play-sharp-fill

ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത് ; തലച്ചോറിൽ ചാണകം കയറിയാൽ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത് : മുൻ ഡി.ജി.പി സെൻകുമാറിനെതിരെ ആഞ്ഞടിച്ച് ഡോ. ഷിംന അസീസ്

സ്വന്തം ലേഖകൻ കോട്ടയം : മുൻ ഡിജിപി ടിപി സെൻകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിനെതിരെ ആഞ്ഞടിച്ച് ഡോ.ഷിംന അസീസ്. കൊറോണ കേരളത്തിലെ ചൂടിൽ വരില്ലെന്ന മുൻ ഡി.ജി.പി സെൻകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഡോക്ടർ രംഗത്ത് വന്നിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്‌നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്. ആളുകൾ ഒന്നിച്ച് കൂടുന്നയിടങ്ങൾ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കിൽ മാസ്‌ക് ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന് തോന്നിയാൽ കൈ സോപ്പിട്ട് പതപ്പിച്ച് കഴുകണം. ഇടക്കിടെ ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. […]

കൊടിപിടിച്ചു നടന്നവരെല്ലാം മണ്ടന്മാർ..! ബിജെപിയ്ക്കു കോട്ടയം ജില്ലയിൽ ‘കേരള കോൺഗ്രസ്’ പ്രസിഡന്റ്; ന്യൂനപക്ഷമായതുകൊണ്ടു മാത്രം കേരള കോൺഗ്രസുകാരനെ ജില്ലാ പ്രസിഡന്റാക്കി ബിജെപി; ജില്ലയിലെ ബിജെപിയിൽ എതിർപ്പ് ശക്തമാകുന്നു

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: കൊടിപിടിച്ചു നടന്ന പാവപ്പെട്ട പ്രവർത്തകരെയും, നേതാക്കളെയും മണ്ടന്മാരാക്കി ബിജെപിയ്ക്കു കോട്ടയത്ത് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്..! നാലോ അഞ്ചോ വർഷം മുൻപു വരെ കേരള കോൺഗ്രസിന്റെ പേരിൽ ബ്രാക്കറ്റ് പാർട്ടിയുണ്ടാക്കി, പാർലമെന്റ് തിരഞ്ഞെടുപ്പിൽ വരെ മത്സരിച്ച നോബിൾ മാത്യു ബിജെപിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയതിൽ കടുത്ത അമർഷമാണ് ഇപ്പോൾ പാർട്ടി അണികളിലും പ്രവർത്തകരിലും ഉയരുന്നത്. വലിയ പൊട്ടിത്തെറിയിലേയ്ക്കാണ് പാർട്ടി നീങ്ങുന്നതെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. നാലു വർഷം മുൻപു മാത്രം സ്വന്തം പാർട്ടി പിരിച്ചു വിട്ട് ബിജെപിയിൽ […]

നാദാപുരത്ത് കടിച്ച പട്ടിയെ കഴുത്തുഞെരിച്ചു കൊന്നു പെൺക്കുട്ടി: പ്രാണരക്ഷാർഥം പ്രതിരോധിക്കുന്നതിനിടെ സംഭവം

സ്വന്തം ലേഖകൻ കോഴിക്കോട്: കടിച്ച പട്ടിയെ കഴുത്തുഞെരിച്ചു കൊന്നു പെൺക്കുട്ടി. സംഭവത്തിൽ തെരുവുപട്ടിയുടെ കടിയേറ്റ് പ്ലസ്ടു വിദ്യാർഥിനിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. നാദാപുരം ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്കാണ് സംഭവം.   മന്നമ്ബത്ത് മുരളി (48), കുണ്ട്യാംവീട്ടിൽ കുഞ്ഞാലി (65), പ്ലസ് ടു വിദ്യാർഥിനി എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത്. വീടിനു സമീപത്തുവെച്ചാണ് പെൺകുട്ടിക്ക് കടിയേറ്റത്. കാലിനു കടിയേറ്റ പെൺകുട്ടി പ്രാണരക്ഷാർഥം പ്രതിരോധിക്കുന്നതിനിടെ പട്ടിയുടെ കഴുത്തിൽ പിടിമുറുക്കിതാണ്.

ഇരുചക്രവാഹനങ്ങളുടെയും ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നു: ഈ മാസം അവസാനത്തോടെ അന്തിമനിരക്ക് പ്രഖ്യാപിക്കും; മാർച്ച് 20 വരെ ജനങ്ങൾക്ക് ആക്ഷേപങ്ങൾ സമർപ്പിക്കാം

സ്വന്തം ലേഖകൻ കൊച്ചി :അടുത്ത സാമ്പത്തികവർഷം മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം തുക ഉയരുന്നു. കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശം. നിരക്ക് ഉയർത്താനുള്ള പ്രീമിയത്തിന്റെ കരടുനിർദേശം പുറപ്പെടുവിച്ചു,   മാർച്ച് 20 വരെ ജനങ്ങൾക്ക് [email protected] എന്ന വെബ്സൈറ്റിൽ ആക്ഷേപങ്ങൾ സമർപ്പിക്കാം. ഇതൂകൂടി പരിഗണിച്ച് ഈ മാസം അവസാനത്തോടെ അന്തിമനിരക്ക് പ്രഖ്യാപിക്കും. വൈദ്യുതവാഹനങ്ങളുടെ പ്രീമിയത്തിൽ 15 ശതമാനം കുറവുവരുത്തും.   ഓട്ടോറിക്ഷകളുടെ നിരക്കും ഉയർത്തിയിട്ടില്ല. ഓരോ വിഭാഗത്തിലെയും […]

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: മൂന്നു സിപിഎം നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി

സ്വന്തം ലേഖകൻ കൊച്ചി : പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് . മൂന്നു സിപിഎം നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി . എം.എം അൻവർ, ഭാര്യ കൗലത്ത് അൻവർ, റിമാൻഡിൽ കഴിയുന്ന പാർട്ടി നേതാവ് എൻ.എൻ. നിഥിൻ എന്നിവരെയാണു പാർട്ടി പുറത്താക്കിയത് . ദുരിതാശ്വാസ ഫണ്ടിൽനിന്നു പത്തരലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി എന്നതാണ് കേസ്.   സാമ്പത്തിക സഹായത്തിന് അർഹതയുള്ളവരിൽ നല്ലൊരു ശതമാനം പേർക്കും ഇനിയും തുക മുഴുവൻ ലഭിച്ചിട്ടില്ലെന്നിരിക്കേയാണു, പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്കു വിഷ്ണു പ്രസാദ് പല തവണയായി പണം മാറ്റിയത് […]

ദേവനന്ദയുടെ മരണം പുതിയ വഴിത്തിരിവിലേയ്ക്ക് : വീടിന് 70 മീറ്റർ അടുത്തുള്ള കടവിൽ വീണ ശേഷം മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് ഒഴുകി വന്നതാകാനാണ് സാധ്യതയെന്ന് ഫൊറൻസിക് വിദഗ്ധർ :ആറ്റിൽ വീഴാനുണ്ടായ സാഹചര്യത്തിൽ വിശദമായ അന്വേഷണം

സ്വന്തം ലേഖകൻ കൊട്ടിയം : ദേവനന്ദയുടെ മരണം പുതിയ വഴിത്തിരിവിലേയ്ക്ക്് . മരണത്തെപ്പറ്റിയുള്ള അന്വേഷണത്തിൽ വഴിത്തിരിവായി ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. പുഴയിൽ മൃതദേഹം കണ്ടെടുത്ത സ്ഥലത്തല്ല ദേവനന്ദ വീണതെന്നാണു ഫൊറൻസിക് തെളിവുകൾ സൂചിപ്പിക്കുന്നത്. വീടിന് 400 മീറ്റർ അകലെ പള്ളിമൺ ആറിനു കുറുകെ നിർമിച്ച താൽക്കാലിക നടപ്പാലത്തിനടുത്താണു ദേവനന്ദയുടെ (7) മൃതദേഹം കണ്ടെത്തിയത്.   എന്നാൽ ഈ ഭാഗത്തല്ല കുട്ടി വീണതെന്നാണു ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. വീടിന് 70 മീറ്റർ അടുത്തുള്ള കടവിൽ വീണ ശേഷം ഇവിടേക്ക് ഒഴുകി വന്നതാകാമെന്ന സാധ്യതയും പരിശോധിക്കുന്നു. പള്ളിമൺ […]

ഏഷ്യാനെറ്റ് വാർത്ത ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു : മീഡിയ വൺ ചാനലിന്റെ വിലക്ക് തുടരും

സ്വന്തം ലേഖകൻ കൊച്ചി: മലയാളത്തിലെ വാർത്ത ചാനലുകളായ ഏഷ്യാനെറ്റിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. അതേ സമയം മീഡിയ വണ്ണിന് ഏർപ്പെടുത്തിരുന്ന വിലക്ക് പിൻവലിച്ചിട്ടില്ല. ഡൽഹിയിലെ വർഗീയ കലാപം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് 48 മണിക്കൂറാണ് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകളെയും വിലക്കിയത്.     പുലർച്ചെ 3 മണിക്കാണ് ഏഷ്യാനെറ്റ് സംപ്രക്ഷേപണം പുനരാരംഭിച്ചത്. ഇന്നലെ രാത്രി 7.30 മുതലായിരുന്നു ഇരു ചാനലുകളിലും വിലക്ക് ഏർപ്പെടുത്തിയത്. കേന്ദ്ര സർക്കാർ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയ വണ്ണിന്റെ തീരുമാനം. […]

സിഐ ശ്രീമോൻ്റെ തൊപ്പി ഹൈക്കോടതി തെറിപ്പിച്ചു..! ഇത്തരക്കാർ പോലീസിലെ ഗുണ്ടകളെന്നും ഹൈക്കോടതി, ഉന്നത ബന്ധവും ശ്രീമോനെ രക്ഷിച്ചില്ല

ക്രൈം ഡെസ്‌ക് കൊച്ചി: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു സിഐയെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യണമെന്ന് അതിശക്തമായ ഭാഷയിൽ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹൈക്കോടതി. സിഐയുടെ തൊപ്പി തെറുപ്പിക്കുമെന്ന് ഹൈക്കോടതി ഉറച്ച പ്രഖ്യാപനവുമായി രംഗത്ത് എത്തുമ്പോൾ തൊപ്പി ഊരിവച്ച് മാറിയിരിക്കുക മാത്രമാണ് സിഐയ്ക്കു ഇനി ചെയ്യാനുള്ളത്. തൊടുപുഴയിലെ മുൻ സർക്കിൾ ഇൻസ്പെക്ടറും നിലവിൽ കോട്ടയം ക്രൈം ബ്രാഞ്ച് സിഐയുമായ എൻ.ജി ശ്രീമോനെയാണ് ഹൈക്കോടതി എടുത്തിട്ട് അലക്കിയിരിക്കുന്നത്. ശ്രീമോനെ അടിയന്തരമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഉന്നത ബന്ധത്താൽ […]

റാന്നിയിൽ കൊറോണ ബാധയെന്ന് യുവതിയുടെ വ്യാജ സന്ദേശം വാട്സ് അപ്പിൽ പ്രചരിക്കുന്നു.: വ്യാജ പ്രചാരണം നടത്തിയാൽ ശക്തമായ നടപടിയെന്ന് ഡി ജി പി

സ്വന്തം ലേഖകൻ കോട്ടയം: .  റാന്നി താലൂക്ക് ആശുപത്രിയിൽ കൊറോണ ബാധ സ്ഥിരീകരിച്ചതായി ഏതോ  ഞരമ്പുരോഗിയായ യുവതി വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുന്നു, കോട്ടയത്തും കോഴിക്കോടും എല്ലാം കൊറോണ കണ്ടെത്തിയെന്ന വ്യാജ പ്രചാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. റാന്നിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ, പ്രധാനമായും വാട്‌സ്അപ്പ് വഴി പ്രചരിച്ചത്. റാന്നി താലൂക്ക് ആശുപത്രിയിൽ കൊറോണ സ്ഥിരീകരിച്ചു എന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത. രണ്ടു ദമ്പതിമാർ ഇറ്റലിയിൽ നിന്നും എത്തിയെന്നും ഇവർ മർത്തോമ ആശുപത്രിയിൽ പോയി […]

കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ കോടികളുടെ സ്വർണ്ണശേഖരം..! കാവൽ നിൽക്കുന്നത് കുറുവടി പോലും കയ്യിലില്ലാത്ത സെക്യൂരിറ്റി ജീവനക്കാരൻ; കോടികളുടെ സ്വർണ്ണത്തിന് പുല്ലു വില കൽപ്പിച്ച് ദേവസ്വം ബോർഡും; ക്ഷേത്രത്തിലുള്ളത് വൻ സുരക്ഷാ വീഴ്ച

എ.കെ  ശ്രീകുമാർ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രി എത്തി മോഷണം നടത്തി മടങ്ങിയ കള്ളൻ, സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടത് കോടികളുടെ സ്വർണ ശേഖരമുള്ള സ്‌ട്രോങ് റൂമിനുള്ളിൽ. തിരുനക്കര മഹാദേവക്ഷേത്രത്തിലെ 125 പവൻ തൂക്കമുള്ള സ്വർണ്ണത്തിടമ്പ് അടക്കമുള്ള വൻ സ്വർണ ശേഖരമാണ് തിരുനക്കര മഹാദേവക്ഷേത്രത്തിലെ സ്‌ട്രോ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നത്. ഇത് അടക്കം വിവിധ ക്ഷേത്രങ്ങിലെ രണ്ടരക്കോടിയോളം രൂപ വില വരുന്ന അ്ഞ്ചു കിലോ സ്വർണവും മഹാദേവക്ഷേത്രത്തിലെ സ്‌ട്രോങ് റൂമിനുള്ളിലുണ്ട്. ഇതിനുള്ള കാവാലകട്ടെ ഒരു കുറുവടി പോലും കയ്യിലില്ലാത്ത ഒരു സെക്യൂരിറ്റി ജീവനക്കാരനും..! കഴിഞ്ഞ […]