play-sharp-fill

വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടി ബ്ലോക്‌ചെയിന്‍ പഠിക്കാന്‍ അവസരമൊരുക്കി കെ-ഡിസ്‌ക്: പ്രവേശന പരീക്ഷ ഫെബ്രുവരി 15 ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ബ്ലോക്ക് ചെയിന്‍ രംഗത്ത് വിദഗ്ദ്ധരായ സ്ത്രീകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി രംഗത്ത്. എബിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്‌മെന്റ് കോഴ്‌സിന്റെ പ്രവേശന പരീക്ഷയില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കുന്ന എല്ലാ വനിതകള്‍ക്കും സൗജന്യമായി ബ്ലോക്ക് ചെയിന്‍ കോഴ്‌സ് പഠിക്കാന്‍ അവസരമൊരുക്കുകയാണ് കെ-ഡിസ്‌ക്. ഇനി പണമില്ലാത്തതിന്റെ പേരില്‍ പുത്തന്‍തലമുറ കോഴ്‌സ് പഠിക്കാന്‍ കഴിയാതെ സ്ത്രീകള്‍ വിഷമിക്കേണ്ടതില്ല, പ്രവേശന പരീക്ഷയില്‍ മികവ് തെളിയാച്ചാല്‍ നിങ്ങള്‍ക്കുമാകാം മികച്ച […]

കളിയ്ക്കാവിളയിൽ നടന്നത് വെറുതെ ഒരു കൊലപാതകം മാത്രം ; പൊലീസുകാരനെ കൊലപ്പെടുത്തിയത് ഭീകരരുടെ റിഹേഴ്‌സൽ മാത്രമെന്ന്  വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കളിയ്ക്കാവിളയിൽ നടന്നത് വെറുതെ ഒരു കൊലപാതകം മാത്രം. പൊലീസ് ഉദ്യേഗദസ്ഥനെ കൊലപ്പെടുത്തിയത് ദക്ഷിണേന്ത്യയിൽ ഭീകരരുടെ സാന്നിധ്യമറിയിക്കാനും ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമാണെന്നാണ് പോലീസ് നിഗമനം. ദക്ഷിണേന്ത്യയിലെ ഭീകരാക്രമണത്തിന്റെ ‘ടെസ്റ്റ് ഡോസ്’ നടപ്പാക്കാൻ കേരളാതമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിള തെരഞ്ഞെടുത്തതു കൃത്യമായ ലക്ഷ്യത്തോടെയാണ്. രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളിലെ സുരക്ഷാസംവിധാനങ്ങളോടുള്ള വെല്ലുവിളികൂടിയായിരുന്നു അത്. എന്നാൽ, ഇരയായി എ.എസ്.ഐ. വിൽസണെ തെരഞ്ഞെടുത്തതു പൊലീസിന്റെ ‘പ്രതിനിധി’ എന്ന നിലയിൽ മാത്രം. വിൽസൺ അല്ലെങ്കിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയാകുമായിരുന്നു എന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ശ്രീലങ്കയിൽ […]

വൈദ്യുതി ക്ഷാമത്തിന് പരിഹാരം ; സ്പിന്നിങ് മില്ലുകളിൽ സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കും : മന്ത്രി ഇ പി ജയരാജൻ

സ്വന്തം ലേഖകൻ ബാലരാമപുരം: സംസ്ഥാനത്തെ 17 സ്പിന്നിങ് മില്ലുകളിൽ സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. കൈത്തറിയുടെ നാടായ ബാലരാമപുരത്തെ സ്പിന്നിങ് മില്ലിൽ നൂൽ ബാങ്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘കേരളത്തിലെ പല സ്പിന്നിങ് മില്ലുകളുടെയും പ്രധാന പ്രശ്‌നം വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയാത്തതാണ്. വലിയ തുകയാണ് പല മില്ലുകൾക്കും അടയ്ക്കാനുള്ളത്. ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്ന സൗരോർജ വൈദ്യുതി വൈദ്യുതി ബോർഡിന് നൽകും . അതുവഴി മില്ലുകൾക്ക് ആവശ്യമായ വൈദ്യുതി കെ.എസ്.ഇ.ബി.യിൽനിന്ന് ലഭിക്കുകയും ചെയ്യും’- മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം സ്പിന്നിങ് […]

മൂന്നു മാസക്കാലമായി നാടുവിറപ്പിച്ച കൂറ്റൻ പരുന്ത് ഒടുവിൽ നാട്ടുകാരുടെ വലയിൽ

  സ്വന്തം ലേഖകൻ മാവേലിക്കര: കണ്ണമംഗലം തെക്ക് ഗ്രാമവാസികളുടെ പേടിസ്വപ്നമായിരുന്ന കൂറ്റൻ പരുന്ത് ഒടുവിൽ നാട്ടുകാരുടെ വലയിൽ കുടുങ്ങി. മൂന്നുമാസമായി ഇവിടെ പരുന്തിന്റെ വിളയാട്ടമായിരുന്നു. രാവിലെയും വൈകുന്നേരം നാലിനുശേഷവും ആരും പുറത്തിറങ്ങാറില്ലായിരുന്നു. അത്യാവശ്യത്തിന് പുറത്തിറങ്ങേണ്ടിവന്നവർ ഹെൽമെറ്റും കുടയുമൊക്കെ രക്ഷാകവചമായി കൂടെക്കരുതി. എന്നിട്ടും ഇരുപതോളം പേർ കൊത്തുകൊണ്ട് ചികിത്സ തേടി. സഹികെട്ടാണ് നാട്ടിലെ ചെറുപ്പക്കാർ വലയുമായി രംഗത്തിറങ്ങിയത്. പരുന്ത് കുടുങ്ങിയ വിവരം വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം അവരെത്തി ഏറ്റുവാങ്ങും. മാളിയേക്കൽ കുമാറിനെ പരുന്ത് ആക്രമിച്ചത് തിങ്കളാഴ്ച വൈകുന്നേരമാണ്. തോളിലും മുഖത്തും ആഴത്തിൽ മുറിവുണ്ട്. […]

പാക്കിസ്ഥാനിലേക്ക് പോവാനുള്ള വിസ കിട്ടി ബോധിച്ചു, ടിക്കറ്റും കൂടി ഉടനെ കിട്ടുമായിരിക്കും അല്ലേ സാറേ : മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ വായടപ്പിച്ച് ഹരീഷ് വാസുദേവൻ

സ്വന്തം ലേഖകൻ തൃശ്ശൂർ: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച താൻ ഉൾപ്പടെയുള്ളവരെ പാകിസ്താനിലേക്ക് അയക്കണമെന്ന വിദ്വേഷ പ്രസംഗം നടത്തിയ മുൻ ഡി.ജി.പി ടിപി സെൻകുമാറിന്റെ വായടപ്പിച്ച് ഹരീഷ് വാസുദേവൻ രംഗത്ത്. വിദ്വേഷ പ്രസംഗത്തിന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി ഹരീഷ് വസുദേവൻ രംഗത്തെത്തിത്. പാകിസ്താനിലേക്ക് പോകാനുള്ള വിസ കിട്ടി ബോധിച്ചു. ടിക്കറ്റ് കൂടി ഉടനേ കിട്ടുമായിരിക്കും അല്ലേ സാറേ? എൻഡിഎ സർക്കാർ എനിക്ക് തന്ന പദ്മ അവാർഡായി ഞാനിത് സ്വീകരിക്കുന്നുവെന്നാണ് ഹരീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഇതിനു പിന്നാലെ, പുതിയ തന്റെ പടത്തിനോടൊപ്പം ദൂരെ ദൂരെ […]

ബുധനാഴ്ച മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധം ; ഗതാഗതകുരുക്കിന് സാധ്യത

സ്വന്തം ലേഖകൻ തൃശ്ശൂർ: ബുധനാഴ്ച മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കും. ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലുമാണ് നടപ്പാക്കുക.ഫാസ്റ്റാഗില്ലാത്ത വാഹനങ്ങൾ ഈ ഒറ്റവരിയിൽ പോകേണ്ടി വരും. പാലിയേക്കര ടോൾ പ്ലാസയിൽ ഒരു വശത്തേയ്ക്ക് ആറ് ട്രാക്കുകളാണ് ഉള്ളത്. അതിൽ ഇന്ന് മുതൽ അഞ്ചു ട്രാക്കുകളിലും ഫാസ്ടാഗ് കാർഡുണ്ടെങ്കിലേ കടന്നു പോകാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു. ഫാസ്ടാഗ് നിർബന്ധമാക്കുന്നതോടെ പലയിടത്തും ഗതാഗതക്കുരുക്കിന് വഴിവച്ചേക്കുമെന്ന് ആശങ്കയുയരുന്നുണ്ട്. നേരിട്ട് പണം കൈപ്പറ്റുന്ന ട്രാക്ക് ഒന്നു മാത്രമാണുള്ളത്. ദിവസേന കടന്നു പോകുന്ന 40000 വാഹനങ്ങളിൽ 12,000 എണ്ണത്തിനു […]

പത്തുമണിക്കൂറിലധികം ജോലി ചെയ്താൽ ഇനി ഒരു ദിവസം വിശ്രമിക്കാം ; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം:നിർബന്ധിത ജോലി സമയത്തിന് ശേഷം അധികസമയമായി ഒരു മാസത്തിൽ പത്തുമണിക്കൂറിലധികം ജോലി ചെയ്താൽ ഒരു ദിവസത്തെ അവധി നൽകാൻ സർക്കാർ തീരുമാനിച്ചു. അധികജോലിയ്ക്ക് ഒരുദിവസം പകരം അവധി (കോമ്പൻസേറ്ററി ഓഫ്) അനുവദിക്കും. ഗസറ്റഡ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കും. ഓരോ ദിവസത്തെയും നിർബന്ധിത പ്രവൃത്തിസമയമായ ഏഴുമണിക്കൂർ കഴിഞ്ഞുള്ള ജോലിസമയമാണ് അധികസമയമായി കണക്കാക്കുക. ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കുന്ന ഓഫീസുകളിലെ ജീവനക്കാർക്കാണ് ഈ ആനുകൂല്യം. മാസം ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള പരമാവധി ഗ്രേസ് സമയം 300 മിനിറ്റാണ്. ഒരുദിവസം വിനിയോഗിക്കാവുന്നത് ഒരു മണിക്കൂറും. ഗ്രേസ് […]

ദേശീയപാതയിൽ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കുറ്റിപ്പുറം: ദേശീയപാതയിൽ കുറ്റിപ്പുറത്ത് ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകർ(50) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരം. അപകടത്തിൽ കാറിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും, ബാക്കി നാലുപേരെ വളാഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയ പാതയിൽ ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തകർ കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

ജനുവരി 15, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ദർബാർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 11.00 pm, 02.00 PM 06.00 PM 09.00 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 Pm. *അനുപമ […]

നാഗമ്പടം റോഡിലെ അപകടം: വില്ലൻ കെ.എസ്.ആർ.ടി.സി തന്നെ ..! റോഡിനു നടുവിൽ മീഡിയൻ സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം:  എം.സി റോഡിൽ വൈ.ഡബ്യു.സി.എ ജംഗ്ഷനിൽ ബൈക്ക് യാത്രക്കാരൻ കെ.എസ്.ആർ.ടി.സി ബസിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ വീഴ്ച വരുത്തിയത് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ തന്നെ എന്ന് റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അമിത വേഗവും അശ്രദ്ധയുമാണ് യുവാവിന്റെ ജീവനെടുത്തത് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. ഇറക്കവും, വളവും നിറഞ്ഞ റോഡിലൂടെ അശ്രദ്ധമായാണ് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞതെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് ദൃക്സാക്ഷികളിൽ നിന്നും സി സി ടി വി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും  പൊലീസിനു വ്യക്തമായത്. പെരുമ്പായിക്കാട് കിഴക്കാലിക്കിൽ കുരുവിള വർഗീസാണ് (24) […]