play-sharp-fill

പണമിടപാട് നടത്തുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം, ഇടപാടിന് ശേഷം കൈകൾ വൃത്തിയായി കഴുകണം : ഇടപാടുകാർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ പണമിടപാടുകാർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ. തൃശൂർ സ്വദേശിനിയായ അശ്വതി ഗോപനാണ് പണം ഇടപാടിന് ശേഷം താൻ ഉപയോഗിച്ച കൈയുറയുടെ ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു ദിവസം ബാങ്കിലെ കൃഷ് കൗണ്ടറിൽ കൈയ്യുറ ഉപയോഗിച്ചപ്പോൾ കിട്ടിയ അഴുക്കാണെന്ന തലക്കെട്ടോടെയാണ് ഉദ്യോഗസ്ഥ ചിത്രം പങ്കുവച്ചിരിക്കുന്നത്. പണം ഇടപാട് നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും,ഇടപാടിന് ശേഷം കൈകൾ വൃത്തിയായി കഴുകണമെന്നും അശ്വതി ഗോപന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. ബ്രക്ക് ദ് ചെയിൻ എന്ന ഹാഷ് ടാഗോടെ ഇട്ടചിത്രം […]

ബാങ്കുകള്‍ അടുത്ത ആഴ്ച നാല് ദിവസം അടച്ചിടും

സ്വന്തം ലേഖകൻ ഡൽഹി: പൊതു ബാങ്ക് അവധികൾ, പണിമുടക്ക് എന്നിവ കാരണം അടുത്ത ആഴ്ച മൂന്ന് ദിവസങ്ങൾ മാത്രമേ ബാങ്കുകൾ പ്രവർത്തിക്കുകയുള്ളു. 10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിനെതിരെ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി മാർച്ച് 27നാണ് സമരം നടത്തുന്നത്.   ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും സമരത്തിന്റെ ഭാഗമാകും. അടുത്ത തിങ്കൾ, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നതായിരിക്കും. അതേ സമയം ബുധനാഴ്ച ഉഗാധി, തെലുങ്കു ന്യൂ ഇയർ എന്നിവ […]

ബാങ്കുകള്‍ അടുത്ത ആഴ്ച നാല് ദിവസം അടച്ചിടും

സ്വന്തം ലേഖകൻ ഡൽഹി: പൊതു ബാങ്ക് അവധികൾ, പണിമുടക്ക് എന്നിവ കാരണം അടുത്ത ആഴ്ച മൂന്ന് ദിവസങ്ങൾ മാത്രമേ ബാങ്കുകൾ പ്രവർത്തിക്കുകയുള്ളു. 10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിനെതിരെ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി മാർച്ച് 27നാണ് സമരം നടത്തുന്നത്.   ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും സമരത്തിന്റെ ഭാഗമാകും. അടുത്ത തിങ്കൾ, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നതായിരിക്കും. അതേ സമയം ബുധനാഴ്ച ഉഗാധി, തെലുങ്കു ന്യൂ ഇയർ എന്നിവ […]

ബിവറേജിൽ എത്തുന്നവർ ശ്രദ്ധിക്കുക…..! മദ്യം വാങ്ങാനെത്തുന്നവർ തുവാലയോ മാസ്‌കോ ധരിച്ച് മാത്രം എത്തുക ; സർക്കുലറുമായി ബിവറേജസ് കോർപ്പറേഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യം വാങ്ങാൻ ബിവറേജിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ബിവറേജസ് കോർപ്പറേഷൻ സർക്കുലർ പുറത്തിറക്കി. മദ്യം വാങ്ങിക്കാൻ എത്തുന്നവർ തിരക്കുള്ള സമയങ്ങൾ ഒഴിവാക്കി തിരക്ക് കുറഞ്ഞ സമയങ്ങളിൽ മദ്യം വാങ്ങണമെന്നും മദ്യം വാങ്ങി കഴിഞ്ഞും അതിനു മുൻപും കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും മദ്യപാനികൾക്കായി ഇറക്കിയ സർക്കുലറിലുണ്ട്. സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ പുറത്തിറക്കിയത്. മദ്യം വാങ്ങാനെത്തുന്നവർ തൂവാലയോ മാസ്‌കോ ധരിച്ച് വേണം വരാനെന്നും പനി, ചുമ, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവർ മദ്യശാലയിലേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ […]

‘കൊലപാതകം നടന്ന സമയം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ല: വധശിക്ഷ നടപ്പാക്കരുതെന്ന് നിർഭയ പ്രതി

സ്വന്തം ലേഖകൻ ഡൽഹി: വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതി മുകേഷ് സിംഗ് ഡൽഹി കോടതിയിൽ ഹർജി സമർപ്പിച്ചു. കൊലപാതകം നടന്ന സമയം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും അതിനാൽ വധശിക്ഷ റദ്ദാക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം . രാജസ്ഥാനിൽ നിന്നുമാണ് മുകേഷ് സിംഗിനെ അറസ്റ്റ് ചെയ്തത്.   2012 ഡിസംബർ 17ന് ആണ് ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത്. കുറ്റകൃത്യം നടക്കുന്ന ഡിസംബർ 16 ന് താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ല. ജയിലിൽ താൻ പീഡിപ്പിക്കപ്പെട്ടെന്നും മുകേഷ് സിംഗ് ഹർജിയിൽ വ്യക്തമാക്കുന്നു .എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള പ്രതിയുടെ […]

മലപ്പുറത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു ; രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം 800 കടക്കുമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ മലപ്പുറം: ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. രോഗികളുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരും ജില്ലാ ഭരണകൂടത്തിന്റെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം എണ്ണൂറ് കടക്കുമെന്നാണ് പ്രാഥമിക നിഗമനം. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് രോഗബാധിതർ സഞ്ചരിച്ച പ്രദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ റൂട്ട് മാപ്പ് പുറത്ത് വിട്ടത്. അരീക്കോട് സ്വദേശിനിക്കൊപ്പം യാത്ര ചെയ്തതും സമ്പർക്കം പുലർത്തിയതുമടക്കം നാല് പഞ്ചായത്തുകളിലെ 300 പേരുടെ പട്ടിക […]

കൊറോണ മുൻകരുതൽ: പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയിൽവേ : 10 രൂപയിൽ നിന്നും 50 രൂപയാക്കി

സ്വന്തം ലേഖകൻ അഹമ്മദാബാദ് : അഹമ്മദാബാദ് ഡിവിഷന് കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചു. 10 രൂപയിൽ നിന്നും 50 രൂപയായാണ് വർധിപ്പിച്ചത്. കൊറോണ മുൻകരുതലിന്റെ ഭാഗമായാണ് ചാർജ് വർധന എന്നാണ് വിശദീകരണം.   ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ, ആളുകൾ കൂട്ടത്തോടെ ഒത്തുകൂടുന്നത് ഒഴിവാക്കാനാകുമെന്നും റെയിൽവേ അധികൃതർ പറയുന്നു. അഹമ്മദാബാദ് ഡിവിഷന്റെ കീഴിലെ അഹമ്മദാബാദ്, പാലൻപൂർ, ഭുജ്, മെഹ്സാന, വിരാംഗം, മണിനഗർ, സമഖ്യാലി, പട്ടാൻ, ഉഞ്ജ, സിദ്ധ്പൂർ, സബർമതി തുടങ്ങിയ സ്റ്റേഷനുകളിലാണ് നിരക്ക് വർധന പ്രാബല്യത്തിലായത്. രാജ്യത്ത് ഇതുവരെ […]

വീടിനേക്കാൾ കുശാൽ ഐസോലേഷൻ വാർഡുകൾ.., രാവിലെ ചായ മുതൽ ഉച്ചയ്ക്ക് ചോറും മീൻ പൊരിച്ചതും ; ഐസോലേഷൻ വാർഡുകൾ ഇങ്ങനെയൊക്കയാണ്

സ്വന്തം ലേഖകൻ കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസോലേഷൻ വാർഡുകളിൽ കഴിയുന്നവരുടെ ഭക്ഷണക്രമം വീട്ടിൽ ഉള്ളതിനെക്കാൾ ആരോഗ്യപ്രദമാക്കാൻ ആരോഗ്യവകുപ്പ് അധികൃതർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. രാവിലെ ഉണർന്നു കഴിയുമ്പോൾ ഒഴിവാക്കാനാവാത്ത ചായ മുതൽ മലയാളിയുടെ പ്രിയപ്പെട്ട മീൻ പൊരിച്ചതും ദോശയും സാമ്പാറും ചൂടിൽ തണുപ്പിക്കാൻ ജ്യൂസും വരെ ഉൾപ്പെടുത്തിയാണ് മെനു തയ്യാറാക്കിയിട്ടുള്ളത്.ഐസോലേഷൻ വാർഡിൽ കഴിയുന്നവർക്ക് നൽകുന്ന ഭക്ഷണത്തിന്റെ രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉൾപ്പടെയുള്ള വിഭവങ്ങൾ മെനുവിലുണ്ട്. അതേസമയം ഐസോലേഷൻ വാർഡിൽ കഴിയുന്നവർ വിദേശത്ത് നിന്നുള്ളവരാണങ്കിലോ റോസ്റ്റ് ചെയ്ത ബ്രെഡും ഓംലെറ്റും സൂപ്പും രാവിലെ […]

കൊല്ലത്ത് രണ്ടു വയസുകാരിക്ക് കൊറോണ: കുട്ടിയുടെ ബന്ധുവിന്റെ രക്തസാമ്പിൾ നേരത്തെ പരിശോധനയ്ക്കായി അയച്ചിരുന്നു

സ്വന്തം ലേഖകൻ കൊല്ലം: ജില്ലയിൽ കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ രണ്ടു വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ബന്ധുവിൻറെ രക്തസാമ്പിൾ നേരത്തെ കൊറോണ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.

കൊറോണ വൈറസ്: മൂന്നു രാജ്യങ്ങളിൽ നിന്നു കൂടിയുള്ള യാത്രക്കാർക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി; മാർച്ച് 31 വരെയാണ് വിലക്ക്

സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്നു രാജ്യങ്ങളിൽനിന്നു കൂടിയുള്ള യാത്രക്കാർക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. മലേഷ്യ,ഫിലിപ്പൈൻസ്, അഫ്ഗാനിസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്കേർപ്പെടുത്തിയത്. മാർച്ച് 31 വരെയാണ് വിലക്ക്.യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, തുർക്കി, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യ മുമ്പ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.