play-sharp-fill

പെട്ടെന്ന് എന്നെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ ഞാൻ ഭയങ്കര ടെൻഷനിലായി, പക്ഷെ പൃഥ്വി എന്റെ കൈപിടിച്ച് എന്നെ സമാധാനിപ്പിച്ചു : സുപ്രിയയുടെ കുറിപ്പും ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തിരക്കുകളുമായി പൃഥ്വിരാജ് ഇപ്പോൾ വിദേശത്താണ്. സിനിമാ തിരക്കുകളിൽ വിദേശത്ത് യാത്രയായ ഭർത്താവിനെ മിസ് ചെയ്യുന്നവെന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ സുപ്രിയ രംഗത്തെത്തിയിരിക്കുകയാണ്. കുറിപ്പിനൊപ്പം ഒരു ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. വിവാഹ ശേഷമുള്ള ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. സുപ്രിയയുടെ കുറിപ്പും ചിത്രവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.   ‘2011 ൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമെടുത്ത ചിത്രമാണിത്. ദുബായിൽ നടന്നൊരു അവാർഡ് ഷോയിൽ നിന്നുളള ചിത്രമാണ്. […]

സ്വർണ്ണ വിലയിൽ ഇന്ന് വീണ്ടും ഇടിവ് : അഞ്ചു ദിവസം കൊണ്ട് കുറഞ്ഞത് 2000 രൂപ

  സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്. ഇന്നലെയുണ്ടായ കുത്തനെയുള്ള ഇടിവിനുശേഷം ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 30,280 രൂപയായി. ഗ്രാമിന് 3790 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 1200 രൂപ കുറഞ്ഞ് 30,600 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. ഇതോടെ അഞ്ചുദിവസംകൊണ്ട് 2000 രൂപയാണ് കുറഞ്ഞത്. മാർച്ച് ഒമ്പതിലായിരുന്നു. എക്കാലത്തെയും ഉയർന്ന വില 32,320 രൂപ രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,529.83 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നു. 8.6 ശതമാനമാണ് ഈയൊരാഴ്ചയിലുണ്ടായ ഇടിവ്.

ആരും മടിക്കരുത് നിങ്ങൾക്കായി നിരവധി രോഗികൾ കാത്തിരിക്കുന്നു: സംസ്ഥാനത്തെ ആശുപത്രികളിലെ രക്തബാങ്കുകളിൽ രക്തക്ഷാമം രൂക്ഷം: രോഗം പകരില്ലെന്നും രക്തദാനം സുരക്ഷിതമാണെന്നും ആരോഗ്യപ്രവർത്തകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് ഭീതിയെ തുടർന്ന് സംസ്ഥാനത്ത് രക്തബാങ്കുകളിൽ രക്തക്ഷാമം രൂക്ഷം. രക്തബാങ്കുകളിൽ രക്തക്ഷാമം രൂക്ഷമായതോടെ രോഗികളും ബന്ധുക്കളും വലയുകയാണ്. കൊറോണ വൈറസ് ഭീതിയിൽ ജനങ്ങൾ ആശുപത്രിയിലേയ്ക്ക് വരാൻ മടിച്ചതോടെ രക്തദാനത്തിന് ആളെത്തേടി അർബുദ രോഗികളും ശസ്ത്രക്രിയ കാത്തു കഴിയുന്നവരും നെട്ടോട്ടമോടുകയാണ്.   ആശുപത്രികളിലെ കൊറോണ ഐസൊലേഷൻ വാർഡുകളിൽ നിന്ന് ഒരു കാരണവശാലും രോഗം പകരില്ലെന്നും രക്തദാനം സുരക്ഷിതമാണെന്നും ആരോഗ്യപ്രവർത്തകർ ഉറപ്പിച്ചു പറയുന്നു അതിനാൽ ആരും പേടിക്കാതെ രക്തദാനത്തിനായി ആശുപത്രികളിൽ എത്താം. കോവിഡ് ഏറ്റവുമധികം ദുരിതത്തിലാക്കിയിരിക്കുന്നത് ആർ സി സിയിലടക്കം […]

കൊറോണ വൈറസ് : മൊബൈൽ ഫോണുകൾ വൃത്തിയായി സൂക്ഷിക്കാൻ ഡോക്ടർമാർ പറയുന്നതിങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : ഒരു സ്മാർട്ട് ഫോണിന്റെ സ്‌ക്രീനിൽ ടോയ്‌ലെറ്റ് സീറ്റിൽ ഉള്ളതിനെക്കാൾ മൂന്നിരിട്ടി കൂടുതൽ കീടാണുക്കളുണ്ട്. നമ്മളിൽ ഭൂരിഭാഗം പേരും ശരാശരി ആറ് മാസത്തിലൊരിക്കൽ മാത്രമാണ് നിത്യവും നമ്മൾ ഉപയോഗിക്കുന്ന മൊബൈൽഫോണുകൾ വൃത്തിയാക്കുന്നത്. കൊറോണ വൈറസ് പകരുന്നത് തടയാനുള്ള മുൻകരുതലുകളുടെ ഭാഗമായി ഓരോ 90 മിനിട്ടിലും നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും ശുചിയാക്കേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. ഇതിനായി ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ കൊണ്ട് കോട്ടൺതുണിയോ പഞ്ഞിയോ ഉപയോഗിച്ച് നമ്മുടെ കൈവശമുള്ള സ്മാർട്ട് ഫോണുകൾ വൃത്തിയാക്കാൻ സാധിക്കും. കൊറോണാ വൈറസ് […]

പത്രം പരസ്യം നൽകി വിവാഹം: ലൈംഗികമായി പീഡിപ്പിച്ച ശേഷം ആഭരണങ്ങളുമായി മുങ്ങിയ ആൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ വയനാട്: പത്രങ്ങളിലൂടെ പരസ്യം നൽകി വിവാഹം കഴിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം ആഭരണങ്ങളുമായി മുങ്ങിയ വയനാട് സ്വദേശി അറസ്റ്റിൽ. അരീക്കോട് ചാലിൽ വീട്ടിൽ അനീസി(45)നെ ആണ് വൈത്തിരി സ്റ്റേഷൻ ഓഫിസർ കെ.ജി. പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മറ്റൊരു ഭാര്യയും കുട്ടികളും ഉള്ളയാളാണ് പ്രതിയെന്നും വിവരമുണ്ട്. മീനങ്ങാടി സ്വദേശിയായ യുവതി ഇയാൾ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് നൽകിയ പരാതിയിന്മേലാണ് അനീസിനെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെ ഇത്തരത്തിൽ വഞ്ചിച്ചിട്ടുണ്ടെന്നാണ് വൈത്തിരി പൊലീസ് കണ്ടെത്തൽ

രണ്ടു വയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി റിമാൻഡ് ചെയ്തു; സംഭവം തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : രണ്ടുവയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ ഇരുപത്തിയൊന്നുകാരിയെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഭരതന്നൂർ സ്വദേശിനി സോണിയയെയാണ് നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തത്. ജനുവരി പതിമൂന്നിനാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ പാങ്ങോട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്ന് സ്ഥിരീകരിച്ചത്. അമ്മയുടെ സംരക്ഷണം ആവശ്യമായ സമയത്ത് രണ്ട് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ചുപോയതിന് ബാലസംരക്ഷണ നിയമപ്രകാരമാണ് പാങ്ങോട് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തി കാമുകനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ആർ.എസ്.എസിനും കൊറോണപ്പേടി ; യോഗം മാറ്റിവെച്ച് പ്രതിരോധം

സ്വന്തം ലേഖകൻ ബംഗ്ലൂരു: ചാണകവും ഗോമൂത്രവും എല്ലാം കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് പറയുന്ന നേതാക്കളുള്ള ആർ.എസ്.എസിനും കൊറോണയെപ്പേടി. കൊറോണ വൈറസിന്റെ ഭീതിയുടെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ ഞായറാഴ്ച തുടങ്ങാനിരുന്ന ആർ.എസ്.എസിെന്റ അഖില ഭാരതീയ പ്രതിനിധി സഭ മാറ്റിവെച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടക സർക്കാർ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ആർ.എസ്.എസ് പരിപാടി മാറ്റിവെച്ചത്. മാർച്ച് 15 മുതൽ 17 വരെയാണ് പരിപാടി നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശത്തെ തുടർന്നാണ് യോഗം മാറ്റിയതെന്ന് ആർ.എസ്.എസ് സഹകാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി […]

ഇന്ധനവില കുറയുമെന്ന പ്രതീക്ഷ അസ്തമിച്ചു: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർദ്ധിപ്പിച്ചു

  സ്വന്തം ലേഖകൻ ഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി . പെട്രോളിന്റെ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതൽ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചതിലൂടെ ഇന്ത്യയിൽ ഇന്ധന വില കുറയാനുള്ള സാധ്യത അസ്തമിച്ചിരിക്കുന്നത്. […]

മിണ്ടാപ്രാണിയുടെ കൈയ്യും കാലും കൂട്ടി കെട്ടി വാഴത്തടയിൽ ബന്ധിച്ച് അറ്റിൽ തള്ളി : സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടിൽ

സ്വന്തം ലേഖകൻ രാമമംഗലം: മൂവാറ്റുപുഴയാറിലെ കഴിഞ്ഞ നാലു ദിവസമായി ജീവനുവേണ്ടി പോരാട്ടത്തിലായിരുന്നു ഒരു നായ. ഒടുവിൽ രാമമംഗലം ചൊവ്വാറ്റുതാഴം കടവിൽ നിന്നും നായയെ ജീവതത്തിലേക്ക് തിരികെ കയറ്റിയത് സി.പി.എം. രാമമംഗലം ലോക്കൽ സെക്രട്ടറി.   കഴിഞ്ഞ തിങ്കളാഴ്ച രാമമംഗലം മാർക്കറ്റ് റോഡിനു സമീപം കാടു പിടിച്ച ഭാഗത്ത് വെള്ളത്തിൽ നായ് നിൽക്കുന്നത് എതിർകരയിലുള്ള മണീട് പഞ്ചായത്തിലുള്ള ചിലരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ സ്ഥലത്ത് ഇന്നലെ വൈകുന്നേരവും ഇതേ നായയെ കണ്ടതോടെ ഇവർ വിവരം സിപിഎം രാമമംഗലം ലോക്കൽ സെക്രട്ടറി ജിജോ ഏലിയാസിനെ അറിയിച്ചു.   നായയുടെ […]

കൊറോണ വൈറസ് : രാജ്യത്ത് കടുത്ത ജാഗ്രത : മരണം രണ്ട്: സംസ്ഥാനത്ത് 5468 പേർ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വൈറസ് ബാധ മൂലമുള്ള മരണം രണ്ടായതോടെ രാജ്യത്ത് കടുത്ത ജാഗ്രത നിർദേശം നൽകി. ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഡൽഹി സ്വദേശിനിയായ 69 കാരിയാണ് ഇന്നലെ മരണമടഞ്ഞത്. ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായ 5000 ഓളം പേരെ കണ്ടെത്തി.   പുറമേ, 50,000 പേർ നിരീക്ഷണത്തിലാണ്. രാജ്യത്തിന്റെ 37 അതിർത്തി ചെക്‌പോസ്റ്റുകളിൽ 18 എണ്ണം അടച്ചു. ഇന്ത്യ- ബംഗ്ലദേശ് പാസഞ്ചർ ട്രെയിൻ, ബസ് റദ്ദാക്കൽ ഏപ്രിൽ […]