play-sharp-fill

കൊറോണ വൈറസ്: കാസർകോട് ജില്ല പൂർണമായും അടച്ചിടും : മറ്റു ജില്ലകളിൽ ഭാഗീക നിയന്ത്രണം: ബാറുകൾ അടച്ചിടും

സ്വന്തം ലേഖകൻ കോട്ടയം: കാസർകോട് ജില്ല പൂർണമായും ലോക്ക് ഡൗൺ ചെയ്യും. കൊറോണ സ്ഥിരീകരിച്ച മറ്റ് ജില്ലകളിൽ ഭാഗികമായി അടച്ചിടും. മുഖ്യമന്ത്രി വിളിച്ച ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ബാറുകൾ മുഴുവൻ അടച്ചിടുവാൻ തീരുമാനമായി. എറണാകുളം ,കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിലാണ് ഭാഗികമായും ലോക്ക് ഡൗണിലേയ്ക്ക് പോകുന്നത്. മറ്റു ജില്ലകളുടെ കാര്യം വരും മണിക്കൂറിൽ വ്യക്തമാക്കും . അതേ സമയം ബിവേറജസ് ഔട്ട് ലൈറ്റുകൾ കാസർകോട് ഒഴിച്ചു മറ്റിടങ്ങളിൽ തുറക്കുമെന്നും സൂചന. ഔട്ട്‌ലെറ്റുകളിലെ നിയന്ത്രങ്ങൾ കർശനമാക്കും. കടകൾ പൂർണമായും അടച്ചിടേണ്ട ആവശ്യമില്ല.   വ്യാപാരികളുമായി […]

ലണ്ടനിൽ നിന്നുമെത്തി വീട്ടിൽ നിരീക്ഷണത്തിലിരിക്കവേ മുങ്ങിയ നേഴ്‌സിനെ പൊലീസ് കണ്ടെത്തി ; ആരോഗ്യവകുപ്പ് അധികൃതർ നോട്ടീസ് നൽകിയേക്കുമെന്ന് സൂചന ; സംഭവം അടിമാലിയിൽ

സ്വന്തം ലേഖകൻ അടിമാലി: ലണ്ടനിൽ നിന്നുമെത്തി വീട്ടിൽ നിരീക്ഷണത്തിലിരിക്കവേ വീട്ടിൽ നിന്നും മുങ്ങിയ നേഴ്‌സിനെ പൊലീസ് കണ്ടെത്തി. അടിമാലി കൊന്നത്തടി സ്വദേശിനിയായി വനിതാ നഴ്‌സ് നെടുംങ്കണ്ടത്തെ ഭർത്തൃഗൃഹത്തിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. സർക്കാർ നിർദ്ദേശം ലംഘിച്ചതിന്റെ പേരിൽ വെള്ളത്തൂവൽ പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഭർതൃ ഗൃഹത്തിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചത്. എന്നാൽ വീട്ടിൽ നിന്നും ഭർതൃ ഗൃഹത്തിലെത്തിയശേഷം പ്രദേശത്തെ ആരോഗ്യവകുപ്പ് അധികൃതരെയും നെടുംങ്കണ്ടം പൊലീസിലും തന്റെ യാത്രയെക്കുറിച്ച് വിശദീകരിച്ചുവെന്നാണ് ഇവർ വെള്ളത്തൂവൽ പൊലീസിൽ അറിയിച്ചിരുന്നത്. പാമ്പാടുംപാറയിലെ ഹെൽത്ത് സെന്ററിൽ ബന്ധപ്പെട്ടുവെന്നും […]

കോവിഡ് 19 : അടച്ചുപൂട്ടൽ നിലപാട് കർശനമാക്കി കേന്ദ്ര സർക്കാർ: ലംഘിക്കുന്നവർക്കെതിര കടുത്ത നടപടി പ്രസ് ഇൻഫർമേഷൻ ബ്യൂറോ

സ്വന്തം ലേഖകൻ ഡൽഹി: കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ അടച്ചുപൂട്ടൽ സംബന്ധിച്ച് നിലപാട് കർശനമാക്കി കേന്ദ്ര സർക്കാർ. കേന്ദ്രം നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിര കടുത്ത നടപടിയുണ്ടാകുമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി കേന്ദ്രം ഇക്കാര്യം വ്യക്തമാക്കി.   വൈറസ് ബാധ പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. ജനങ്ങൾ ഈ ആഹ്വാനം ഏറ്റെടുക്കുകയും ചില സംസ്ഥാനങ്ങൾ രാത്രി ഒൻപതിനു ശേഷവും കർഫ്യൂ തുടരുകയും ചെയ്തിരുന്നു.എന്നാൽ, തിങ്കളാഴ്ച രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജനങ്ങൾ കൂട്ടമായി നിരത്തിലിറങ്ങുകയും […]

നിർദ്ദേശം ലംഘിച്ച് നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് കുർബാന നടത്തി : പള്ളി വികാരി അറസ്റ്റിൽ

സ്വന്തം ലേഖകൻ ചാലക്കുടി : കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിച്ച് കുർബാന നടത്തിയ പള്ളിവികാരി അറസ്റ്റിൽ. ചാലക്കുടിയിലാണ് സംഭവം നടന്നത്. കൂടപ്പുഴ നിത്യസഹായമാത പള്ളി വികാരിയെയാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ 6.15 ഓടെയായിരുന്നു കുർബ്ബാന. നൂറിലേറെ ആളുകൾ പള്ളിയിൽ കുർബാനയ്ക്ക് എത്തിയിരുന്നു. രോഗബാധയുടെ പശ്ചാത്തലത്തിൽ പള്ളി അടച്ചിട്ട് വൈദികനും സഹായിയും മാത്രം പങ്കെടുത്ത് കുർബാന നടത്തണം എന്നായിരുന്നു നിർദ്ദേശം. കുർബ്ബാനയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെയും കേസ് എടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം ഞായറാഴ്ച്ചത്തെ ജനതാ കർഫ്യൂവിന് ശേഷം […]

ദയവായി സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക: ലോക്ക് ഡൗണിനെ പലരും ഗൗരവമായെടുക്കുന്നില്ല: നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരുകളോട് അഭ്യർഥനയുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്

സ്വന്തം ലേഖകൻ ഡൽഹി: ലോക്ക് ഡൗണിനെ പലരും ഗൗരവമായെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മോദി സംസ്ഥാന സർക്കാറുകളോട് അഭ്യർഥിച്ചു.   ”പലരും ഇപ്പോഴും ലോക്ക് ഡൗണിനെ ഗൗരവമായി എടുക്കുന്നില്ല. ദയവായി സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക, നിർദ്ദേശങ്ങൾ ഗൗരവമായി പാലിക്കുക. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഞാൻ സംസ്ഥാന സർക്കാരുകളോട് അഭ്യർഥിക്കുന്നു” പ്രധാനമന്ത്രി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.   ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു എന്നീ സ്ഥലങ്ങളിലുൾപ്പെടെ ഇന്ത്യയിലുടനീളം 80 ജില്ലകൾ പൂർണമായും ലോക്ക് ഡൗണ് […]

കോവിഡ് 19: ടോക്യോ ഒളിമ്പിക്‌സ് നീട്ടിയവയ്ക്കുമെന്ന് സൂചന: അന്തിമ തീരുമാനമെടുക്കാൻ ജപ്പാന് നാലാഴ്ചത്തെ സമയം അനുവദിച്ചു

സ്വന്തം ലേഖകൻ ടോക്യോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടോക്യോ ഒളിമ്പിക്‌സ് നീട്ടിവെച്ചേക്കുമെന്ന സൂചന നൽകി ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെ. ഒളിമ്പിക്‌സ് നടത്തിപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ഒളിമ്പിക്‌സ് സമിതി ജപ്പാന് നാലാഴ്ചത്തെ സമയം നൽകി.   2020 ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്‌സ് നടത്താൻ നിശ്ചയിച്ചിരുന്നത്. കോവിഡ് ആഗോളതലത്തിൽ വ്യാപിച്ച സാഹചര്യത്തിൽ ഒളിമ്പിക്‌സ് നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.   താരങ്ങളുടെ സുരക്ഷ മുൻനിർത്തി ഒളിമ്പിക്‌സിൽ പങ്കെടുക്കാനില്ലെന്ന് കാനഡ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒളിമ്പിക്‌സ് റദ്ദാക്കില്ലെന്നും മാറ്റിവെക്കുന്നത് പരിഗണിക്കാമെന്നും അന്താരാഷ്ട്ര ഒളിമ്പിക് […]

നിയന്ത്രണം ബാങ്കുകളിലേക്കും : നാല് സേവനങ്ങൾക്കായി മാത്രം ഇടപാടുകാർ ബാങ്കിലേക്ക് എത്തുക ; പ്രവൃത്തിസമയം പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാക്കി ചുരുക്കി

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് വ്യാപനത്തെ തടയാൻ നിയന്ത്രണം ബാങുകളിലേക്ക്. ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി ബാങ്കുകൾ ഇടപാട് സമയം രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയാക്കി ചുരുക്കി. സംസ്ഥാനത്തെ മറ്റു ചില ബാങ്കുകളും ഇത് ആലോചിക്കുന്നതായാണ് സൂചന. അതേസമയം രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയിലും ഇടപാടുകാരുടെ എണ്ണം നിയന്ത്രിക്കാൻ സമയം കുറക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. രാജ്യത്ത് ഒരുലക്ഷം ബാങ്ക് ശാഖകളുണ്ട്. ദിനേന ശരാശരി 100 പേർ ഒരു ശാഖയിൽ എത്തുന്നുവെന്ന് കണക്കാക്കിയാലും ഒരുകോടി ജനങ്ങൾ എന്നും ബാങ്കിലെത്തുന്നുണ്ട്. എ.ടി.എമ്മുകൾ ഇതിന് പുറമെ. കോവിഡ് […]

ബസ് ഓടുന്നുണ്ടോ : വീട്ടിൽ നിന്നും ഇറങ്ങിയാൽ കുടുങ്ങുമോ; ഈ നമ്പരുകളിൽ വിളിച്ചാൽ എല്ലാം അറിയാം

സ്വന്തം ലേഖകൻ കോട്ടയം: കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുന്നുണ്ടോ അറിയാൻ ഹെൽപ്പ് ലൈൻ നമ്പർ പുറത്തു വിട്ടു. കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെയും ഓപ്പറേറ്റിംഗ് സെന്റ് റിലേയും നമ്പറുകളാണ് പുറത്തുവിട്ടത്. യാത്രയ്ക്കു മുമ്പ് ബസുകൾ സർവീസ് നടത്തുന്നുണ്ടോന്നു ഈ മ്പറുകളിൽ വിളിച്ച് ഉറപ്പിക്കാവുന്നതാണ്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലെ ഹെൽപ്പ് ലൈൻ നമ്പർ…… 1 അടൂർ – 04734-224764 2 ആലപ്പുഴ – 0477-2252501 3 ആലുവ – 0484-2624242 4 ആനയറ – 0471-2743400 5 അങ്കമാലി – 0484-2453050 6 ആര്യനാട് – 0472-2853900 7 ആര്യങ്കാവ് […]

വിദേശത്ത് നിന്നും എത്തിയതാണെന്ന വിവരം മറച്ചുവയ്ക്കാൻ മലയാളികൾ ഹോംസ്റ്റേയിൽ ഒളിച്ചു താമസിച്ചു ;മലപ്പുറം സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ വയനാട് : വിദേശത്ത് നിന്നും എത്തിയ വിവരം മറച്ചുവയ്ക്കാൻ മലപ്പുറം സ്വദേശികൾ ഹോംസ്‌റ്റേയിൽ ഒളിച്ചു താമസിച്ചു. മലപ്പുറം സ്വദേശികളായവർ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിലാണ് വിദേശത്ത് നിന്നുമെത്തിയ വിവരം മറച്ചുവയ്ക്കാൻ ഒളിച്ചുതാമസിച്ചത്. വിദേശത്തുനിന്നു വന്നതാണെന്ന കാര്യം മറച്ചുവച്ചായിരുന്നു താമസം. വിവരം മറച്ച് വച്ച് ഒളിച്ചുതാമസിച്ച ഇവർക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിൽ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെയാണു വിവരം പുറത്തുവന്നത്. അതേസമയം രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അയൽജില്ലകളിൽനിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.കർണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും […]

അവെയ്ലബിൾ മന്ത്രിസഭാ യോഗം ആരംഭിച്ചു: സംസ്ഥാനത്തെ എല്ലാ ജില്ലകളും അടച്ചിടണമെന്ന് ഐ.എം.ഐ നിർദേശം : തീരുമാനം അല്പ സമയത്തിനകം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവെയ്ലബിൾ മന്ത്രിസഭാ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ പത്തിനാണ് മന്ത്രിസഭ യോഗം ആരംഭിച്ചത്. തലസ്ഥാനത്തുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്നു.   സംസ്ഥാനത്തെ എല്ലാ ജില്ലകളും അടച്ചിടമെന്ന ഐ.എം.എ. നിർദേശം എന്നാൽ കോവിഡ് ബാധിത ജില്ലകൾ അടച്ചിടണമോ എന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. കോവിഡ് ബാധിച്ച രാജ്യത്തെ 75 ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്ര സർക്കാർ ഞായറാഴ്ച ഉത്തരവിട്ടിരുന്നു. എന്നാൽ, സംസ്ഥാനത്തെ ഏഴ് ജില്ലകൾ അടച്ചിടുന്നത് സംബന്ധിച്ച് ഇന്നത്തെ ഉന്നതതല യോഗത്തിനു ശേഷം […]