play-sharp-fill

ആശുപത്രിയുടെ പിഴവിനു വില 12 ലക്ഷം: മരിച്ച പെൺകുട്ടിയുടെ മൃതദേഹം വിട്ടു കിട്ടാൻ ലക്ഷങ്ങൾ വില നൽകണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നു രോഗിമരിച്ച സംഭവത്തിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിട്ട വില പന്ത്രണ്ടു ലക്ഷം രൂപ. തിരുവന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവാസിയായ അനു ശിവരാമൻ (39) ചികിൽസക്കിടയിൽ മരിച്ചു. എന്നാൽ മൃതദേഹം ബന്ധുക്കൾക്ക് കൊടുക്കാൻ ആശുപത്രിയിലേ ബില്ലടക്കണം. അത് 12 ലക്ഷം രൂപ വരും. ഇത്രയും പണം ഉണ്ടാക്കാൻ ആകാതെ നിർധന കുടുംബം വലയുന്നു.ഒമാനിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു നട്ടെല്ലിനു ഗുരുതരമായി പരുക്കു പറ്റി കിടപ്പിലായ തുമ്പമൺ മുള്ളുപാലയ്ക്കൽ അനുവിന്റെ തുടർചികിൽസയ്ക്കായി നാട്ടുകാരൊന്നടങ്കം രംഗത്തു വന്നിരുന്നു. നിർധന […]

പോലീസുകാരുടെ അടിമപ്പണി; മുഖ്യമന്ത്രിയുടെ ഇടപെടൽ

ശ്രീകുമാർ തിരുവനന്തപുരം: പോലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകി. വാഹനങ്ങളുടെ കണക്ക് നൽകണമെന്നും ഡിജിപിക്ക് നിർദേശം നൽകി. അതേസമയം എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നൽകി. ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എസിപി പ്രതാപനാണ് അന്വേഷണ ചുമതല. ഡ്രൈവർ ഗവാസ്‌കറുടെയും എഡിജിപിയുടെ മകളുടെയും പരാതിയിൽ അന്വേഷണം നടത്തും. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

നാട്ടുവിട്ട കമിതാക്കള്‍ക്കെതിരെ വധഭീഷണിയുമായി പെണ്‍കുട്ടിയുടെ കുടുംബം: കൂട്ടു നിന്നവരെയും കൊന്നു തള്ളുമെന്ന് പിതാവ്: ആത്മഹത്യ ചെയ്തില്ലെങ്കില്‍ കെവിന്റെ ഗതിയാകുമെന്നും ഭീഷണി

തൊടുപുഴ: നാടുവിട്ട കമിതക്കള്‍ക്കെതിരെ വധ ഭീഷണിയുമായി പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും. ആത്മഹത്യ ചെയ്തില്ലെങ്കിലും കെവിന്റെ ഗതിയാകുമെന്നും ഭീഷണി. വധഭീഷണിയെ തുടര്‍ന്ന് കമിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും എത്തിച്ച കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുടുംബക്കാരും നാട്ടുകാരും തടിച്ച് കൂടിയിരിക്കുകയാണ്. ഇരുവരെയും യുവാവിന്റെ വീട്ടുകാരേയും കൊല്ലുമെന്നാണ് പെണ്‍വീട്ടുകാരുടെ ഭീഷണി. ഇത് സംബന്ധിച്ച് യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ ദിവസമാണ് യുവാവും പെണ്‍കുട്ടിയും ഒരുമിച്ച് ജീവിക്കാന്‍ നാടുവിട്ടത്. ഇതിന് പിന്നാലെയാണ് യുവാവിനെയും കുടംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി […]

ഒടിയന്റെ ടീസറിലും ഫുട്‌ബോള്‍ മയം: താരം മെസിയാണ്

ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ആവേശത്തിലാണ്. വാഹനങ്ങളും വീടുകളും എല്ലാം ഇഷ്ട ടീമിന്റെ നിറമാക്കി മാറ്റി കഴിഞ്ഞു ഫുട്‌ബോള്‍ പ്രേമികള്‍. ഇത്തരത്തില്‍ എല്ലാം ഫുട്‌ബോള്‍ മയത്തില്‍ മുങ്ങിക്കിടക്കുമ്പോളാണ് സിനിമാ ലോകത്തുനിന്നും മറ്റൊരു വാര്‍ത്ത വരുന്നത്. അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനും ഫുട്‌ബോള്‍ ആരവത്തിന് ഒരുങ്ങിക്കഴിഞ്ഞു. ടീസറില്‍ ലാലേട്ടന് പകരം എത്തുന്നത് സാക്ഷാല്‍ ലയണല്‍ മെസ്സി തന്നെയാണ്. ഒടിയന്‍ ആരാധകര്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മെസ്സിയെ താരമാക്കി ആവേശം കൊള്ളിക്കുന്ന ഒരു ചെറിയ വീഡിയോ. ചിത്രത്തിന്റെ സംവിധായകന്‍ […]

പട്ടിയെ നോക്കിയില്ലെങ്കില്‍ തൊപ്പി തെറിപ്പിക്കും: ബന്ധുവീട്ടിലും ജോലിക്ക് നിര്‍ത്തുന്നത് പൊലീസുകാരെ; എ.ഡി.ജി.പിക്കെതിരെ വീണ്ടും ആരോപണം

തിരുവനന്തപുരം: ബറ്റാലിയന്‍ എഡിജിപിയുടൈ മാടമ്പിത്തരങ്ങള്‍ ഓരോന്നായി പുറത്തുവരുകയാണ് ഇപ്പോള്‍. മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവം വിവാദമായതോടെയാണ് മറ്റുള്ളവരും പരാതിയുമായി എത്തിയത്. മേലുദ്യോഗസ്ഥന്റെ വീട്ടില്‍ മാത്രമല്ല, ബന്ധുവിന്റെ വീട്ടിലും പണിയെടുക്കേണ്ട ഗഗതികേടിലാണ് ഇവിടുത്തെ പൊലീസുകാര്‍. സുധേഷ് കുമാറിന്റെ ബന്ധുവിന്റെ ശംഖുമുഖം എയര്‍ഫോഴ്‌സ് വളപ്പിലെ വീട്ടിലാണ് ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരനായ സന്തോഷ്‌കുമാറിനു പട്ടിയുടെ കടിയേറ്റതായാണ് പുതിയ പരാതി. കാലിലും പൃഷ്ഠത്തിലും മാരകമായി കടിയേറ്റ പൊലീസുകാരന്‍ ചികിത്സയിലുമായി. ചികില്‍സ കഴിഞ്ഞപ്പോള്‍ പൊലീസുകാരന് സസ്‌പെന്‍ഷനും കിട്ടി. ബറ്റാലിയന്‍ എ.ഡി.ജി.പി. ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരനെ ബലമായി നിയോഗിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡിലെ ഡ്യൂട്ടി […]

പ്രധാനമന്ത്രിക്ക് കത്തയച്ച പിണറായി വിജയന് നന്ദി അറിയിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കെജ്‌രിവാള്‍ നടത്തുന്ന സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയനെ കെജ്‌രിവാള്‍ നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ നന്ദി അറിയിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാമെന്നും ട്വീറ്റില്‍ പറയുന്നു. നിരവധി സാതന്ത്ര സമര പോരാളികള്‍ ജീവത്യാഗം ചെയ്ത് നേടിയ ഇന്ത്യന്‍ ജനാധിപത്യത്തിന് ഇന്ന് മോദി ഭരണത്തിന്റെ ഭീഷണിയാണുള്ളതെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. അരവിന്ദ് കെജ്‌രിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയും പ്രതിനിധികളുമാണ് സമരത്തിലുള്ളത്. […]

എഡിജിപി സുധേഷ്‌കുമാര്‍ തനി മാടമ്പി: പട്ടിക്ക് യാത്ര ചെയ്യാനും സര്‍ക്കാര്‍ വാഹനം

  തിരുവനന്തപുരം: പൊലീസ്‌ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പുറത്തു വരുന്നത് കേട്ടാല്‍ ഞെട്ടുന്ന വാര്‍ത്തകള്‍. എഡിജിപി സുധേഷ്‌കുമാര്‍ തനി മാടമ്പിയാണൈന്ന് തെളിയിക്കുന്നകാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒദ്യോഗികവാഹനത്തിന് പുറമേ അനധികൃതമായി അദ്ദേഹം ഉപയോഗിക്കുന്നത് നാലോളം സര്‍ക്കാര്‍ വാഹനങ്ങള്‍ .എന്തിനേറെ പറയണം സുധേഷ്‌കുമാറിന്റെ പട്ടിക്ക് യാത്ര ചെയ്യാനും പോലീസ് വാഹനമാണ് ഉപയോഗിക്കുന്നത് വീട്ടുജോലിക്കാവട്ടെ പതിനഞ്ചിലധികം പൊലീസുകാര്‍ വേറെയും. എഡിജിപി സുധേഷ്‌കുമാറിതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. കേരളത്തിലെ ഒന്‍പത് പ്രധാന ബറ്റാലിയനുകളുടെ ചുമതലയുളള എഡിജിപിയായ അദ്ദേഹം നാലോളം വാഹനങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്. ഔദ്യോഗകമായി സര്‍ക്കാര്‍ നല്‍കിയ വാഹനത്തിന് […]

ഉരുള്‍ പൊട്ടല്‍: മരണ സംഖ്യ ഉയരുന്നു

കോഴിക്കോട്: കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് കാണാതായവരില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണം എട്ടായി. ഇന്നലെ കാണാതായ നസ്രത്തിന്റെ മകള്‍ റിഫാ മറിയത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്കായി ഇന്ന് രാവിലെ ഏഴു മണിക്ക് തുടങ്ങിയ തിരച്ചിലിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ മരിച്ച ഹസന്റെ വീടു നിന്നിരുന്ന ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരിക്കടുത്ത് കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിഒഴിഞ്ഞതോട്ടം കരിഞ്ചോലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. […]

കോടികളുടെ വസ്തുക്കൾ വ്യാജ രേഖകൾ ചമച്ച് വിറ്റ സ്ത്രീ ആര്; പോലീസ് അന്വേഷണം മന്ദഗതിയിൽ

സ്വന്തം ലേഖകൻ ചേർത്തല: കോടികൾ വിലയുള്ള വസ്തുക്കൾ വിൽപ്പന നടത്തിയത് വ്യാജ മുക്ത്യാർ ഉപയോഗിച്ചാണെന്നു കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥനായ കുത്തിയതോട് സി.ഐ. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയതായി ഡിവൈ.എസ്.പി എ.ജി. ലാൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ചശേഷം ഇന്നു ജില്ലാ പോലീസ് മേധാവിയുമായി ചർച്ചചെയ്ത് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബിന്ദു പത്മനാഭനെന്ന പേരിൽ രജിസ്ട്രാർ ഓഫിസിലെത്തി മുക്ത്യാറിൽ ഒപ്പിട്ടതായി കുറ്റസമ്മതം നടത്തിയ കുറുപ്പംകുളങ്ങര സ്വദേശിനിയെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണു നിഗമനം. എറണാകുളത്തെയും ചേർത്തലയിലേയും […]

ഖത്തറില്‍ ശക്തമായ ചൂട്: നാളെ മുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും

ദോഹ : ഖത്തര്‍ ചുട്ടുപൊള്ളുന്നു. ചൂട് കനത്തതോടെ ഖത്തറിലെ എല്ലാ തുറന്ന തൊഴിലിടങ്ങളിലും നാളെമുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും. പകല്‍ സമയം താങ്ങാനാകാത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പണിയിടങ്ങളില്‍ തൊഴിലാളികള്‍ ചൂടേറ്റ് തളര്‍ന്ന് വീഴുന്ന അവസ്ഥയിലാണ്. ഇതോടെയാണ് തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം പ്രത്യേക ഉത്തരവിലൂടെ ഉച്ചവിശ്രമം ഉറപ്പാക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക. നാളെമുതല്‍ ഓഗസ്റ്റ് 31 വരെ രാവിലെ അഞ്ചുമണിക്കൂറേ ജോലിയുണ്ടാവൂ. പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്നുവരെ തുറസ്സിടങ്ങളിലെ പണികള്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഉച്ചയ്ക്കു നഷ്ടമാകുന്ന സമയം വൈകിട്ടുള്ള രണ്ടാം […]