play-sharp-fill
നിയന്ത്രണം ബാങ്കുകളിലേക്കും : നാല് സേവനങ്ങൾക്കായി മാത്രം ഇടപാടുകാർ ബാങ്കിലേക്ക് എത്തുക ; പ്രവൃത്തിസമയം പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാക്കി ചുരുക്കി

നിയന്ത്രണം ബാങ്കുകളിലേക്കും : നാല് സേവനങ്ങൾക്കായി മാത്രം ഇടപാടുകാർ ബാങ്കിലേക്ക് എത്തുക ; പ്രവൃത്തിസമയം പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാക്കി ചുരുക്കി

സ്വന്തം ലേഖകൻ

തൃശൂർ: കൊറോണ വൈറസ് വ്യാപനത്തെ തടയാൻ നിയന്ത്രണം ബാങുകളിലേക്ക്. ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി ബാങ്കുകൾ ഇടപാട് സമയം രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയാക്കി ചുരുക്കി. സംസ്ഥാനത്തെ മറ്റു ചില ബാങ്കുകളും ഇത് ആലോചിക്കുന്നതായാണ് സൂചന.


അതേസമയം രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയിലും ഇടപാടുകാരുടെ എണ്ണം നിയന്ത്രിക്കാൻ സമയം കുറക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. രാജ്യത്ത് ഒരുലക്ഷം ബാങ്ക് ശാഖകളുണ്ട്. ദിനേന ശരാശരി 100 പേർ ഒരു ശാഖയിൽ എത്തുന്നുവെന്ന് കണക്കാക്കിയാലും ഒരുകോടി ജനങ്ങൾ എന്നും ബാങ്കിലെത്തുന്നുണ്ട്. എ.ടി.എമ്മുകൾ ഇതിന് പുറമെ. കോവിഡ് രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിലെ ശാഖകളുടെ പ്രവർത്തനം തൽക്കാലത്തേക്ക് നിർത്തണമെന്നാണ് ഒരാവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം കനറാ ബാങ്ക് പകുതിയോളം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. നാല് സേവനങ്ങൾ ഒഴികെയുള്ള ആവശ്യങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഇടപാടുകാർ ശാഖകളിൽ എത്തരുതെന്ന് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ അഭ്യർഥിച്ചു. പണം നിക്ഷേപവും പിൻവലിക്കലും, ചെക്ക് ക്ലിയറൻസ്, സർക്കാർ ഇടപാടുകൾ, വിവിധാവശ്യങ്ങൾക്ക് പണമടക്കൽ എന്നിവ ഒഴികെയുള്ള കാര്യങ്ങൾ നിർത്തിവെച്ചു. സ്വർണ പണയം, കെ.വൈ.സി, കെ.സി.സി, ആധാർ എന്റോൾമെന്റ്, ലോക്കർ തുടങ്ങിയവ ഇതിൽപ്പെടും.