play-sharp-fill

ട്രെയിനിനു മുന്നിൽ കുടുങ്ങിയ മൃതദേഹവുമായി പാസഞ്ചർ ഓടിയത് നാലു കിലോമീറ്ററോളം: കൊല്ലം – എറണാകുളം പാസഞ്ചർ ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടത് ഒരുമണിക്കൂറോളം

തേർഡ് ഐ ബ്യൂറോ കോട്ടയം: ട്രെയിനിനു മുന്നിൽ ചാടിയ യുവാവിന്റെ മൃതദേഹവുമായി പാസഞ്ചർ ട്രെയിൻ ഓടിയത് അഞ്ചു കിലോമീറ്ററോളം. എൻജിനു മുന്നിലെ കമ്പിയിൽ കോർത്തു കിടന്ന മൃതദേഹം കണ്ടെത്തിയത് തൊട്ടടുത്ത റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ശേഷം മാത്രം. പൊലീസ് എത്തി മൃതദേഹം നീക്കം ചെയ്യുന്നതുവരെ ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. ഇതോടെ കോട്ടയം – കായംകുളം റൂട്ടിൽ അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെടുകയും ചെയ്തു. ബുധനാഴ്ച രാവിലെ ചങ്ങനാശേരിയ്ക്കും – ചിങ്ങവനത്തിനും ഇടയിൽ കുറിച്ചി ഭാഗത്തു വച്ചായിരുന്നു അപകടം. കൊല്ലം എറണാകുളം പാസഞ്ചർ ട്രെയിൻ […]

തിരുനക്കര മഹാദേവക്ഷേത്രത്തിലെ മോഷണം: പ്രതിയുടെ രേഘാചിത്രം പൊലീസ് പുറത്തു വിട്ടു; പുറത്തു വിട്ടത് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നു ലഭിച്ച ചിത്രം

ജി.കെ വിവേക് കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണവുമായി ബന്ധപ്പെട്ടുള്ള നിർണ്ണായകമായ തെളിവ് ജില്ലാ പൊലീസ് പുറത്തു വിട്ടു. മോഷണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രമാണ് പൊലീസ് തയ്യാറാക്കി പുറത്തു വിട്ടത്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെ എ.എസ്.ഐ രാജേഷ് മണിമല തയ്യാറാക്കിയ രേഖാചിത്രമാണ് ഇപ്പോൾ പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. ഈ ചിത്രം പുറത്തു വന്നതോടെ പ്രതിയെപ്പറ്റി കൃത്യമായ സൂചന പൊലീസിനു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലെ വടക്കേനടയുടെ മതിൽ ചാടിക്കടന്ന് അകത്തു കടന്ന മോഷ്ടാവ് നാലു കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയത്. […]

കൊറോണ കോട്ടയത്തേയ്ക്കു വന്ന വഴി ഞെട്ടിക്കുന്നത്: റാന്നിയിൽ നിന്നും തച്ചിലേട്ട് ബസിൽ കയറി കഞ്ഞിക്കുഴിയിൽ; കഞ്ഞിക്കുഴിയിലെ പാലത്ര ടെക്‌സ്റ്റൈൽസിൽ കയറി ഷോപ്പിംങ്; മഹനീയം ബസിൽ വീണ്ടും റാന്നിയിലേയ്ക്ക്; റാന്നയിലെ കൊറോണ ബാധിതരുടെ റൂട്ട് മാപ്പ് പുറത്തു വിട്ട് പത്തനംതിട്ട ജില്ലാ കളക്ടർ

തേർഡ് ഐ ബ്യൂറോ കോട്ടയം: ഇറ്റലിയിൽ നിന്നും റാന്നി വഴി കേരളെ മുഴുവൻ ഞെട്ടിച്ച കൊറോണ വൈറസിന്റെ പ്രചാരണ യാത്രയുടെ റൂട്ട് മാപ്പ് പത്തനംതിട്ട ജില്ലാ കളക്ടർ പുറത്തു വിട്ടു. റാന്നിയിൽ നിന്നും തച്ചിലേട്ട് ബസിൽ കയറിയാണ് വൈറസും സംഘവും കോട്ടയത്ത് എത്തിയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇവർ സഞ്ചരിച്ച വഴികളുടെ വിശദാംശങ്ങൾ അടങ്ങിയ റൂട്ട് മാപ്പാണ് ഇപ്പോൾ പത്തനംതിട്ട ജില്ലാ കളക്ടർ പുറത്തു വിട്ടിരിക്കുന്നത്. റൂട്ട് മാപ്പിൽ കോട്ടയത്തെ മൂന്നു പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. കോട്ടയം റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന മഹനീയം ബസും, തച്ചിലേട്ടു […]

ചന്ദനത്തടിയിലും തോക്കുണ്ടാക്കും; ബസിന്റെ ബ്രേക്ക് ലൈനർ വെടിമരുന്നിൽ മുക്കി വെടിയുണ്ടയുണ്ടാക്കും: എട്ടു വർഷമായി തോക്കും വെടിയുണ്ടയും ഉണ്ടാക്കി വിറ്റിട്ടും പള്ളിക്കത്തോട്ടിലെ ‘ആയുധവ്യാപാരികൾ’ പിടിക്കപ്പെട്ടില്ല; തോക്കും വെടിയുണ്ടയും ഉണ്ടാക്കി ഗുണ്ടകൾക്കു വിറ്റ മൂന്നംഗസംഘം പിടിയിൽ; എട്ടു വർഷത്തിനിടെ വിറ്റത് ആയിരത്തോളം തോക്കുകൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: ചന്ദനത്തടികൊണ്ടു പോലും തോക്കുണ്ടാക്കും..! തടിയുടെ മേന്മകൂടും തോറും തോക്കിന്റെ വിലയും കൂടും. പതിനായിരം രൂപ മുതൽ അരലക്ഷം രൂപയ്ക്കു വരെ തോക്കുണ്ടാക്കി വിറ്റിരുന്ന പള്ളിക്കത്തോട്ടിലെ തോക്കുവിൽപ്പനക്കാരായ മൂന്നംഗ സംഘം പിടിയിൽ. കഴിഞ്ഞ എട്ടു വർഷത്തിനിടെ കോട്ടയം ആലപ്പുഴ , ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ആയിരത്തോളം തോക്കുകളാണ് ഇവർ വിറ്റിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പതിനായിരം മുതൽ അരലക്ഷം രൂപ വരെയാണ് ഇവർ തോക്കിന് ഈടാക്കിയിരുന്നത്. പള്ളിക്കത്തോടെ ആനിക്കാട് അമ്പഴത്തുംകുന്ന് ഗായന്ത്രി എൻജിനീയറിംങ് വർക്ക്സിലാണ് വൻ തോതിൽ വ്യാവസായിക അടിസ്ഥാനത്തിൽ തോക്ക് നിർമിച്ചിരുന്നത്.  […]

വീടിനുള്ളിൽ വ്യാവസായിക അടിസ്ഥാനത്തിൽ വാറ്റ് യൂണിറ്റ്. 180 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി ഒരാൾ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ വാഴൂർ: ചാമംപതാൽ മൈലാടു പാറയ്ക്കു സമീപം വടക്കേ ചൂഴിക്കുന്നേൽ പുഷ്കരൻ നായർ മകൻ പി.സി ഷാജി( 56) ടിയാന്റെ വീടിനുള്ളിൽ നടത്തിവന്നിരുന്ന ചാരായം വാറ്റ് യൂണിറ്റാണു് കോട്ടയം എക്സൈസ് എൻഫോഴ്സു് മെന്റ് & ആന്റി നർക്കോട്ടിക് സ്പഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ വി.പി അനൂപും പാർട്ടിയും ചേർന്നു് പിടികൂടിയതു്. കന്നാസുകളിൽ സൂക്ഷിച്ച വാറ്റാൻ പാകമായ 180 ലിറ്റർ കോട, ഡിസ്റ്റിലേഷൻ ഉപകരണങ്ങൾ എന്നിവ വീടിന്റെ അടുക്കളയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ചാരായം വാറ്റിയ ശേഷം പരിചയക്കാർക്കും, സ്ഥിരം കസ്റ്റമേഴ്സിനും മാത്രമേ നൽകിയിരുന്നുള്ളൂ. ചെറുകിട […]

രോഗപ്രതിരോധത്തിന് ഒറ്റക്കെട്ടായി ജില്ല; പ്രതിരോധ മാർഗങ്ങൾ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച് ജില്ലാ പൊലീസ് മേധാവി; കൊറോണയെ നേരിടാൻ കേരള പൊലീസും ജില്ലാ ഭരണകൂടവും കൈകോർക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: രോഗ പ്രതിരോധത്തിലൂടെ കൊറോണയെ തുരത്താൻ ജില്ലാ ഭരണകൂടവും ജില്ലാ പൊലീസും കൈ കോർക്കുന്നു. കൊറോണയെ നേരിടാൻ വേണ്ടത് എന്താണെന്നു വ്യക്തമാക്കിയുള്ള സന്ദേശമാണ് ഇപ്പോൾ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് തന്റെ  ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഇത് അടക്കം ശക്തമായ പ്രതിരോധ നടപടികളാണ് ജില്ലാ ഭരണകൂടം പുറത്തു വിട്ടിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ വന്ന സന്ദേശം ഇങ്ങനെ – കോവിഡ് 19 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് വായയും മൂക്കും മൂടുക. കൈകൾ […]

ചെങ്ങളം സ്വദേശികൾ അടക്കം നാലു പേർക്ക് കോട്ടയത്ത് കൊറോണ ബാധ സ്ഥിരീകരിച്ചു; ഒൻപതു പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ; 167 പേർ വീടുകളിൽ കഴിയുന്നു

സ്വന്തം ലേഖകൻ കോട്ടയം:  കൊറോണ ബാധിച്ച റാന്നിയിലെ കുടുംബത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ച ചെങ്ങളം സ്വദേശികൾ അടക്കം നാലുപേർക്കു ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ കോട്ടയത്തുനിന്നുള്ള രണ്ടു പേർക്കും കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽനിന്നും ഇവിടെ എത്തിച്ച ഇവരുടെ രണ്ടു ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പത്തുപേരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണ്.  സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നയാളെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. തൊടുപുഴ സ്വദേശിയായ യുവാവിനെയും കുവൈറ്റിൽനിന്നു വന്ന […]

മാർച്ച് 31 വരെ ബിവറേജസ് ഷോപ്പുകൾ അടച്ചിടും..! വാട്‌സഅപ്പിലെ പ്രചാരണത്തിനു പിന്നിലെ സത്യം ഇങ്ങനെ; കുടിയന്മാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ..?

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകൾ മാർച്ച് 31 വരെ അടച്ചിടുമെന്നു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം. വാർത്തയുടെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും പ്രചാരണം നടത്തിയിരുന്നത്. എന്നാൽ, വാർ്ത്ത വ്യാജമാണെന്നും ബിവറേജസ് ഷോപ്പ് അടച്ചിടുന്നതു സംബന്ധിച്ചു യാതൊരു തീരുമാനവും സർക്കാർ എടുത്തിട്ടില്ലെന്നും ബിവറേജസ് കോർപ്പറേഷൻ മാനേജിംങ് ഡയറക്ടർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ചൊവ്വാഴ്ച ഉച്ച മുതലാണ് സാമൂഹ്യ മാധ്യമങ്ങളിൽ ബിവറേജസ് ഷോപ്പുകൾ അടച്ചിടുമെന്ന പ്രചാരണം ശക്തമായത്. ഏതോ ചാനലിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമായിരുന്നു വാട്‌സ്അപ്പിലെയും, ഫെയ്‌സ്ബുക്കിലെയും പ്രചാരണം. […]

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ യുവതിയെ കാണ്മാനില്ല ; കാമുകനൊപ്പം പോയതാവാമെന്ന് യുവതിയുടെ അച്ഛൻ

സ്വന്തം ലേഖകൻ മുള്ളേരിയ: വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുവതിയെ കാണാതായി. ആദൂർ ജയനഗറിലെ സാരികയെ (19) ചൊവ്വാഴ്ച മുതൽ കാണാതായത്. പെൺകുട്ടിയുടെ പിതാവ് ജയരാമൻ ആദൂർ പൊലീസിൽ പരാതി നൽകി. പത്തനംതിട്ടയിൽ ഒരു സ്ഥാപനത്തിൽ ജോലിക്കാരിയായ സാരികയുടെ വിവാഹം ഈ മാസം പത്തൊൻപതിന് നടത്താൻ തീരുമാനിച്ചിരുന്നു. സഹജീവനക്കാരനായ പുത്തൂരിലെ തിലകൻ എന്നയാൾക്കൊപ്പം പോയതായാണ് സംശയിക്കുന്നതെന്ന് പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊറോണ ബാധിച്ച രോഗികളിൽ എയ്ഡ്‌സിനുള്ള മരുന്ന് പരീഷണം : രോഗിയുടെ ആരോഗ്യം പോലും കണക്കിലെടുക്കാതെ മരുന്നുമാഫിയയുടെ ലാഭക്കൊതി

സ്വന്തം ലേഖകൻ ജയ്പൂർ: കൊറോണ രോഗികളിൽ എച്ച്ഐവിക്കുള്ള മരുന്ന് പ്രയോഗിച്ച് ഇന്ത്യ, ജയ്പൂരിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന രണ്ട് ഇറ്റലിക്കാർക്കാണ് ലോപിനാവിർ, റിതോനാവിർ സംയുക്തം മരുന്നായി നൽകിയത്. മരുന്ന് നൽകുന്നതിന് മുമ്പ് രോഗികളുടെ അനുവാദം വാങ്ങിയെന്നും അധികൃതർ പറഞ്ഞു.   കൊറോണ രോഗികളിൽ എച്ച്ഐവി മരുന്ന് പ്രയോഗിക്കുന്നതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അനുമതി വാങ്ങിയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷ വർധൻ പറഞ്ഞു. നിയന്ത്രണങ്ങളോടെ അടിയന്തര ഘട്ടങ്ങളിൽ രോഗികളിൽ ഈ സംയുക്തം ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് ഹർഷ വർധൻ […]