നാഗമ്പടം റോഡിലെ അപകടം: വില്ലൻ കെ.എസ്.ആർ.ടി.സി തന്നെ ..! റോഡിനു നടുവിൽ മീഡിയൻ സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്

നാഗമ്പടം റോഡിലെ അപകടം: വില്ലൻ കെ.എസ്.ആർ.ടി.സി തന്നെ ..! റോഡിനു നടുവിൽ മീഡിയൻ സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ

കോട്ടയം:  എം.സി റോഡിൽ വൈ.ഡബ്യു.സി.എ ജംഗ്ഷനിൽ ബൈക്ക് യാത്രക്കാരൻ കെ.എസ്.ആർ.ടി.സി ബസിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ വീഴ്ച വരുത്തിയത് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ തന്നെ എന്ന് റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അമിത വേഗവും അശ്രദ്ധയുമാണ് യുവാവിന്റെ ജീവനെടുത്തത് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്.

ഇറക്കവും, വളവും നിറഞ്ഞ റോഡിലൂടെ അശ്രദ്ധമായാണ് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞതെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് ദൃക്സാക്ഷികളിൽ നിന്നും സി സി ടി വി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും  പൊലീസിനു വ്യക്തമായത്. പെരുമ്പായിക്കാട് കിഴക്കാലിക്കിൽ കുരുവിള വർഗീസാണ് (24) ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരമധ്യത്തിൽ അപകടത്തിൽ യുവാവ് മരിച്ച സംഭവ സ്ഥലം  മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.  കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. റോഡിനു നടുവിലുള്ള മീഡിയൻ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് എൻഫോഴ്‌സ്മെന്റ് വിഭാഗം കത്തു നൽകും. 16 നു ചേരുന്ന റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയും ചെയ്യും.