play-sharp-fill
കൊറോണ മുൻകരുതൽ: പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയിൽവേ : 10 രൂപയിൽ നിന്നും 50 രൂപയാക്കി

കൊറോണ മുൻകരുതൽ: പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയിൽവേ : 10 രൂപയിൽ നിന്നും 50 രൂപയാക്കി

സ്വന്തം ലേഖകൻ

അഹമ്മദാബാദ് : അഹമ്മദാബാദ് ഡിവിഷന് കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചു. 10 രൂപയിൽ നിന്നും 50 രൂപയായാണ് വർധിപ്പിച്ചത്. കൊറോണ മുൻകരുതലിന്റെ ഭാഗമായാണ് ചാർജ് വർധന എന്നാണ് വിശദീകരണം.


 

ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ, ആളുകൾ കൂട്ടത്തോടെ ഒത്തുകൂടുന്നത് ഒഴിവാക്കാനാകുമെന്നും റെയിൽവേ അധികൃതർ പറയുന്നു. അഹമ്മദാബാദ് ഡിവിഷന്റെ കീഴിലെ അഹമ്മദാബാദ്, പാലൻപൂർ, ഭുജ്, മെഹ്സാന, വിരാംഗം, മണിനഗർ, സമഖ്യാലി, പട്ടാൻ, ഉഞ്ജ, സിദ്ധ്പൂർ, സബർമതി തുടങ്ങിയ സ്റ്റേഷനുകളിലാണ് നിരക്ക് വർധന പ്രാബല്യത്തിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് ഇതുവരെ 127 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ 64 കാരനാണ് മരിച്ചത്. ദുബായിൽ നിന്നും എത്തിയ ആളാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം മൂന്നായി .