ബുധനാഴ്ച മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധം ; ഗതാഗതകുരുക്കിന് സാധ്യത

ബുധനാഴ്ച മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധം ; ഗതാഗതകുരുക്കിന് സാധ്യത

സ്വന്തം ലേഖകൻ

തൃശ്ശൂർ: ബുധനാഴ്ച മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കും. ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലുമാണ് നടപ്പാക്കുക.ഫാസ്റ്റാഗില്ലാത്ത വാഹനങ്ങൾ ഈ ഒറ്റവരിയിൽ പോകേണ്ടി വരും.

പാലിയേക്കര ടോൾ പ്ലാസയിൽ ഒരു വശത്തേയ്ക്ക് ആറ് ട്രാക്കുകളാണ് ഉള്ളത്. അതിൽ ഇന്ന് മുതൽ അഞ്ചു ട്രാക്കുകളിലും ഫാസ്ടാഗ് കാർഡുണ്ടെങ്കിലേ കടന്നു പോകാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാസ്ടാഗ് നിർബന്ധമാക്കുന്നതോടെ പലയിടത്തും ഗതാഗതക്കുരുക്കിന് വഴിവച്ചേക്കുമെന്ന് ആശങ്കയുയരുന്നുണ്ട്.

നേരിട്ട് പണം കൈപ്പറ്റുന്ന ട്രാക്ക് ഒന്നു മാത്രമാണുള്ളത്. ദിവസേന കടന്നു പോകുന്ന 40000 വാഹനങ്ങളിൽ 12,000 എണ്ണത്തിനു മാത്രമാണ് ഫാസ്ടാഗ് കാർഡുള്ളത്.

28,000 വാഹനങ്ങളും ഫാസ്റ്റാഗ് എടുത്തിട്ടില്ല. ഈ വാഹനങ്ങൾ ഒറ്റ ട്രാക്കിൽ മാത്രം പോകേണ്ടി വരുമ്പോൾ സ്ഥിതി വഷളാകുകയും കിലോമീറ്റർ നീളുന്ന വരി പ്രത്യക്ഷപ്പെടുകയും ചെയ്യും.

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസ കൂടാതെ വാളയാർ പാമ്പൻപള്ളം ടോൾ, അരൂർ കുമ്ബളം ടോൾ, കൊച്ചി കണ്ടെയ്‌നർ ടെർമിനൽ റോഡിലെ പൊന്നാരിമംഗലം ടോൾ പ്ലാസ എന്നിവിടങ്ങളിലാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്.

Tags :