play-sharp-fill
ഇരുചക്രവാഹനങ്ങളുടെയും ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നു: ഈ മാസം അവസാനത്തോടെ അന്തിമനിരക്ക് പ്രഖ്യാപിക്കും; മാർച്ച് 20 വരെ ജനങ്ങൾക്ക് ആക്ഷേപങ്ങൾ സമർപ്പിക്കാം

ഇരുചക്രവാഹനങ്ങളുടെയും ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നു: ഈ മാസം അവസാനത്തോടെ അന്തിമനിരക്ക് പ്രഖ്യാപിക്കും; മാർച്ച് 20 വരെ ജനങ്ങൾക്ക് ആക്ഷേപങ്ങൾ സമർപ്പിക്കാം

സ്വന്തം ലേഖകൻ

കൊച്ചി :അടുത്ത സാമ്പത്തികവർഷം മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം തുക ഉയരുന്നു. കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശം. നിരക്ക് ഉയർത്താനുള്ള പ്രീമിയത്തിന്റെ കരടുനിർദേശം പുറപ്പെടുവിച്ചു,

 

മാർച്ച് 20 വരെ ജനങ്ങൾക്ക് [email protected] എന്ന വെബ്സൈറ്റിൽ ആക്ഷേപങ്ങൾ സമർപ്പിക്കാം. ഇതൂകൂടി പരിഗണിച്ച് ഈ മാസം അവസാനത്തോടെ അന്തിമനിരക്ക് പ്രഖ്യാപിക്കും. വൈദ്യുതവാഹനങ്ങളുടെ പ്രീമിയത്തിൽ 15 ശതമാനം കുറവുവരുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഓട്ടോറിക്ഷകളുടെ നിരക്കും ഉയർത്തിയിട്ടില്ല.
ഓരോ വിഭാഗത്തിലെയും വാഹനങ്ങളുണ്ടാക്കിയ അപകടങ്ങളും ഇൻഷുറൻസ് കമ്പനികൾ നൽകേണ്ടിവന്ന നഷ്ടപരിഹാരവും പരിഗണിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. ഇതിനായി 2011-12 മുതൽ 2018-19 വരെയുള്ള ക്ലെയിമുകളാണ് പരിഗണിച്ചത്.

 

പുതിയ സ്വകാര്യകാറുകൾക്ക് മൂന്നുവർഷത്തേക്കും ഇരുചക്രവാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്കുമുള്ള തേർഡ് പാർട്ടി പ്രീമിയം മുൻകൂർ അടയ്ക്കണം. നിലവിലുള്ളത് പുതുക്കുമ്പോൾ ഓരോ വർഷത്തേക്കുള്ള തുക അടച്ചാൽ മതിയാകും. 1500 സി.സി.യിൽ കൂടുതൽ ശേഷിയുള്ള സ്വകാര്യ കാറുകളുടെ പ്രീമിയം വർധിപ്പിച്ചിട്ടില്ല. മറ്റുവിഭാഗങ്ങളിൽ അഞ്ചു ശതമാനത്തോളം വർധനയാണ് ലക്ഷ്യം.