംഗത്ത്. രാജകുമാരന്റെ തിരോധാനം ഒരു മാസം പിന്നിടുമ്പോഴാണ് വിശ്വസനീയമെന്നു തോന്നുന്ന റിപ്പോർട്ടുകളുമായി മാധ്യമങ്ങൾ എത്തുന്നത്. ഏപ്രിൽ 21ന് ശേഷം ഇദ്ദേഹം പൊതുവേദികളിൽ എത്താതായതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ കൊല്ലപ്പെട്ടുവെന്ന സൗദി ഇന്റലിജൻസിന്റെ റിപ്പോർട്ട് തങ്ങൾക്കു ലഭിച്ചുവെന്നാണ് ടെഹ്റാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കഹ്യാൻ’ പത്രം റിപ്പോർട്ട് ചെയ്യുന്നത്. റിയാദിന് നേർക്ക് ഹൂതി വിമതരുടെ ആക്രമണം ഉണ്ടായതിന് ശേഷമാണ് ഈ തിരോധാനമെന്നായിരുന്നു ഫാർസ് […]

യെദ്യൂരപ്പ സർക്കാർ ഭൂരിപക്ഷം തെളിയിക്കണം; ബി. ജെ. പിയുടെ വാദങ്ങൾ കോടതി തള്ളി.

ബംഗളൂരു: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക് നടത്താൻ സുപ്രീംകോടതി നിർദ്ദേശം. കൂടുതൽ സമയം വേണമെന്ന് ബിജെപിയുടെ ആവശ്യം കോടതി തള്ളി. എന്നാൽ കോൺഗ്രസും ജെഡിഎസും കോടതി തീരുമാനത്തെ അനുകൂലിച്ചു. കർണാടകയിൽ യെദ്യൂരപ്പ സർക്കാരിന് നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്നു സുപ്രീം കോടതി ചോദിച്ചിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാമെന്ന നിലപാടു തുടരുന്നതിനിടെ സർക്കാരുണ്ടാക്കാൻ തീരുമാനം എടുത്തതെങ്ങനെയെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ഗവർണർക്കു നൽകിയ കത്തുകൾ പരിശോധിക്കുന്നതിനിടെയാണു കോടതിയുടെ ചോദ്യം. ബിജെപി വലിയ ഒറ്റകക്ഷിയാണെന്നു ബിജെപിക്ക് സർക്കാർ […]

കർ’നാടക’ത്തിൽ ബിജെപിക്ക് തിരിച്ചടി: ശനിയാഴ്ച വിശ്വാസവോട്ട്; ഒടുവിൽ കോൺഗ്രസിന്റെ പുഞ്ചിരി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കർണ്ണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്കു നാളെ അന്ത്യമായേക്കും. സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ ബിജെപി മുഖ്യമന്ത്രി യദിയൂരപ്പ മേയ് 19 ശനിയാഴ്ച തന്നെ വിശ്വാസവോട്ട് തേടണമെന്ന കർശന നിർദേശമാണ് സുപ്രീം കോടതി നൽകിയത്. യദൂരിയപ്പ സർക്കാരിനു പതിനഞ്ച് ദിവസം സമയം നൽകിയ ഗവർണ്ണറുടെ തീരുമാനത്തിനുള്ള കനത്ത തിരിച്ചടിയാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നും വന്നിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് നാലിനു ബിജെപി സർക്കാർ വിശ്വാസ വോട്ട് നേടണമെന്നാണ് സർക്കാർ അന്തിമ നിർദേശം നൽകിയിരിക്കുന്നത്. ബിജെപിയെ സർക്കാരുണ്ടാക്കാൻ അനുവദിച്ച കർണാടക ഗവർണറുടെ നടപടി ചോദ്യം ചെയ്ത് […]

വയലായിൽ ഒരു കുടുംബത്തിലെ നാലുപേർ അത്മഹത്യ ചെയ്തു: സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന

ക്രൈം ഡെസ്‌ക് കോട്ടയം: വയലായിലെ ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്തു. മെയ് 18 വെള്ളിയാഴ്ച രാവിലെയാണ് കുടുംബം ആത്മഹത്യ ചെയ്ത വിവരം പുറത്ത് അറിഞ്ഞത്. മരങ്ങാട്ടുപ്പള്ളി വയലാ കൊശപ്പിള്ളിയിൽ ഷിനോജ് (40), ഭാര്യ നിഷ (38), മക്കൾ അഞ്ചാം ക്ലാസ് വിദ്യാർഥി സൂര്യതേജസ്, മൂന്നാം ക്ലാസ് വിദ്യാർഥി ശിവതേജസ്, ഷിനോജിന്റെ സഹോദരൻ എന്നിവരാണ് ജീവനൊടുക്കിയത്. രാവിലെ വീട്ടിൽ നിന്നും അനക്കമില്ലാതെ വന്നതിനെ തുടർന്നു അയൽവാസികളാണ് വിവരം അറിയിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ നാലു പേരും തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത്. തുടർന്നു […]