play-sharp-fill

കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി ; ബാൽക്കണിയിൽ നിന്നും കൈയ്യടിച്ച് നന്ദി അറിയിച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനത കർഫ്യു ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചും നന്ദിയറിയിച്ചും ബാൽക്കണിയിൽ നിന്ന് കൈയ്യടിച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര. ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഞായാറാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് വീടിന് പുറത്തെത്തി ആരോഗ്യപ്രവർത്തകർക്കും, പൊലീസിനും മാധ്യമപ്രവർത്തകർക്കും തുടങ്ങി എല്ലാ സന്നദ്ധ പ്രവർത്തകർക്കുമുള്ള നന്ദി സൂചകമായി കയ്യടിച്ചോ പാത്രങ്ങൾ കൂട്ടിയടിച്ചോ അഭിനന്ദനം അറിയിക്കാനായിരുന്നു പ്രധാനമന്ത്രി അറിയിച്ചത്. ജനതാ കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പല താരങ്ങളും ഇന്ന് വീടിനകത്ത് തന്നെയായിരുന്നു. രാവിലെ ഏഴ് മണിമുതൽ രാത്രി […]

കൊറോണ വൈറസ്: യുഎഇ എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി

സ്വന്തം ലേഖകൻ അബുദാബി: കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെയ്ക്കുന്നു.   രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങൾക്കും ട്രാൻസിറ്റ് വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തുന്നത്. യുഎഇ നാഷണൽ എമർജൻസി ആന്റ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റും സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ് തീരുമാനം എടുത്തത്.   അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. 14 ദിവസത്തേക്കായിരിക്കും വിലക്ക്. ചരക്ക് വിമാനങ്ങളും ആളുകളെ അടിയന്തിരമായി ഒഴിപ്പിക്കുന്ന വിമാനങ്ങളും മാത്രമേ അനുവദിക്കൂ. […]

കൊറോണയിൽ വിറച്ച് ഇന്ത്യ : 41 വിദേശികളടക്കം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 360 ആയി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിൽ വിറച്ച് രാജ്യം. രോഗ ബാധ തടയാൻ ആരോഗ്യ വകുപ്പ് അധികൃതരും സർക്കാരും അശ്രാന്തം പരിശ്രമിക്കുമ്പോൾ ഞായറാഴ്ച മാത്രം കോവിഡ് ബാധിച്ച് മരിച്ചത് മൂന്നു പേരാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാർ സംസ്ഥാനങ്ങളിലാണ് ഞായറാഴ്ച കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചത്. അതേസമയം ഇന്ത്യയിൽ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 360 ആയി. ഇതിൽ 41 പേർ വിദേശികളാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം മഹാരാഷ്ട്ര (63) കഴിഞ്ഞാൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ് (52). ഡൽഹി […]

കൊറോണ വൈറസ് : കേരളത്തിലെ 11 ജില്ലകളുടെ കാര്യത്തിൽ നിർണ്ണായക തീരുമാനം തിങ്കളാഴ്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ അടച്ചിടണമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമാകും. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. അതേസമയം ഞായറാഴ്ച മാത്രം 15 പേർക്കാണ് കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസർകോട്ട് അഞ്ചുപേർക്കും കണ്ണൂർ ജില്ലയിൽ നാലുപേർക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 67 ആയി. ആദ്യഘട്ടത്തിൽ സുഖം പ്രാപിച്ച മൂന്ന് പേർ ഒഴികെ 64 പേരും ഇപ്പോൾ […]

ഞാനും സെൽഫ് ഐസോലേഷനിലാണ്, കാൻസർ ചിലപ്പോർ ചിന്തിക്കാനുള്ള സമയം തരും ; കൊറോണ ചിലപ്പോൾ അതുപോലും തരില്ല : നന്ദു മഹാദേവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : മാസങ്ങൾക്ക് മുൻപ് ആരംഭിച്ച് കോറോണ വൈറസ് എന്ന മഹാമാരിയുടെ ഭീതിയിലാണ് ലോകം മുഴുവനും. ഇതോടകം തന്നെ ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ കൊറോണ വൈറസ് രോഗബാധ ബാധിച്ച് കഴിഞ്ഞിട്ടുണ്ട്. വരാൻ പോകുന്ന രണ്ടാഴ്ച്ച വളരെയധികം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ കൊറോണ വൈറസിനെ കുറിച്ചുള്ള നന്ദ്ുമഹാദേവയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഞാനും സെൽഫ് ഐസോലേഷനിലാണ്. കാൻസർ ചിന്തിക്കാനുള്ള സമയം തരും. കൊറോണ ചിലപ്പോൾ അതും പോലും തരില്ലെന്നും നന്ദുവിന്റെ കുറിപ്പിൽ പറയുന്നു. നന്ദു മഹാദേവയുടെ […]

കയ്യടിച്ചു, പാത്രങ്ങൾ കൂട്ടിമുട്ടിച്ചു: ആരോഗ്യ പ്രവർത്തകരെ നിങ്ങൾക്ക് കാക്കിയണിഞ്ഞ കോട്ടയത്തിന്റെ ആദരം..! ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണയെ പ്രതിരോധിക്കാൻ രാവും പകലുമില്ലാതെ, വെയിലും മഴയുമില്ലാതെ ഓരോ നിമിഷവും ചാടിയിറങ്ങിയ പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി കേരള പൊലീസ്. പ്രളയത്തിലും, നിപ്പയിലും ഇപ്പോൾ കൊറോണക്കാലത്തും പോരാട്ടത്തിന്റെ പ്രതീകമായ പൊലീസ് തന്നെയാണ് തങ്ങളുടെ സഹോദരന്മാരും സഹപ്രവർത്തകർക്കും ആദരം അർപ്പിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച്, ഞായറാഴ്ച വൈകിട്ട് അഞ്ചിന് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്ലേറ്റ് കൂട്ടിയിടിച്ചും, കയ്യടിച്ചും ആരോഗ്യ പ്രവർത്തകരെ പൊലീസുകാർ അഭിനന്ദിച്ചു. ഓരോ രോഗിയെയും നേരിട്ട് കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജസ്വലമാക്കുന്ന ആരോഗ്യ പ്രവർത്തകരെയാണ് […]

ജനതാ കർഫ്യൂവിന്റെ പേരിൽ ജനത്തെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയ മാധ്യമപ്രവർത്തകന്റെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്: പത്തനംതിട്ടയിൽ നാട്ടുകാരോട് സദാചാരഗുണ്ടായിസം കാട്ടിയത് പത്തനംതിട്ട മീഡിയയിലെ പ്രകാശ്; പരാതിയുമായി പത്തനംതിട്ട പ്രസ്‌ക്ലബ്

തേർഡ് ഐ ബ്യൂറോ തിരുവല്ല: ജനതാ കർഫ്യൂവിന്റെ പേരിൽ സാധാരണക്കാരായ ജനത്തെ നടുറോഡിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി, സദാചാര ഗുണ്ടായിസം കാട്ടിയത് പത്തനംതിട്ട മീഡിയയിലെ പ്രകാശ്.   പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ചയാണ് പത്തനംതിട്ടയിൽ നടുറോഡിൽ ജനത്തെ തടഞ്ഞു നിർത്തി ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഇയാൾ അപമാനിച്ചത്. ഇതിനെതിരെ പത്തനംതിട്ട പ്രസ്‌ക്ലബ് അടക്കം രംഗത്ത് എത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് പത്തനംതിട്ട മീഡിയ എന്ന ഓൺലൈൻ ചാനൽ ലൈവ് വീഡിയോയിൽ നാട്ടുകാരെ തടഞ്ഞു നിർത്തി അപമാനിക്കുന്ന രീതിയിലുള്ള  ലൈവ് പ്രത്യക്ഷപ്പെട്ടത്. ഇത് മണിക്കൂറുകൾക്കുള്ളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി […]

ഭാര്യയുടെ അശ്ലീല ചിത്രം പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും പണം ആവശ്യപ്പെട്ടു ; യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊല്ലം: പത്തനാപുരത്ത് ഭാര്യയുടെ അശ്ലീല ചിത്രം പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും പണം ആവശ്യപ്പെട്ടു. യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനാപുരം സ്വദേശിയും എ ഐ വൈ എഫ് പത്തനാപുരം മണ്ഡലം സെക്രട്ടറിയുമായ അർഷാദിനാണ് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം എത്തിയത്. യുവാവിന്റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിലിടുമെന്നും ഇത് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അർഷാദിന് ഫോൺ വന്നത്.തുടർന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾ മോർഫ് ചെയ്ത് വാട്‌സ് ആപ്പിൽ അയക്കുകയും […]

നടനും സംവിധായകനുമായ എം.ആർ. വിശു അന്തരിച്ചു

സ്വന്തം ലേഖകൻ ചെന്നൈ: എഴുത്തുകാരൻ, സംവിധായകൻ, സിനിമാ താരം എന്നീ നിലകളിൽ തമിഴ് സിനിമയിൽ ശ്രദ്ധേയനായ എം.ആർ. വിശു (മീനാക്ഷീസുന്ദരം രാമസ്വാമി വിശ്വനാഥൻ) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്നാണ് മരണം എഴുപത്തിയഞ്ചു വയസായിരുന്നു. ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.

ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല, മീറ്റർ റീഡിംഗും മാർച്ച് 31 വരെ ഉണ്ടാവില്ല ; നിയന്ത്രണവുമായി കെ.എസ്.ഇ.ബി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല, മീറ്റർ റീഡിംഗും ഉണ്ടാകില്ലെന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ നടപടി. മാർച്ച് 31 വരെയുള്ള ബില്ലുകളുടെ പേയ്‌മെന്റ് ഡ്യൂ ഡേറ്റ് ഒരു മാസത്തേക്ക് നീട്ടികൊണ്ട് നേരത്തെ തന്നെ ഉത്തരവായിരുന്നു. ഉപഭോക്താക്കൾക്ക് ഈ സമയങ്ങളിൽ ഓൺലൈൻ ആയി ഡിജിറ്റൽ പേയ്‌മെന്റ്‌സ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിചച്ചു. കൊറോണ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവർക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുന്നതുവരെ തൊഴിൽ ചെയ്യാനോ […]