ആർ.എസ്.എസിനും കൊറോണപ്പേടി ; യോഗം മാറ്റിവെച്ച് പ്രതിരോധം

ആർ.എസ്.എസിനും കൊറോണപ്പേടി ; യോഗം മാറ്റിവെച്ച് പ്രതിരോധം

Spread the love

സ്വന്തം ലേഖകൻ

ബംഗ്ലൂരു: ചാണകവും ഗോമൂത്രവും എല്ലാം കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് പറയുന്ന നേതാക്കളുള്ള ആർ.എസ്.എസിനും കൊറോണയെപ്പേടി. കൊറോണ വൈറസിന്റെ ഭീതിയുടെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ ഞായറാഴ്ച തുടങ്ങാനിരുന്ന ആർ.എസ്.എസിെന്റ അഖില ഭാരതീയ പ്രതിനിധി സഭ മാറ്റിവെച്ചു.

പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടക സർക്കാർ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ആർ.എസ്.എസ് പരിപാടി മാറ്റിവെച്ചത്. മാർച്ച് 15 മുതൽ 17 വരെയാണ് പരിപാടി നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശത്തെ തുടർന്നാണ് യോഗം മാറ്റിയതെന്ന് ആർ.എസ്.എസ് സഹകാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി അറിയിച്ചു. അതേസമയം ബംഗ്ലൂരുവിൽ അഞ്ചോളം പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ രണ്ട് കൊറോണ ബാധിതർ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.