play-sharp-fill
കൊറോണ വൈറസ് : കേരളത്തിലെ 11 ജില്ലകളുടെ കാര്യത്തിൽ നിർണ്ണായക തീരുമാനം തിങ്കളാഴ്ച

കൊറോണ വൈറസ് : കേരളത്തിലെ 11 ജില്ലകളുടെ കാര്യത്തിൽ നിർണ്ണായക തീരുമാനം തിങ്കളാഴ്ച

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ അടച്ചിടണമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമാകും. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും.


അതേസമയം ഞായറാഴ്ച മാത്രം 15 പേർക്കാണ് കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസർകോട്ട് അഞ്ചുപേർക്കും കണ്ണൂർ ജില്ലയിൽ നാലുപേർക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 67 ആയി. ആദ്യഘട്ടത്തിൽ സുഖം പ്രാപിച്ച മൂന്ന് പേർ ഒഴികെ 64 പേരും ഇപ്പോൾ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. അതേസമയം രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരോധാനജ്ഞയ്ക്ക് പുറമെ 144 ഉം പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ പൊതുഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. 5 പേരിലധികം ഒന്നിച്ചു ചേരുന്നത് തടയണമെന്ന് പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ പൊതുസ്വകാര്യ പരിപാടികൾക്കും നിരോധനമുണ്ട്. കോഴിക്കോട് ജില്ലയിലും ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ എണ്ണായിരത്തിലേറെ പേർ നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് കളക്ടർ അറിയിച്ചു.

വൈറസ് രോഗ വ്യാപനത്തെ തുടർന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകൾ അടച്ചിടണമെന്നായിരുന്നു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശം. കോഴിക്കോട് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ അടച്ചിടേണ്ട ജില്ലകളുടെ എണ്ണം 11 ആവും. എന്നാൽ കേന്ദ്ര പ്രഖ്യാപനം വതോടെ ഏഴ് ജില്ലകളും അടച്ചതായി ഇന്നലെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്തരത്തിലൊരു തീരുമാനത്തിലേക്ക് സർക്കാർ കടന്നിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.